1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടിമാര്‍പാപ്പ വൈറലായി.
യു.എസ് സന്ദര്‍ശനത്തിനിടെയാണ് തന്നെപ്പോലെ വേഷം ധരിച്ച പിഞ്ചുകുഞ്ഞ് മാര്‍പാപ്പയുടെ മനം കവര്‍ന്നത്. തന്നെപ്പോലെ വസ്ത്രം ധരിച്ച കുട്ടി പോപ്പിനെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മാര്‍പാപ്പ.

ഫിലദല്‍ഫിയ നഗരത്തില്‍ പോപ്പിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെയാണ് തെരുവില്‍ കാത്തു നിന്നവര്‍ക്കിടയിലെ കുട്ടി പോപ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തന്റെ വാഹനവ്യൂഹം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയ അദ്ദേഹം കുഞ്ഞി പോപ്പിനെ കയ്യിലെടുക്കുകയും ചുംബിക്കുകയും ചെയ്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അകമ്പടി പോയ സുരക്ഷാ ജീവനക്കാരാണ് പോപ്പിന്റെ വേഷം ധരിച്ച കുഞ്ഞിനെ അദ്ദേഹത്തിന്റെ അടുത്തെത്തിച്ചത്. ഡാന മാഡന്‍ എന്ന യുവതിയുടെ ക്വിന്‍ എന്ന കുരുന്നാണ് പോപ്പിന്റെ വേഷത്തില്‍ എത്തിയത്.

കുഞ്ഞി പോപ്പിനെ ആള്‍ക്കൂട്ടത്തില്‍ കണ്ടതോടെ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയോടെ പൊട്ടിച്ചിരിക്കാനും പോപ്പ് മറന്നില്ല. മാര്‍പാപ്പയെ കാണാന്‍ തെരുവോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് കുഞ്ഞിന് പോപ്പിന്റെ വേഷം നല്‍കിയതെന്ന് ഡാന പറഞ്ഞു.

കുരുന്നു മാര്‍പാപ്പയുടെ ചിത്രങ്ങള്‍ ഏറെ വൈകാതെ ലോകമെങ്ങും പ്രചരിക്കുകയും ചെയ്തു. ഏതായാലും വ്യത്യസ്തമായ വേഷവിധാനം സാക്ഷാല്‍ മാര്‍പാപ്പ തന്നെ ശ്രദ്ധിച്ചതിന്റെ സന്തോഷത്തിലാണ് ഡാന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.