സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണല്‍ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എപ്രില്‍ 29 നു ഞായറാഴ്ച നോര്‍ത്ത് ലണ്ടന്‍ സെന്റ് ഗ്രീഗോറീയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഉദ്ഘാടനവേളയില്‍ വിശുദ്ധ കുര്‍ബ്ബാനാനന്തരം, യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം തിരുമേനി, നോര്‍ത്താംപ്ടന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ യു. കെ റീജിയണല്‍ കൗണ്‍സില്‍ പ്രതിനിധി ഫെന്നി എബ്രഹാം മില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഫാ. ജിനോ ജേക്കബ്, ഇപ്പോള്‍ യു. കെ സന്ദര്‍ശിക്കുന്ന ഫാ. ജേക്കബ് തോമസും സന്നിഹിതരായിരുന്നു. യു.കെ മേഖലയിലെ കൗണ്‍സില്‍ അംഗങ്ങളും, വിവിധ ദേവാലയ പ്രധിനിധികളും, ഇടവകാഗങ്ങളും പരിപാടികള്‍ക്കു സാക്ഷ്യം വഹിച്ചു മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആതിഥേയത്തില്‍, സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍, വിതിന്‍ഷൊയിലെ, ഫോറം സെന്റെറില്‍ വച്ചു നടത്തപ്പെടുന്ന നാലാമതു കുടുംബ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍. പരി. സഭയിലെ എല്ലാവരും നേരത്തേതന്നെ രജിസ്‌ട്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിക്കണമെന്ന് യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല