സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങൾ തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ ഒന്നര വർഷത്തിന് ശേഷമാണ് തുറന്നത്. അധ്യയന വർഷാരംഭം സ്കൂളുകൾ തുറക്കുമ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബസുകളിൽ പകുതി സീറ്റുകളിൽ മാത്രം കുട്ടികളെ കൊണ്ടുവരുന്നതിനായിരുന്നു അനുമതി. ആദ്യ പിരിയഡിന് മണിയടിക്കുന്നതിന് മുൻപ് കവാടത്തിലും സ്കൂൾ പരിസരത്തുമുണ്ടാകാറുള്ള കൂടിച്ചേരലുകളും ഇല്ലായിരുന്നു. ക്ലാസിനകത്തെ …
സ്വന്തം ലേഖകൻ: ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാൻസലർ ആംഗെല മെർക്കൽ 16 വർഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാൽ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജർമനിയിലേത് . നാലു തവണകളിലായി 16 വർഷം നയിച്ച ആംഗെല മെർക്കലിനു പകരം മറ്റൊരാളെ കണ്ടെത്താൻ വോട്ടെടുപ്പിൽ പങ്കെടുക്കുകയാണ് ജർമൻ ജനത. തീക്ഷ്ണമായ പ്രതിസന്ധികളെ സൗമ്യമായി നേരിട്ടാണ് മെർക്കൽ ജർമനിയെ …
സ്വന്തം ലേഖകൻ: അധികാരം പിടിച്ചടക്കിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി അഫ്ഗാനിൽ താലിബാന്റെ കിരാതഭരണം. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകൽ കേസിലുൾപ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. മറ്റ് 3 മൃതദേഹങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഖത്തറിൽ എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിൽ ഇളവ് നൽകിത്തുടങ്ങി. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് 2–ാം ദിവസം റാപ്പിഡ് ആന്റിബോഡി, പിസിആർ പരിശോധനയിൽ രോഗമില്ലെന്നു സ്ഥിരീകരിച്ചാൽ ക്വാറന്റീൻ അവസാനിപ്പിക്കാൻ ഒരാഴ്ചയായി അനുമതി നൽകുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ക്വാറന്റീനിൽ കഴിയാൻ മുൻകൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു …
സ്വന്തം ലേഖകൻ: ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ പുതുക്കിയ പട്ടികയിൽ പതിനേഴാം സ്ഥാനത്ത് ഇടംപിടിച്ച് സൗദി അറേബ്യ. അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഈ മേഖലയിൽ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വർഷത്തെ പട്ടികയാണ് …
സ്വന്തം ലേഖകൻ: ഖത്തറിലെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളെയു ഒറ്റ നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ‘സില’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കി മുവാസലാത്ത്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്‌സി, ട്രാം ട്രെയിന്‍ തുടങ്ങിയ യാത്രാ സേവനങ്ങളെല്ലാം സില വഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്‌സ്, മുവാസലാത്ത്, ഖത്തര്‍ ഫൗണ്ടേഷന്‍, മുഷൈരിബ് …
സ്വന്തം ലേഖകൻ: റെസിഡൻറ് പെർമിറ്റ് സ്റ്റാമ്പ് പതിപ്പിക്കൽ സേവനം ഇനി മുതൽ പോസ്റ്റ് ഓഫിസ് വഴി ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞ ദിവസം ടെലികോം-ഗതാഗത മന്ത്രാലയത്തിന് കീഴിലെ ബഹ്റൈൻ പോസ്റ്റും നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻറ് അഫയേഴ്സും ഒപ്പുവെച്ചു. നിലവിൽ എൻ.പി.ആർ കേന്ദ്രങ്ങളിലും ബഹ്റൈനിൽനിന്നും യാത്ര പോകുന്ന സന്ദർഭത്തിൽ കോസ്വെയിൽനിന്നും എയർപോർട്ടിൽനിന്നും സ്റ്റിക്കർ …
സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് വ്യക്തമാക്കി. 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്- 53,000 പേർ. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്നു അഭ്യർത്ഥന. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആണ് സർക്കാരിന് മുന്നിൽ ഇത്തരമൊരു അഭ്യർത്ഥന വെച്ചത്. വർഷങ്ങളായി രാജ്യത്തുള്ള വിദേശികൾക്ക് ഈ നിബന്ധന ബാധകമാക്കരുതെന്നും ചേംബർ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചു . …
സ്വന്തം ലേഖകൻ: കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം സപ്തംബര്‍ 29ന് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറം സഫാത്തിലെ ഡിപ്ലൊമാറ്റിക് എന്‍ക്ലൈവിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3.30ന് ആരംഭിക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് …