ജൂണ്‍ 24, ജുലൈ1 തീയതികളിലായി നടക്കുന്ന ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ജനങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ബെന്നി ജോസഫ്. ജെയ്‌സണ്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. യുകെയിലെ മാര്‍ക്കറ്റ് ബോസ് വര്‍ത്ത് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
യുകെയിലെ മികച്ച് മലയാളി അസോസിയേഷനില്‍ ഒന്നാണ് ഇന്‍ഡസ്. കേരളത്തില്‍ നിന്നും വന്നവരുടെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. നൂറോളം അംഗങ്ങളാണ് അസോസിയേഷനുള്ളത്. ഇതില്‍ ഭൂരിഭാഗവും മധ്യകേരളത്തില്‍ നിന്നുള്ളവരാണ്. യുകെയില്‍ ഇന്ത്യന്‍ കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുക, അതിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് അസോസിയേഷന്റെ പ്രധാന അജണ്ട.
മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാനായി സംഘടനയുടെ നേതൃത്വത്തില്‍ മലയാളം ക്ലാസുകള്‍ നടത്തി വരാറുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യം, കഥകളി, നാടോടിനൃത്തം എന്ിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഡാന്‍സ് അക്കാദമിയും സംഘടനയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.
ഓണം, വിഷു, ഈസ്റ്റര്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ഡ പ്രത്യേകം ആഘോഷ പരിപാടികളും കുട്ടികളുടെ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാകായിക പരിപാടികളും നടത്തി വരാറുണ്ട്. സംഘടനുടെ നേതൃത്വത്തില്‍ വര്‍ഷത്തില്‍ വോളിബോള്‍, കബടി, ക്രിക്കറ്റ് എന്നിവ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ഫെസ്റ്റിവലും നടത്തി വരാറുണ്ട്. കുട്ടികള്‍ക്കായി പെയിന്റിംഗ്, ഉപന്യാസ രചന, പ്രസംഗ മത്സരം, ഡാന്‍സ്, പാട്ട്, പദ്യപാരായണം, ഫാഷന്‍ഷോ എന്നീ പരിപാടികളും നടത്തി വരാറുണ്ട്.
യുകെയില്‍ തന്നെ വളരെ അപൂര്‍വമായ കര്‍ഷകമേള എന്ന ഇവന്റ് ഇന്‍ഡസിന്റൈ പ്രത്യേകതയാണ്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന ഈ ഇവന്റില്‍ മികച്ച കര്‍ഷകന് കര്‍ഷകശ്രീ ഓഫ് ദി ഇയര്‍ അവാര്‍ഡും നല്‍കി വരാറുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല