ബ്രിട്ടണിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുണ്ടാകുന്നു. പക്ഷാഘാതവുമായി ബന്ധപ്പെട്ട് എത്തുന്നവരെ ആരോഗ്യവകുപ്പ് ഉപേക്ഷിക്കുന്നതായിട്ടാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷാഘാത രോഗികള്‍ക്ക് രോഗത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ചെറിയൊരു സാധ്യതപോലും എന്‍എച്ച്എസ് നല്‍കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. അല്പമെങ്കിലും ശ്രദ്ധ നല്‍കിയാല്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള രോഗികളെപ്പോലും എന്‍എച്ച്എസ് കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് സൂചന.
പക്ഷാഘാത രോഗികളെ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങളില്‍ ഒന്നുപോലും എന്‍എച്ച്എസ് ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടണിലെ പക്ഷാഘാത രോഗികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങളാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. രാജ്യംകണ്ട ഏറ്റവും വലിയ സര്‍വ്വേയാണ് പക്ഷാഘാത രോഗികള്‍ക്കിടയില്‍ നടന്നിരിക്കുന്നത്. അതില്‍ എന്‍എച്ച്എസിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
പക്ഷാഘാതം ബാധിച്ച രോഗികളില്‍ അഞ്ചിലൊരാളും എന്‍എച്ച്എസിനെ കടുത്തഭാഷയില്‍ കുറ്റപ്പെടുത്തി. എന്‍എച്ച്എസ് ഒരുതരത്തിലും തങ്ങളെ സംരക്ഷിച്ചില്ലെന്ന കുറ്റപ്പെടുത്തിയവരുമുണ്ട്. 2,200 പക്ഷാഘാത രോഗികളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. ഏതാണ്ട് 38 ശതമാനം പക്ഷാഘാത രോഗികള്‍ക്ക് (ഇത് ഒരു മില്യണടുത്ത് വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്) ഒരുതരത്തിലുള്ള സഹായങ്ങളും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല