പത്തു വര്‍ഷത്തിനു മുന്‍പുള്ള സയന്‍സ്,ഭൂമിശാസ്ത്രം പരീക്ഷകള്‍ ഇപ്പോഴുള്ള പരീക്ഷകളെക്കാള്‍ കഠിനമായിരുന്നു എന്ന് പഠനം. പരീക്ഷകളില്‍ പുലര്‍ത്തിയിരുന്ന നിലവാരം താഴേക്കു പോയതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തിരഞ്ഞെടുക്കല്‍ രീതിയിലുള്ള ചോദ്യങ്ങളാണ് അധികവും. മാത്രവുമല്ല ഉത്തരങ്ങളുടെ നീളവും കുറഞ്ഞു തുടങ്ങി.
2003-2008 വരെയുള്ള ബയോളജി,കെമിസ്ട്രി ജിയോഗ്രഫി,ക്രിട്ടിക്കല്‍ തിങ്കിംഗ് എന്നീ പരീക്ഷകളുടെ നിലവാരത്തെ കുറിച്ചുള്ള അവലോകനം നടക്കുന്നതിനിടയിലാണ് ഈ കാര്യങ്ങള്‍ ഊരിത്തിരിഞ്ഞത്. ചോദ്യങ്ങള്‍ ലളിതമാകുകയും അത് വഴി കുട്ടികള്‍ക്ക് എളുപ്പം മാര്‍ക്ക് നേടുവാന്‍ സാധിക്കുന്ന രീതിയില്‍ പരീക്ഷകളെ അറിഞ്ഞു കൊണ്ട് മാറ്റുകയുമായിരുന്നു എന്ന് വിദഗ്ദ്ധര്‍ വിമര്‍ശിച്ചു. കുഞ്ഞു ചോദ്യങ്ങള്‍ പെരുകുകയും മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ വരികയും ചെയ്തതോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷകളില്‍ പിടി മുറുക്കിതുടങ്ങിയത്.
2003 ലെ ബയോളജി ചോദ്യപേപ്പര്‍ 2008ലെ ചോദ്യപേപ്പറിനേക്കാള്‍ വളരെ നിലവാരം കൂടിയതായിരുന്നു. ഉയര്‍ന്ന ഐ.ക്യൂ. ഉള്ള കുട്ടികള്‍ക്ക് തങ്ങളുടെ കഴിവ് കാണിക്കുന്നതിനുള്ള സാധ്യത മേല്പറഞ്ഞ പ്രശ്നങ്ങള്‍ മൂലം നഷ്ടപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ചോദ്യപേപ്പറിന്റെ രൂപഘടന അനുസരിച്ച് ഇതു വിദ്യാര്‍ഥിക്കും കാണാപാഠം പഠിച്ചു കൂടുതല്‍ മാര്‍ക്ക് വാങ്ങാവുന്നത്തെ ഉള്ളൂ. ബുദ്ധിപരമായി ഉയര്‍ന്ന കുട്ടികള്‍ക്ക് ഈ രീതി തീരെ പ്രാധാന്യം നല്‍കുന്നില്ല.
ഇപ്പോഴത്തെ ഈ പഠനഫലം ഭാവിയില്‍ വിദ്യാഭ്യാസം രംഗം പരിഗണിക്കും എന്ന് കരുതുന്നതായി ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പഠനം എന്നത് യാന്ത്രികമായി മാറുന്നതിനു ഈയൊരു പരീക്ഷാവ്യവസ്ഥ കാരണമാക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികാവസ്ഥയില്‍ വരെ ഇതിനാല്‍ മാറ്റം ഉണ്ടായി എന്ന് പറയാതെ വയ്യ. പുതിയ രീതിയിലുള്ള ചിന്തകള്‍ അവസാനിക്കുകയും തിരഞ്ഞെടുക്കുവാന്‍ മാത്രം വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയുമാണ് ഈ ചോദ്യവ്യവസ്ഥ ചെയ്യുന്നത്. ഭാവിയില്‍ ഈ പ്രശ്നങ്ങള്‍ മറികടക്കുന്നതിനായി ശ്രമിക്കും എന്ന് വിദ്യാഭ്യാസ സംഘടനകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല