1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2021

സ്വന്തം ലേഖകൻ: മെയ് ഒന്നുമുതൽ കോവിഡ്​ വാക്​സിൻ പൊതുവിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നാണ്​ കേന്ദ്രസർക്കാർ പ്രഖ്യാപനം. വിവിധ സംസ്​ഥാന സർക്കാരുകൾ വാക്​സിൻ സൗജന്യമായും പണം വാങ്ങിയും ജനത്തിന്​ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്​. ഇതോടെ കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായൊരു ഘട്ടത്തിലേക്ക്​ കടക്കുകയാണ്​ നാം. വാക്​സിനേഷനാണ്​ കോവിഡിൽ നിന്നുള്ള മനുഷ്യരാശിയുടെ ഏക രക്ഷാമാർഗം എന്ന്​ ഏതാണ്ട്​ ഉറപ്പായിക്കഴിഞ്ഞു.

കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട ഏഴ്​ കാര്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്​ ന്യൂട്രീഷ്യനിസ്റ്റായ ഡോ.വിശാഖ. ഇതുസംബന്ധിച്ച്​ ഒരു പുസ്തകവും ഇവർ പുറത്തിറക്കിയിട്ടുണ്ട്​. ലോകത്ത്​ ഇന്നുവരെ ഉണ്ടായിട്ടുള്ള മഹാമാരികളുമായി താരതമ്യപ്പെടുത്തു​േമ്പാൾ കോവിഡിന്​ ചില പ്രത്യേകതകളുണ്ട്​. കോവിഡ്​ വാക്​സിനേഷൻ സ്വീകരിച്ച ശേഷവും രോഗം വരുന്നുണ്ട്​ എന്നതാണ്​ അതിൽ പ്രധാനം. അതുകൊണ്ടുതന്നെ വാക്​സിൻ ഫലപ്രദമാക്കാൻ നമ്മുടെ ജീവിതചര്യകൾ​ ക്രമീകരിക്കേണ്ടതുണ്ടെന്നാണ്​ ഡോ.വിശാഖ തന്‍റെ പുസ്​തകത്തിൽ പറയുന്നത്​.

വാക്സിനേഷൻ എടുക്കുന്നതിന് മുമ്പുള്ള ഒരാഴ്​ച്ച ഉറക്കത്തിന്‍റെ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്​. ഈ സമയം കുറഞ്ഞത് ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത്​ വാക്​സിനേഷനെ കൂടുതൽ ഫലപ്രദമാക്കും.

നമ്മുടെ പ്രതിരോധത്തിന്‍റെ 75 ശതമാനവും ആശ്രയിക്കുന്നത്​ ഭക്ഷണത്തെയാണ്​. ഇതിൽ പ്രോബയോട്ടിക്​ ഭക്ഷണങ്ങൾക്ക്​ ഏറെ പ്രാധാന്യമുണ്ട്​്​. വെണ്ണ, ചീസ്​, യോഗട്ട്​, തൈര്​, ഡാർക്ക്​ ചോക്ലേറ്റ്​ തുടങ്ങിയവയൊക്കെ പ്രോബയോട്ടിക്​ ഭക്ഷണങ്ങളാണ്​. ഇവ വാക്​സിനേഷനുമുമ്പ്​ കൂടുതലായി ഉപയോഗിക്കുന്നത്​ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്​.

വിട്ടുമാറാത്ത സമ്മർദ്ദം കാര്യങ്ങൾ കൂടുതൽ വഷളാക്കും. ‘കടുത്തതോ വിട്ടുമാറാത്തതോ ആയ സമ്മർദ്ദം വാക്സിനോടുള്ള പ്രതികരണത്തെ ദുർബലപ്പെടുത്തും’ -ഡോ. വിശാഖ പറയുന്നു. വാക്​സിനേഷനുമുമ്പ്​ ശാന്തമായ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. എയറോബിക്​സ്​ എക്​സർസൈസുകൾ ആണ്​ നല്ലത്​. നടത്തവും ശ്വസന നിയന്ത്രണവും കൂടുതൽ ഫലപ്രദമാണ്​.

വാക്​സിനേഷനുമുമ്പ്​ പുകവലി പൂർണമായും ഒഴിവാക്കണം. കാരണം ഇത് നിരവധി വാക്സിനുകളിലേക്കുള്ള ആന്‍റിബോഡി പ്രതികരണം കുറയ്ക്കും. നിക്കോട്ടിൻ അഡിക്​ക്ഷൻ ഒഴിവാക്കുന്ന മിഠായികളോ മരുന്നുകളോ തൽക്കാലത്തേക്ക്​ ഉപയോഗിക്കുന്നതും നല്ലതാണ്​.

മദ്യം ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണ്. വാക്സിനേഷൻ എടുക്കുന്നതിന് 3-4 ദിവസം മുമ്പ് മദ്യം കഴിക്കുന്നത് നിർത്തുന്നത് നല്ലതാണ്. ശരീരത്തിലെ മദ്യത്തിന്‍റെ അളവ്​ വാക്സിനോടുള്ള നമ്മുടെ പ്രതികരണത്തെ ദുർബലപ്പെടുത്തും. ‘കുത്തിവയ്​ക്കുന്നതിന്​ 3 ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുക. ഇഞ്ചക്ഷൻ ലഭിക്കുന്നതിന് 45 ദിവസം മുമ്പ് അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക’ -ഡോക്ടർ പറഞ്ഞു.

ആന്‍റിബോഡി പ്രതികരണം വർദ്ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്​ നല്ലതാണ്​. വാക്​സിനേഷന് രണ്ടാഴ്ച മുമ്പെങ്കിലും ഭക്ഷണത്തിൽ സിങ്ക് ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. മാട്ടിറച്ചി, കരൾ, മുളപ്പിച്ച ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ബദാം, കൂണ്​ എന്നിവയെല്ലാം സിങ്കിന്‍റെ മികച്ച കലവറയാണ്​. ശരീരത്തിലെ സിങ്കിന്‍റെ അപര്യാപ്തത ദഹനത്തിനും ആരോഗ്യത്തിനും ദോഷകരമാണ്. അതിനാൽ വാക്​സിനേഷനുമുമ്പ്​ സിങ്ക്​ അടങ്ങിയ ഭക്ഷണം വർധിപ്പിക്കുക.

കോവിഡ്​ വാക്​സിനേഷനു​മുമ്പ്​ പ്രോട്ടീൻ ശരീരത്തിൽ എത്തേണ്ടത്​ നിർണായകമാണ്​. ഇത് ഉറപ്പാക്കാൻ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മുട്ടയും മാംസാഹാരവുമാണ്​ പ്രോട്ടീനിന്‍റെ പ്രധാന ഉറവിടം. എങ്കിലും നിരവധി വെജിറ്റബിൾസും പ്രോട്ടീൻ സമൃദ്ധമാണ്​. കോളിഫ്ലവർ, ഗ്രീൻപീസ്​, കാബേജ്​, കൂൺ, സോയാബീൻ തുടങ്ങിയവയിലെല്ലാം പ്രോ​ട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.