സ്വന്തം ലേഖകൻ: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം. സ്‌കൂളുകള്‍ തുറന്നാലുടന്‍ നേരിട്ട് പാഠഭാഗങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ക്ലാസ്സുകളും പിന്നീട് പ്രത്യേക ഫോക്കസ് ഏരിയകള്‍ നിശ്ചയിച്ച് പഠിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മാസത്തില്‍ ഹാജരും സ്‌കൂള്‍ യൂണിഫോമുകളും നിര്‍ബന്ധമാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് …
സ്വന്തം ലേഖകൻ: ട്രക്ക് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായ യുകെയിൽ എണ്ണ ടാങ്കറുകൾ ഓടിക്കാൻ പട്ടാളththe നിയോഗിക്കും. സൈന്യത്തെ ഇക്കാര്യം ഏൽപ്പിച്ചതായും അവർ സജ്ജമായതായും ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് സ്ഥിരീകരിച്ചു. പക്ഷേ പട്ടാളത്തിൻ്റെ സഹായം ഉടൻ വേണ്ടി വരില്ലെന്നും ക്വാർട്ടെംഗ് കൂട്ടിച്ചേർത്തു. “തയ്യാ റെടുപ്പുകൾ പൂർത്തിയായെങ്കിലും സൈന്യത്തെ രംഗത്തിറക്കാൻ കുറച്ച് ദിവസങ്ങൾ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍നിന്ന് സൈന്യം പിന്മാറിയതിന് പിന്നാലെ അവിടെ താലിബാന്‍ അധികാരം പിടിച്ചെടുത്തത് അമേരിക്കയുടെ തന്ത്രപരമായ പരാജയമാണെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാക്ക് മില്ലി. അമേരിക്ക ആഗ്രഹിച്ചതു പോലെയല്ല സൈനിക നടപടി അവസാനിച്ചത്. അഫ്ഗാനിസ്താനില്‍ നിലവില്‍ അധികാരത്തിലുള്ളത് താലിബാന്‍ ആണെന്നും സെനറ്റ് ഹിയറിങ്ങിനിടെ മാക്ക് മില്ലി ചൂണ്ടിക്കാട്ടി. പ്രതിരോധ സെക്രട്ടറി …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്. “വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ പ്രവാസികൾ. മൂന്നും നാലും ഇരട്ടി വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്ചകളായി കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ നടപടിക്കു ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. ഗൾഫ്–ഇന്ത്യാ സെക്ടറിൽ സാധാരണ സെപ്റ്റംബർ 15 മുതൽ ഡിസംബർ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊഴിൽ രഹിതരായ സ്വദേശികൾക്ക് ജോലി ഉറപ്പാക്കാനാണിതെന്ന് ശൂറാ കൗൺസിൽ മുൻ സാമ്പത്തിക, ഊർജ സിതി അംഗം ഫഹദ് ബിൻ ജുംഅ പറഞ്ഞു. ഒപ്പം, ജോലിയില്ലാതെ അലഞ്ഞുതിരിയുന്ന വിദേശികളുടെ ലഭ്യത കുറയ്ക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതേസമയം ബിരുദമെടുത്ത 80% സ്വദേശിക്കും ജോലി …
സ്വന്തം ലേഖകൻ: പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്. ഇമ്യൂൺ സ്റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ് സാഹചര്യത്തിൽ സർക്കാറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണ് ‘തവക്കൽന’. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി, വാക്സിനേഷൻ തുടങ്ങിയ വിവരങ്ങളും ഇതിലുണ്ടാവും. വാക്സിനേഷൻ പൂർത്തീകരിച്ചാൽ ആപ് ഉപയോക്താവ് രോഗപ്രതിരോധശേഷി നേടിയയാളാണെന്ന അർഥത്തിൽ ‘ഇമ്യൂൺ …
സ്വന്തം ലേഖകൻ: സൗദിയിൽ നടപ്പിലാക്കിയ ഭിക്ഷാടന വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവും യാചനയും ശിക്ഷാര്‍ഹമാകും. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനാണ് മന്ത്രിസഭ അമഗീകാരം നല്‍കിയ പുതിയ നിയമം അനുമതി നല്‍കുന്നത്. നേരത്തേയുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പ്രദായിക രീതിയിലുള്ള നേരിട്ട് …
സ്വന്തം ലേഖകൻ: സമുദ്ര സുരക്ഷയിലും സൈനിക മേഖലയിലും സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ഒമാനും തമ്മിൽ ധാരണ. സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പരസ്പരം കൈമാറും. സമുദ്രപാതകളിലെ വെല്ലുവിളികൾ നേരിടാൻ സംയുക്ത നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഒമാനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, ഒമാൻ നാവികസേനാ മേധാവിയും മാരിടൈം …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ ഒനൈസയിലെ എംബസി ആസ്ഥാനത്ത് നടക്കും. ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലാണ് ഫോറം നയിക്കുന്നത്. ഉച്ചയ്ക്കു ശേഷം 3.00 മുതൽ വൈകിട്ട് 5.00 വരെ നടക്കുന്ന പരിപാടിയിൽ എംബസിയിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ സൂം വേദിയിലൂടെയോ പങ്കെടുക്കാം. 30ന് വൈകിട്ട് 4.00നും 5.00നും ഇടയിൽ 3095 2526 …