1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ബഹ്റൈൻ MP
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ബഹ്റൈൻ MP
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത്, അ​ധി​ക​സ​മ​യ നി​ര​ക്ക് 25 ശ​ത​മാ​ന​മാ​ണ്. രാ​ത്രി​യി​ൽ 50 ശ​ത​മാ​ന​വും. ഇ​ത് പ​ക​ൽ 50 ശ​ത​മാ​ന​വും രാ​ത്രി ഇ​ര​ട്ടി വേ​ത​ന​വു​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ലാ​ൽ കാ​ദെം എം.​പി​യു​​ടെ നി​ർ​ദേ​ശം. സാ​ധാ​ര​ണ ജോ​ലി സ​മ​യ​ത്തി​ന് പു​റ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ ജോ​ലി​ക​ൾ​ക്കും ഔ​ദ്യോ​ഗി​ക അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ …
ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്‌
ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്‌
സ്വന്തം ലേഖകൻ: കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്. കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സല്‍പ്പേര് കളയുവാന്‍ ആരെയും അനുവദിക്കില്ല. ‘ചില കമ്പനികള്‍ അവരുടെ തൊഴിലാളികളുടെ വേതനം നല്‍കുന്നതില്‍ …
‘എന്റെ കാലത്ത് ഇതൊന്നും നടക്കില്ല’; ഗുഡ് ഫ്രണ്ട് മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും – ട്രംപ്
‘എന്റെ കാലത്ത് ഇതൊന്നും നടക്കില്ല’; ഗുഡ് ഫ്രണ്ട് മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും – ട്രംപ്
സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ ദീപാവലി പോസ്റ്റില്‍ ട്രംപ് നിശിതവിമര്‍ശനവും നടത്തി. യുഎസ് പ്രസിഡന്റ് ബൈഡനും കമലയും ഹിന്ദുക്കളെ അവഗണിച്ചതായും ട്രംപ് ആരോപിച്ചു. ‘ബംഗ്ലാദേശില്‍ ജനക്കൂട്ടം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും …
സ്പെയിനിൽ 5 നൂറ്റാണ്ടിനിടെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തം; ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം; 158 മരണം
സ്പെയിനിൽ 5 നൂറ്റാണ്ടിനിടെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തം; ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം; 158 മരണം
സ്വന്തം ലേഖകൻ: യൂറോപ്പ് ഇന്നുവരെ സാക്ഷ്യംവഹിച്ചതില്‍വെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ അ‍ഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് …
തിരിച്ചടിക്ക് ഖമേനി ആഹ്വാനം ചെയ്തതായി സൂചന; ഇറാഖ് ‘ബേസ്’ ആക്കാൻ നീക്കം; പശ്ചിമേഷ്യ ഭീതിയിൽ
തിരിച്ചടിക്ക് ഖമേനി ആഹ്വാനം ചെയ്തതായി സൂചന; ഇറാഖ് ‘ബേസ്’ ആക്കാൻ നീക്കം; പശ്ചിമേഷ്യ ഭീതിയിൽ
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി സൂചന. ഇറാഖിൽ നിന്ന് അക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നത്. ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ആക്രമണം നടത്താനാണ് ലക്ഷ്യം. ഇസ്രയേലിൻ്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. ദീർഘദൂര …
വീണ്ടും പ്രകോപനം? ഇന്ത്യയെ ‘സൈബര്‍ എതിരാളി’യാക്കി കനേഡിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ
വീണ്ടും പ്രകോപനം? ഇന്ത്യയെ ‘സൈബര്‍ എതിരാളി’യാക്കി കനേഡിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ
സ്വന്തം ലേഖകൻ: ഇന്ത്യയെ ‘സൈബര്‍ എതിരാളി’യായി വിശേഷിപ്പിച്ച് കനേഡിയന്‍ ഗവണ്‍മെന്‌റിന്‌റെ ഔദ്യോഗിക രേഖ. കനേഡിയന്‍ സെന്‌റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബര്‍ ത്രെറ്റ് അസെസ്‌മെന്‌റ് 2025-2026-ലാണ് ഇന്ത്യയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. സൈബര്‍ ഭീഷണിയെക്കുറിച്ചുള്ള വിഭാഗത്തിലാണ് സംസ്ഥാന എതിരാളികളായി …
ശതകോടീശ്വരനും മധ്യവര്‍ഗക്കാരിയും മുഖാമുഖം വരുമ്പോൾ ആരാകും അമേരിക്കൻ പ്രസിഡന്റ്?
