1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊറോണ കത്തിപ്പടരുമ്പോള്‍ ഏപ്രിൽ 4 വിലാപദിനമായി ആചരിക്കുകയാണ് ചൈന. ഇതുവരെ 3335 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മൂന്ന് മിനുട്ടോളം എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങിയതോടെ ഇന്ന് രാജ്യം നിശ്ചലമായി. എല്ലാ വാഹനങ്ങളും, ട്രെയിനുകളും കപ്പലുകളും ഈ അവസരത്തില്‍ ഓട്ടം നിര്‍ത്തി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും ഒരു ദിവസത്തേക്ക് ചൈന നിര്‍ത്തി.

അതേസമയം ചൈനയുടെ ടോമ്പ് സ്വീപ്പിംഗ് ഫെസ്റ്റിവലും ഇതേ ദിവസം തന്നെയാണ് നടക്കേണ്ടിയിരുന്നത്. ഈ ദിവസം ചൈനീസ് കുടുംബങ്ങള്‍ അവരുടെ മരിച്ച ബന്ധുക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കും. കുറച്ച് പണം ഇതിന് മുകളില്‍ വെച്ച് കത്തിക്കും. എന്നിട്ട് അത് തുടച്ച് കളയും. ഇത് മരിച്ചവരോടുള്ള ആദരസൂചകമായിട്ട് ചെയ്യുന്നതാണ്. എല്ലാവര്‍ഷവും ഈ ചടങ്ങ് നടക്കുമ്പോള്‍ മൂടിക്കെട്ടിയ അന്തരീക്ഷമോ അതല്ലെങ്കില്‍ നല്ല മഴയോ ഉണ്ടാവാറുണ്ട്. ഇത്തവണ അതിനേക്കാള്‍ വലിയ കൊറോണവൈറസാണ് ചൈനയെ ബാധിച്ചിരിക്കുന്നത്. കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മൂന്ന് മിനുട്ട് ട്രാഫിക് ലൈറ്റുകള്‍ ചുവപ്പിലാണ് തെളിഞ്ഞത്.

യാങ്‌സ്റ്റെ നദിക്കരയിലെ പാര്‍ക്കില്‍ വെച്ച് ഇവരെ സ്മരിക്കുന്ന ചടങ്ങുകള്‍ നടക്കും. പലയിടത്തും വാടിതളര്‍ന്ന ചൈനക്കാരുടെ മുഖമാണ് തെളിഞ്ഞത്. പലരും വിതുമ്പി കരയുന്നുണ്ടായിരുന്നു. ഇത്തരം ചടങ്ങുകള്‍ മനുഷ്യര്‍ക്ക് ആവശ്യമാണ്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ മനസ്സില്‍ എക്കാലവും സൂക്ഷിക്കാന്‍ അതുകൊണ്ട് മാത്രമേ സാധിക്കൂ എന്ന് വുഹാനിലെ താമസക്കാരനായ ലുവോ ക്വിയാങ് പറഞ്ഞു. പലരും സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പ്രൊഫൈല്‍ കറുപ്പും വെള്ളയുമാക്കിയിരിക്കുകയാണ്. അതേസമയം വുഹാനിലെ ലോക്ഡൗണ്‍ അടുത്ത നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് സൂചന.

തലസ്ഥാന നഗരിയായ ബെയ്ജിംഗില്‍ ദേശീയ പതാക പകുതി താഴ്ത്തി കൊട്ടി. ചൈനയിലെ വ്യാപാര ഹബ്ബായ ഷെങ്ഡുവില്‍ തീര്‍ത്തും മങ്ങിയ അന്തരീക്ഷമായിരുന്നു. ഇവിടെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ മരിച്ചവരുടെ ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനും നഗരം സാക്ഷിയായി. ഷിയാവോ ഷിന്‍ സ്വന്തം അമ്മയുടെ ചിതാഭസ്മം വുഹാനിലെ ഹാന്‍കോ സംസ്‌കാര ശാലയില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. തന്റെ അമ്മ താമസിച്ചിരുന്ന മുറിയില്‍ ഈ ചിതാഭസ്മം സൂക്ഷിച്ച് വെക്കുന്നുണ്ടെന്ന് ഷിന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പലര്‍ക്കും സ്വന്തം മാതാപിതാക്കളെ ഇതുവരെ അടക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. എത്ര നേരം കരഞ്ഞെന്ന് പോലും തനിക്ക് അറിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.