സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷുവിനെ കാനഡ മോചിപ്പിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റുമായി കരാറുണ്ടാക്കിയതിനു പിന്നാലെയാണ് മോചനം. 2022 അവസാനം വരെ വാവെയ് സിഎഫ്ഒക്കെതിരെ നിയമ നടപടികളുണ്ടാവില്ലെന്നാണ് അറിയുന്നത്. ഇതിനു പകരമായി മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കനേഡിയന്‍ പൗരന്‍മാരെ ചൈന മോചിപ്പിച്ചിട്ടുണ്ട്. വാന്‍ഷുവിനെ …
സ്വന്തം ലേഖകൻ: രണ്ട് ഡോക്ടർമാരുടെ റിപ്പോർട്ടുണ്ടെങ്കിൽ 24ാം ആഴ്ചയിലും ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി നിലവിൽ വന്നു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം കണക്കിലെടുത്താണ് ഭേദഗതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായവർ ഗർഭം ധരിച്ചാലും ഗർഭച്ഛിദ്രത്തിന് ഈ അനുമതി നൽകും. ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് സർക്കാർ രൂപവത്കരിക്കുന്ന പ്രത്യേക െമഡിക്കൽ ബോർഡ് വിലയിരുത്തും. ഇവരാണ് അന്തിമാനുമതി …
സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍ വലിപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌ക്രീന്‍ നോച്ചും, ഇന്‍വിസിബിള്‍ ക്യാമറയുമെല്ലാം രംഗപ്രവേശം ചെയ്യുന്നതിന് വഴിവെച്ചത്. നോച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത് ഐഫോണ്‍ ടെന്നില്‍ ആണെങ്കിലും പിന്നീട് മൂന്ന് തലമുറ ഐഫോണ്‍ പരമ്പരകള്‍ ഇറങ്ങിയിട്ടും അന്ന് അവതരിപ്പിച്ച നോച്ചില്‍ നിന്ന് കാര്യമായ മാറ്റം ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന പ്രതിസന്ധി രണ്ടാം ദിവസവും തുടരുന്നു. രാജ്യത്തുടനീളം 341 പെട്രോൾ സ്റ്റേഷനുകളുള്ള ഇജി ഗ്രൂപ്പ്, ഇന്ധനത്തിനായുള്ള അഭൂതപൂർവമായ ആവശ്യം കാരണം ഉപഭോക്താക്കൾക്ക് 30 പൗണ്ട് പരിധി ഏർപ്പെടുത്തി. മറ്റൊരു പ്രമുഖ വിതരണക്കാരായ ബിപി 50 മുതൽ 100 വരെ സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഗ്രേഡ് ഇന്ധനം തീർന്നതായും 20 ഓളം പമ്പുകൾ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിനെടുത്ത് വരുന്നവർക്ക് 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കിയ ബ്രിട്ടന്‍റെ നടപടി ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടെ കോവിഷീൽഡ് എടുത്തവർക്ക് യാത്രാനുമതി നൽകിയിരിക്കുകയാണ് ഇറ്റലി. റോമിലെ ഇന്ത്യൻ എംബസിയാണ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. കോമിർനാറ്റി ഫൈസർ, മോഡേണ, വാക്‌സർവ്രിയ ആസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകളാണ് …
സ്വന്തം ലേഖകൻ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി അമേരിക്കയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് അൻഡ്രൂസ് വ്യോമതാവളത്തിൽ മോദി ഇറങ്ങിയത്. സന്ദർശനത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാന പ്രധാനമന്ത്രി യോഷിഹിദെ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡൻ്റായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. നിലവിലെ സാഹചര്യത്തിൽ അഹിസയും അസഹിഷ്ണുതയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ പരാമര്‍ശങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും …
സ്വന്തം ലേഖകൻ: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ മറുപടി നല്‍കി. “എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല …
സ്വന്തം ലേഖകൻ: സാമ്പത്തിക ക്രമക്കേടിനെ തുടർന്നു പ്രതിസന്ധിയിലായ യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായശേഷം യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കും. ഇന്ത്യൻ വ്യവസായി ബി. ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്. ഇസ്രയേൽ കമ്പനി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷ്യൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും …
സ്വന്തം ലേഖകൻ: വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുണ്ടാക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ അമിത വേഗം മാത്രമല്ല, വാഹനങ്ങളുടെ മെല്ലെ പോക്കും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ദുബായ് ചീഫ് ട്രാഫിക് പ്രൊസിക്യൂട്ടര്‍ ജനറല്‍ സലാഹ് ബൂ ഫറൂഷ അല്‍ ഫെലാസി. ദുബായിലെ ഡ്രൈവര്‍മാരുമായി നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ദുബായ് ട്രാഫിക് പബ്ലിക് പ്രൊസിക്യൂഷന്‍ വിഭാഗം തലവന്‍ കൂടിയായ …