സ്വന്തം ലേഖകൻ: എക്സ്പോ 2020 പ്രമാണിച്ച് ദുബായിലെ സർക്കാർ ജീവനക്കാർക്ക് 6 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറു മാസം തുടരുന്ന ലോക മേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ആഗോള കണ്ടുപിടിത്തങ്ങൾ സർക്കാർ ജീവനക്കാർ മനസ്സിലാക്കാൻ അവസരം …
സ്വന്തം ലേഖകൻ: രാജ്യത്തെ 587 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെ 4.15 കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 2.32 കോടി ആളുകള്‍ക്ക് ആദ്യ ഡോസും (70 ശതമാനം) 1.82 കോടി പേര്‍ക്ക് (55 ശതമാനം) രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞു. ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ 70 ശതമാനം പേര്‍ക്കും …
സ്വന്തം ലേഖകൻ: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒക്ടോബർ ഒന്നു മുതൽ പിൻവലിക്കുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് അധികൃതർ. ഇവിടങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാമെന്ന തരത്തിലാണ് വ്യാജവാർത്ത. സൗദിയിൽ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് …
സ്വന്തം ലേഖകൻ: നാട്ടിൽനിന്ന് ഒമാനിലേക്കുള്ള വിമാനയാത്ര നിരക്ക് ഉയർന്നനിലയിൽ തുടരുന്നത് പ്രവാസികളെ വലക്കുന്നു. നാലുമാസത്തോളം നീണ്ട യാത്രവിലക്കിനൊടുവിൽ എയർബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾക്ക് സീറ്റ് അടിസ്ഥാനത്തിൽ സർവിസ് നടത്താൻ അനുവദിച്ചത് ആശ്വാസമായാണ് പ്രവാസികൾ കണ്ടത്. സെപ്റ്റംബർ ഒന്നു മുതലാണ് യാത്രാ വിലക്ക് നീക്കി വിമാന സർവിസുകൾ പുനരാരംഭിച്ചത്. തുടക്കത്തിൽ ലക്ഷത്തിനു മുകളിൽവരെ ടിക്കറ്റ് നിരക്ക് നൽകേണ്ടിവന്നു. …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കാര്യത്തില്‍ ഖത്തറില്‍ കഴിഞ്ഞ വര്‍ഷം വന്‍ കുതിച്ചുചാട്ടമുണ്ടായതായി പഠനം. 2019ല്‍ 150 കോടി ഡോളറിന്റെ വ്യാപാരമാണ് ഇ-കൊമേഴ്‌സ് മേഖലയില്‍ നടന്നിരുന്നതെങ്കില്‍ 2020ല്‍ അത് 220 കോടി ഡോളറായി ഉയര്‍ന്നു. 47 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ചേബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കി. ഖത്തറിലെ …
സ്വന്തം ലേഖകൻ: കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സർവിസ് ആരംഭിക്കുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന വിൻറർ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെടുത്തിയത്. ബംഗളൂരുവിൽനിന്ന് കൊച്ചി വഴി ആഴ്ചയിൽ രണ്ട് പുതിയ സർവിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിൽ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂർ വഴിയാക്കുന്നത്. രണ്ട് സർവിസും കൊച്ചിവഴി ആകുേമ്പാൾ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂർ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്ത് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി കണക്കുകള്‍. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈത്ത് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ രാജ്യം വിട്ടവരില്‍ …
സ്വന്തം ലേഖകൻ: 3000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളേയും ഊര്‍ജ വിതരണ സംവിധാനങ്ങളേയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സര്‍വനാശം വരുത്താന്‍ ശേഷിയുള്ള ആയുധമാണ് ചൈനീസ് ഗവേഷകര്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി മുതല്‍ സുപ്രധാനമായ പല നഗരങ്ങളും ഈ പരിധിയില്‍ പെടും. ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന് പേരുള്ള സിംഗപ്പൂരിൽ പൊതു സ്ഥലങ്ങളിലെ ശുചിത്വം വളരെ പ്രധാനമാണ്. സിംഗപ്പൂരിലെ ഒരു പൊതു ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം ഫ്ലഷ് ചെയ്യാത്ത പുറത്തിറങ്ങി വന്നാൽ വിവരമറിയും! കനത്ത പിഴയാണ് ഫ്ലഷ് ചെയ്യാതെ പുറത്തിറങ്ങുന്നവർ അടയ്‌ക്കേണ്ടത്. 150 ഡോളർ (ഏകദേശം 8000 രൂപ) ആണ് സിംഗപ്പൂരിലെ പൊതു ടോയ്‌ലറ്റിൽ …
സ്വന്തം ലേഖകൻ: ട്രക്ക് ഡ്രൈവർമാരുടെ കുറവ് മൂലമുള്ള ഇന്ധന പ്രതിസന്ധി യുകെയിൽ രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിയന്തിര പദ്ധതി പ്രകാരം പെട്രോൾ സ്റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കാൻ സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ തൊണ്ണൂറു ശതമാനം പെട്രോൾ സ്റ്റേഷനുകളിലും നിലവിൽ ഇന്ധനമില്ലാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് പെട്രോളിയം റീട്ടെയിലേഴ്സ് അസോസിയേഷൻ (PRA) …