സ്വന്തം ലേഖകൻ: 2021ന്റെ ആദ്യ പാദത്തില്‍ കുവൈത്തില്‍ നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചത് 67,809 പേര്‍. 17,398 ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയാണിത്. ഇങ്ങനെ കുവൈത്ത് വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും പുതിയ ലേബര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 21,341 ഇന്ത്യക്കാരാണ് കുവൈത്തിലെ ജോലി …
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടന്ന ഭവാനിപുർ മണ്ഡലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മമത തന്റെ മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമതയ്ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ …
സ്വന്തം ലേഖകൻ: ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ 11 പേർ പിടിയിൽ. മുംബൈ തീരത്തെ പാർട്ടിക്കിടയിൽ പിടിയിലായവരിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആര്യനെതിര കുറ്റം ചുമത്തുകയോ അറസ്റ്റു ചെയ്യുകമോ ചെയ്തിട്ടില്ലെന്നും …
സ്വന്തം ലേഖകൻ: യുകെയിലെ ഇന്ധന ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി തിങ്കളാഴ്ച്ച മുതൽ ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങും. ആർമി ടാങ്കർ ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കാൻ തുടങ്ങുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. അതേസമയം ഇന്ധന വിതരണ തടസ്സം പരിഹരിക്കുന്നതിലെ കാലതാമസം മന്ത്രിസഭയിൽ തന്നെ അതൃപ്തി ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയിൽ ഏറെയായി തുടരുന്ന പ്രതിസന്ധിക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവിഡ് വാക്സീൻ കോവിഷീൽഡിന് ഓസ്ട്രേലിയ അംഗീകാരം നൽകി. രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ, കോവിഷീൽഡ് സ്വീകരിച്ച യാത്രികരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും. ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേർക്ക് തീരുമാനം ആശ്വാസകരമാണ്. രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിൻവലിക്കാനാണു തീരുമാനം. ചൈനയുടെ വാക്സീൻ സിനോവാക്കിനും …
സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സീന് സാങ്കേതികമായി മാത്രം അനുമതി നൽകി, അതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാതിരിക്കുന്ന യുകെയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും പത്തുദിവസത്തെ ഹോം ക്വാറന്റീനും രണ്ടുവട്ടം ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. യുകെയിലുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും ബ്രിട്ടീഷ് പൗരത്വം എടുത്തിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ …
സ്വന്തം ലേഖകൻ: യുഎഇയിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന 5 വർഷത്തെ ടൂറിസ്റ്റ് വീസ (മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ) നൽകിത്തുടങ്ങി. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) വെബ്സൈറ്റിൽ 650 ദിർഹം (ഏകദേശം 13,000 രൂപ) ഫീസ് അടച്ചാണ് അപേക്ഷിക്കേണ്ടത്. 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ കുറഞ്ഞത് 4000 …
സ്വന്തം ലേഖകൻ: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ജപ്പാനിലെ രാജകുമാരി മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു. ഈ മാസം 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. രാജകുടുംബമാണ് വിവരം അറിയിച്ചത്. വിവാഹത്തിനുശേഷം ഇരുവരും യു.എസിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിലെ അകിഷിതോ രാജകുമാരെൻറ മൂത്ത മകളാണ് 29കാരിയായ മാകോ. നരുഹിതോ രാജാവിെൻറ അനന്തരവളും. നിയമമേഖലയുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകൻ: യുഎഇയിലെ ചില നെറ്റ്വർക്കുകളിൽ വാട്സാപ് കോളുകൾ ലഭ്യമായിത്തുടങ്ങി. എന്നാൽ, എല്ലാ നെറ്റ്വർക്കുകളിലും സേവനം ലഭ്യമല്ല. നേരത്തെ യുഎഇയിൽ വാട്സാപ് ഓഡിയോ, വിഡിയോ കോളുകൾ പൂർണമായും നിരോധിച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണങ്ങള്‍ മാറുന്നതിന്‍റെ സൂചനയാണ് പുതിയ നീക്കമെന്ന് കരുതുന്നു. എക്സ്പോ 2020 തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യുഎഇയിൽ എത്തിയിട്ടുണ്ട്. ഇവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് തീരുമാനം. …
സ്വന്തം ലേഖകൻ: സൗദിയിൽ ഇനി രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പുറത്തിറങ്ങാൻ അനുമതിയില്ല. ഒക്ടോബർ 10ന് ഉത്തരവ് പ്രാബല്യത്തിലാകും. നേരത്തെ ഒരു ഡോസ് എടുത്തവരും രണ്ട് ഡോസെടുക്കണം. സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, ടാക്സികൾ, പൊതു വാഹനങ്ങൾ, വിമാനം, ട്രെയിൻ സർവീസ് തുടങ്ങി എല്ലായിടത്തു കയറാനും ഇനി മുതൽ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്. …