1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2020

സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പത്ത് ലക്ഷം അഭയാർഥി കുട്ടികളുടെ പഠനത്തിനായി ദുബായിൽ ഡിജിറ്റൽ സ്കൂൾ ആരംഭിച്ചു. ബുധനാഴ്ചയാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സ്കൂളിന് തുടക്കമിട്ടത്.

യുദ്ധവും സംഘർഷവും മൂലം വിദ്യാഭ്യാസ സൗകര്യമില്ലാതെ ദുരിതത്തിലായ 20,000 വിദ്യാർഥികളിലേക്കാണ് ഈ വർഷം എത്തിച്ചേരാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ലക്ഷത്തോളം അഭയാർഥി വിദ്യാർഥികളെ ബോധവത്‌കരിക്കും. പുതിയ പാഠ്യപദ്ധതിയുടെ അംഗീകാരത്തിനായി അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും.

സംഘർഷങ്ങളും സാമ്പത്തികപ്രശ്നങ്ങളും ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് വർഷങ്ങളോളം അവരുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി. അതുമൂലം അറബ് ലോകത്ത് നിലവിൽ വിദ്യാഭ്യാസ പ്രതിസന്ധിയുണ്ടായി. ഈ വെല്ലുവിളികളെ നേരിടാൻ ആരും പ്രവർത്തിച്ചില്ലെങ്കിൽ പുതുതലമുറയുടെ ഭാവി ഇരുട്ടിലേക്ക് വീഴുമെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

ശോഭനമായ ഭാവിക്ക് വിദ്യാഭ്യാസം പ്രധാനമാണെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി സഹമന്ത്രി ഉമർ അൽ ഒലാമ പറഞ്ഞു. നിങ്ങൾക്ക് ഒരു രാജ്യത്തിന്റെ ഭാവി മാറ്റണമെങ്കിൽ വിദ്യാഭ്യാസ രീതി മാറ്റുക. ശോഭനമായ ഭാവിയിലേക്കുള്ള ആയുധമാണത്. കൊവിഡ്കാലം വിദ്യാഭ്യാസ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.