ശതകോടീശ്വരനും മധ്യവര്‍ഗക്കാരിയും മുഖാമുഖം വരുമ്പോൾ ആരാകും അമേരിക്കൻ പ്രസിഡന്റ്?
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച അമേരിക്ക പുതിയ ഭരണാധികാരിയെ തീരുമാനിക്കും. അമേരിക്കൻ ജനത വിധിയെഴുതും. ആരായിരിക്കും? ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുമോ? അതോ ഇന്ത്യക്കാർക്ക് കൂടി അഭിമാനമായി കമലാ ഹാരിസോ. വലിയ ചർച്ചകൾ ലോകത്താകെ ചൂടുപിടിക്കുകയാണ്. ഒപ്പം ഇരുവരെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. അതിൽ പ്രധാനം ഇവരുടെ സ്വത്ത് സംബന്ധിച്ചാണ്. വലിയ അന്തരമാണ് ഇരുവരുടെയും സ്വത്ത് …
40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയുമായി ലേബറിന്റെ ആദ്യ ബജറ്റ്; നാഷണല്‍ വേജ് വർധന ആശ്വാസം
40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധനയുമായി ലേബറിന്റെ ആദ്യ ബജറ്റ്; നാഷണല്‍ വേജ് വർധന ആശ്വാസം
സ്വന്തം ലേഖകൻ: പതിനാലു വര്‍ഷത്തിനുശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 40 ബില്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന. മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വഷളായതെന്നും സാമ്പത്തിക അടിത്തറയ്ക്കായി കടുത്ത പ്രഖ്യാപനങ്ങള്‍ വേണ്ടിവന്നെന്നുമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്. മാറ്റത്തിന് വോട്ട് ചെയ്ത് ജനം ലേബറിനെ അധികാരത്തിലെത്തിച്ചെന്ന് അവര്‍ തന്റെ ബജറ്റ് …
ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്ക് പ്രത്യേക പരിശീലന പദ്ധതി തയ്യാറാക്കുമെന്ന് ചാൾസ് രാജാവ്
ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്ക് പ്രത്യേക പരിശീലന പദ്ധതി തയ്യാറാക്കുമെന്ന് ചാൾസ് രാജാവ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്കു യുകെയിലെ ആരോഗ്യ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നു ബ്രിട്ടിഷ് രാജാവ് ചാൾസ് പറഞ്ഞു. ഇക്കാര്യം യുകെ സർക്കാർ തലത്തിൽ ചർച്ച ചെയ്യാൻ രാജകുടുംബത്തിന്റെ പഴ്സനൽ ഡോക്ടർ മൈക്കൽ ഡിക്സനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ആയുർവേദ, പ്രകൃതി ചികിത്സാ (ആയുഷ്) രീതികൾ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രം, ചാൾസ് രാജാവിന്റെ …
യുഎഇയിൽ ഇന്ധന വിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ
യുഎഇയിൽ ഇന്ധന വിലയിൽ വർധന; പുതിയ നിരക്ക് നവംബർ 1 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുഎഇ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിനെ അപേക്ഷിച്ച് പെട്രോളിന് ഒൻപത് ഫിൽസ് വർധിച്ചു. നവംബർ ഒന്നും മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒക്ടോബറിൽ ലിറ്ററിന് 2.66 ദിർഹം ആയിരുന്ന സൂപ്പർ98 ലിറ്ററിന് നവംബറിൽ 2.74 ദിർഹമാണ് വില, 8 ഫിൽസ് വർധിച്ചു. ലിറ്ററിന് 2.54 ദിര്‍ഹം ആയിരുന്ന സ്പെഷൽ 95 ലിറ്ററിന് …