ജൂണ്‍ 24, ജുലൈ1 തീയതികളിലായി നടക്കുന്ന ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ബെന്നി ജോസഫ്. ജെയ്‌സണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. യുകെയിലെ മാര്‍ക്കറ്റ് ബോസ് വര്‍ത്ത് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. യുകെയിലെ മികച്ച് മലയാളി അസോസിയേഷനില്‍ ഒന്നാണ് ഇന്‍ഡസ്. കേരളത്തില്‍ നിന്നും …
കിരണ്‍ ജോസഫ് ലെസ്റ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങള്‍ നടത്തിയ വാര്‍ഷിക ടൂര്‍ ഏവര്‍ക്കും ആവേശ ഭരിതമായ മണിക്കൂറുകള്‍ സമ്മാനിച്ചു.ബ്രിട്ടനിലെ പ്രശസ്തമായ സട്ടന്‍ ഓണ്‍ സീ ബീച്ചിലേക്ക് ആയിരുന്ന ഇത്തവണ ത്തെ ടൂര്‍ സംഘടിപ്പിച്ചത്.ഇക്കഴിഞ്ഞ ഏഴാം തീയതി നടത്തിയ ടൂറില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം നൂറോളം പേര്‍ പങ്കെടുത്തു. ബീച്ചടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ഗെയിമുകള്‍ കളിച്ചും …
സക്കറിയ പുത്തന്‍കുളം പതിനൊന്നാമത് യുകെ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം അടുക്കുംതോറും ഓരോ യൂണിറ്റുകളും വീറും വാശിയുമായി ഒരുക്കങ്ങള്‍ നടത്തുന്നു. ഇപ്പോള്‍ ഏവും വലിയ ചര്‍ച്ചാ വിഷയം മാഞ്ചസ്റ്റര്‍ യൂണിറ്റ് റാലിക്ക് നേടിയ ഹാട്രിക്ക് കിരീടം നേടുമോ എന്നതാണ് . കഴിഞ്ഞ രണ്ടു വര്‍ഷവും ഒന്നാം സ്ഥാനം നേടിയ മാഞ്ചസ്റ്റര്‍ എന്ത് വിലകൊടുത്തും ഹാട്രിക് …
മതസൗഹാര്‍ദ്രത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കോട്ടയം ജില്ലയിലെ അതിരമ്പുഴ നിവാസികള്‍ ഒത്തുകൂടുന്ന യുകെയിലെ രണ്ടാമത് സംഗമം ജുലൈ 28ന് ബോള്‍ട്ടണില്‍ നടക്കും. പ്രശസ്ത വാഗ്മിയും ചങ്ങനാശേരി അതിരൂപതാ പിആര്‍ഒയും അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിവികാരിയുടമായ റവ. ഡോ. മാണി പുതിയിടം മുഖ്യാഥിതിയായി പങ്കെടുക്കുന്ന സംഗംമ പരിപാടികളുടെ വിജയത്തിനായി പന്ത്രണ്ടംഗ കോര്‍കമ്മറ്റി നിലവല്‍ വന്നു. ജോബോയി ജോസഫ്, …
ആറാമത് കല്ലറസംഗമം ന്യൂ കാസ്റ്റിലില്‍ ആഘോഷമായി കൊണ്ടാടി. നാട്ടില്‍ നിന്നെത്തിയകാരണവര്‍മാരും, കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് മഠത്തില്‍ കുന്നേലിന്റെ സാന്നിധ്യവും പ്രോഗ്രാം വന്‍ വിജയമാക്കി മാറ്റി. കുട്ടികളുടെ വെല്‍ക്കം ഡാന്‍സും നിരവധി കലാപരിപാടികളും കൊണ്ട് സംഗമം അരങ്ങുതകര്‍ത്തു. പതിവിലും വിപരീതമായി ഒരു രാത്രിയും പകലും എല്ലാവരും ഒന്നിച്ചു ചിലവഴിച്ചത് ആര്‍ക്കും മറക്കാന്‍ പറ്റാത്ത …
കേരളത്തിലെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ താമസിയാതെ ബ്രിട്ടനിലെ സ്കൂളുകളില്‍ ഇന്‍ഡോ ബ്രിട്ടീഷ് എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായെത്തും.ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്രിട്ടനിലെ സ്കൂള്‍ കുട്ടികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കുന്ന ന്യൂ കാസിലിലെ ആഷിന്‍ സിറ്റി ട്രാവല്‍സ് ആണ് കേരളത്തിലെ കുട്ടികള്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കുന്നത്.ഇതിന്‍റെ ആദ്യപടിയായി കല്ലറ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ …
യൂറോപ്പിലെതന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എയുടെ പതിനൊന്നാമത് കണ്‍വന്‍ഷന് ഇനി 13 നാള്‍ മാത്രം. വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണാനായി ഓരോ ക്നാനായക്കാരനും കൊതിയ്ക്കുന്ന അപൂര്‍വ്വ നിമിഷം. മാല്‍വേണ്‍ ഹില്‍സിന്റെ മലനിരകള്‍ യു.കെയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയ്ക്കായി ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നു. യൂണിറ്റുകമ്മിറ്റികള്‍ മുതല്‍ സെന്റ്ര്‍ കമ്മിറ്റികള്‍ വരെ എല്ലാ പ്രധാന …
സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ) സംഘടിപ്പിക്കുന്ന മാമാങ്കം ജൂലൈ ഏഴിന് ഈസ്റ്റ് ബോണില്‍ നടക്കും മലയാളഭാഷയും കലയും സംസ്കാരവും പൈതൃകവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ പരിപാടിയില്‍ ഇംഗ്ലണ്ടിലെ ആയിരത്തിലേറെ മലയാളി കുടുംബങ്ങള്‍ സംബന്ധിക്കും. ഇനി മൂന്നാഴ്ച മാത്രം ശേഷിക്കെ പരിപാടിയുടെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരളത്തിന്റെ മതസൗഹാര്‍ദവും പാരമ്പര്യവും വിൡച്ചോതുന്ന …
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.യുകെ മലയാളികള്‍ക്കായി എംഎംഎ യുടെ രണ്ടാമത് ഓള്‍ യുകെ യൂണിറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍23 ന് പാസ്സ്‌വുഡ ഹൈസ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാവിലെ 9മുതല്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കായികരംഗത്തുള്ള മലയാളികളെ ഏറ്റവം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെവാര്‍ഷിക ജനറല്‍ ബോഡി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ക്യൂന്‍ എഡിത് ഹാളില്‍ വെച്ചു നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കേംബ്രിഡ്ജ് മലയാളികള്‍ക്കായി പലതും ചെയ്യാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രസിഡന്റ് പ്രിന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ എക്സിക്യൂട്ടീവ് കമ്മറ്റി ഈ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിനെ അഭിമുഖീകരിക്കുന്നത്. യു. കെയിലെ പല അസോസിയേഷനും …