1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് എക്സ്പോയിൽ സൗജന്യ പ്രവേശനം ആർക്കെല്ലാം? ടിക്കറ്റ് എവിടെ ലഭിക്കും? അറിയേണ്ടതെല്ലാം
ദുബായ് എക്സ്പോയിൽ സൗജന്യ പ്രവേശനം ആർക്കെല്ലാം? ടിക്കറ്റ് എവിടെ ലഭിക്കും? അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്നതല്ല എക്സ്പോ 2020യുടെ വിസ്മയ കാഴ്ചകൾ എന്നതിനാൽ ഒന്നിലേറെ ദിവസം പ്രവേശിക്കാവുന്ന പ്രത്യേക ഓഫറുകൾ അധികൃതർ ടിക്കറ്റുകൾക്ക് നൽകുന്നു. 95 ദിർഹം നൽകിയാൽ ഒരു മാസം പ്രവേശിക്കാം എന്നതാണ് ഇതിലൊന്ന്. എക്സ്പോ 2020 പ്രവേശന ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. നിങ്ങൾ ഒക്ടോബറിലെ പാസ് വാങ്ങുകയാണെങ്കിൽ 31 ദിവസത്തേയ്ക്ക് …
ഇനി എല്ലാ വഴികളും ദുബായിലേക്ക്! മായക്കാഴ്ചകളുമായി ദുബായ് എക്‌സ്‌പോ കൺതുറന്നു
ഇനി എല്ലാ വഴികളും ദുബായിലേക്ക്! മായക്കാഴ്ചകളുമായി ദുബായ് എക്‌സ്‌പോ കൺതുറന്നു
സ്വന്തം ലേഖകൻ: ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ദുബായ് എക്‌സ്‌പോ 2020ന് സ്വപ്‌നതുല്യമായ തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്, അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി 7.30ന് അല്‍ വസല്‍ പ്ലാസയിലെ ഉദ്ഘാടന വേദി …
സൗദിയിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്; വ്യാജ കരാർ ഉണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കും
സൗദിയിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്; വ്യാജ കരാർ  ഉണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കും
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ നിയമനത്തിനു വ്യാജ കരാറുകൾ ഉണ്ടാക്കുന്നവരുടെ റിക്രൂട്ട്മെന്റ് ലൈസൻസ് റദ്ദാക്കുമെന്ന് സൗദി അറേബ്യ. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഗാർഹിക ലേബർ പ്രോഗ്രാമിന്റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് എതിരെയാണ് നടപടി. ആദ്യഘട്ടത്തിൽ 2 ദിവസവും രണ്ടാം ഘട്ടത്തിൽ 7 ദിവസവും സ്ഥാപനം അടച്ചിടും. മൂന്നാമതും നിയമം ലംഘിച്ചാൽ 30 ദിവസത്തേക്ക് സ്ഥാപനം …
സാഹോദര്യം ഉറപ്പിക്കാൻ സൗദിയും ഖത്തറും; ദോഹ – മദീന വിമാന സർവീസുമായി ഖത്തര്‍ എയര്‍വേസ്
സാഹോദര്യം ഉറപ്പിക്കാൻ സൗദിയും ഖത്തറും; ദോഹ – മദീന വിമാന സർവീസുമായി ഖത്തര്‍ എയര്‍വേസ്
സ്വന്തം ലേഖകൻ: ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ദോഹയില്‍ നിന്നും മദീനയിലേക്കും തിരിച്ചുമുണ്ടാകും.നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദോഹ മദീന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ റൂട്ടില്‍ സര്‍വീസുകളുണ്ടാവുക. എയര്‍ബസ് എ 320 വിമാനമാണ് സര്‍വീസ് …
കുവൈത്തിൽ വിദേശികൾക്ക്​ റിയൽ എസ്​റ്റേറ്റ്​ ഉടമാവകാശം നൽകാൻ നീക്കം
കുവൈത്തിൽ വിദേശികൾക്ക്​ റിയൽ എസ്​റ്റേറ്റ്​ ഉടമാവകാശം നൽകാൻ നീക്കം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ റി​യ​ൽ എ​സ്​​റ്റേ​​റ്റ്​ മേ​ഖ​ല​യി​ൽ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്​ ആ​ലോ​ച​ന​യി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ ഭ​വ​ന ന​യ പ​രി​ഷ്​​ക​ര​ണം സ​ർ​ക്കാ​റി​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ദേ​ശി​ക​ൾ​ക്ക്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഉ​ട​മാ​വ​കാ​ശം ന​ൽ​കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. മേ​ഖ​ല​യി​ൽ നി​ക്ഷേ​പം വ​ർ​ധി​ക്കു​ന്ന​ത്​ വി​ക​സ​ന​ത്തി​ന്​ ഗ​തി​വേ​ഗം പ​ക​രു​മെ​ന്നും സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക്​ ക​രു​ത്ത്​ ന​ൽ​കു​മെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ. നി​കു​തി …
എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നതായി സൂചന; നിഷേധിച്ച് കേന്ദ്ര സർക്കാർ
എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നതായി സൂചന; നിഷേധിച്ച് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ വിൽക്കുന്നതായുള്ള വാർത്തകൾ തള്ളി സർക്കാർ. എയർ ഇന്ത്യ വാങ്ങുന്നതിനായി ക്ഷണിച്ച ടെണ്ടറിൽ കൂടുതൽ തുക വാഗ്ദാനം ചെയ്ത ടാറ്റക്ക്, കമ്പനി നൽകാൻ സര്‍ക്കാര്‍ സന്നദ്ധതമായെന്നായിരുന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നത്. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനം മാധ്യമങ്ങളെ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വൻ കടബാധ്യതയിൽ …
വീണ്ടും പ്രണയക്കൊല! പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്നു
വീണ്ടും പ്രണയക്കൊല! പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്നു
സ്വന്തം ലേഖകൻ: പ്രണയപ്പകയിൽ കേരളത്തിൽ വീണ്ടുമൊരു കൊലപാതകം കൂടി. പാലാ സെന്റ് തോമസ് കോളേജിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് സഹപാഠി കൃത്യം നടത്തിയത്. 11.15 ഓട് കൂടിയാണ് സംഭവമുണ്ടായത്. വൈക്കം കളപ്പുരയ്ക്കൽ നിഥിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. …
കോവിഡ്: ജിസിഎസ്ഇ, എ ലെവൽ വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തെരഞ്ഞെടുക്കൽ ഉദാരമാക്കാൻ യുകെ
കോവിഡ്: ജിസിഎസ്ഇ, എ ലെവൽ വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തെരഞ്ഞെടുക്കൽ ഉദാരമാക്കാൻ യുകെ
സ്വന്തം ലേഖകൻ: അടുത്ത വർഷം ജിസിഎസ്ഇ, എ ലെവൽ വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തെരഞ്ഞെടുക്കൽ ഉദാരമാക്കാൻ യുകെ. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുക. കോവിഡ് പ്രതിസന്ധി കാരണം പഠനം തടസ്സപ്പെട്ടതിന് ശേഷം വിദ്യാർത്ഥികളെ അവരുടെ പഴയ മികവ് തിരിച്ചുപിടിക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) അറിയിച്ചു. …
ഡൽഹി – കാനഡ നേരിട്ടുള്ള വിമാന സർവീസ് പുനഃരാരംഭിച്ച് എയർ കാനഡ; പ്രവാസികൾക്ക് ആശ്വാസം
ഡൽഹി – കാനഡ നേരിട്ടുള്ള വിമാന സർവീസ് പുനഃരാരംഭിച്ച് എയർ കാനഡ; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കാനഡയിൽ നിന്നു ഡൽഹിയിലേക്കും ഡൽഹിയിൽ നിന്നു കാനഡയിലേക്കുമുള്ള എയർ കാനഡ വിമാന സർവീസ് സെപ്റ്റംബർ 27 മുതൽ ആരംഭിച്ചു. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 24 വരെ തടഞ്ഞിരുന്നു. 24ന് യാത്രാ നിരോധനം നീക്കിയതോടെ ആദ്യ വിമാനം ഡൽഹിയിൽ നിന്നും ടൊറന്റോയിലേക്കും വാൻകൂറിലേക്കും സെപ്റ്റംബർ 27ന് എത്തിച്ചേർന്നു. പ്രിയപ്പെട്ടവരെ കാണാൻ …
ചൈനയിൽ വൈദ്യുത ക്ഷാമം രൂക്ഷം; ഷോക്കടിച്ച് ആഗോള സാമ്പത്തിക രംഗം
ചൈനയിൽ വൈദ്യുത ക്ഷാമം രൂക്ഷം; ഷോക്കടിച്ച് ആഗോള സാമ്പത്തിക രംഗം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം രാജ്യാന്തരവിപണിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ചിപ്പുകളുടെ ക്ഷാമം ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലും വാഹനനിർമാണ രംഗത്തും ഉയർത്തുന്ന വെല്ലുവിളിക്കിടയിൽ, ചൈനയിൽനിന്ന് അത്ര ശുഭകരമല്ലാത്ത വാർത്തകളാണ് പുറത്തുവരുന്നത്. അന്തരീക്ഷ മലിനീകരണ പരിധി പിടിച്ചു നിർത്താനും ഊർജ ഉപയോഗം കുറയ്ക്കാനുമായി …