സ്വന്തം ലേഖകൻ: മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസെപ്ടറുകൾ) കണ്ടെത്തിയ രണ്ടു അമേരിക്കൻ ഗവേഷകർ 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു. ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആർഡം പറ്റപോഷിയൻ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. 10 ലക്ഷം ഡോളർ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവർക്കുമായി ലഭിക്കും. സ്പർശവും വേദനയും ചൂടുമൊക്കെ ഏൽക്കുമ്പോൾ, നമ്മുടെ …
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം. ഷഹീൻ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ള യുഎഇയുടെ തീരപ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ചൊവ്വാഴ്ച വരെ ജോലി നിർത്തിവയ്ക്കാമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇയുടെ വടക്കുകിഴക്കൻ …
സ്വന്തം ലേഖകൻ: സൗദിയില്‍ റെസ്റ്റാറന്റുകള്‍, കഫേകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവല്‍കരണ നിയമം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് മാനവവിഭവശേഷി മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഒക്ടോബര്‍ രണ്ടോടെ അവസാനിച്ചതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം …
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് കരതൊട്ടു. പൂർണമായും വടക്കൻ ഒമാൻ തീരം വഴി മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച് ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമായി വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെയും യുഎഇയുടെയും വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്നും …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പ്രവേശന, യാത്രാ നയങ്ങളില്‍ വീണ്ടും ഭേദഗതി. പുതിയ ഭേദഗതിപ്രകാരം ഇന്ത്യയില്‍ നിന്ന് സന്ദര്‍ശക വീസയിലെത്തുന്ന 11 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം. സന്ദര്‍ശക വീസയിലെത്തുന്ന കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസമാക്കി. വാക്‌സീനെടുക്കാത്തവര്‍ക്കു പ്രവേശനമില്ല. പുതുക്കിയ ഇളവുകള്‍ ഒക്‌ടോബര്‍ ആറിന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.00 മുതല്‍ പ്രാബല്യത്തിലാകും. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിലും മാറ്റം വരുത്തി ഖത്തറിെൻറ പുതിയ യാത്രാ നയം. കോവിഡ് വ്യാപനത്തോതും അപകട സാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി തയാറാക്കുന്ന പട്ടികയിൽ ഇനി റെഡും ഗ്രീനും മാത്രം. യെല്ലോ ലിസ്റ്റിനെ തീർത്തും ഒഴിവാക്കിയപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഹൈ റിസ്ക് രാജ്യങ്ങൾക്കായി ‘എക്സപ്ഷനൽ റെഡ് ലിസ്റ്റ്’ …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവരുടെ മൊബൈല്‍ ആപ്പിലെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് മഞ്ഞ നിറത്തിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ മഞ്ഞനിറം പച്ചനിറത്തിലേക്ക് മാറുകയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിനു ബി എവയര്‍ ആപ്പിലും ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റിലും …
സ്വന്തം ലേഖകൻ: രാജ്യത്തെ ജല, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ ആലോചിക്കുന്നു. റെസിഡന്‍ഷ്യല്‍ മേഖല ഒഴികെ ബാക്കി എല്ലാ മേഖലകളിലും വൈദ്യുതിയുടെയും ജലത്തിന്റെയും ബില്ല് തുക വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്തെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്തില്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ വര്‍ധിപ്പിക്കുന്നത്. എന്നാല്‍ നിരക്കുകള്‍ എത്ര ശതമാനം …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള മുന്നൂറിലധികം പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പന്‍ഡോറ പേപ്പറുകള്‍. സ്വന്തം രാജ്യങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിക്കുകയും അവിടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തതായാണ് പന്‍ഡോറ റിപ്പോര്‍ട്ട് പറയുന്നത്. രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരുടെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ റഷ്യന്‍ …
സ്വന്തം ലേഖകൻ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഷ്ട്രീയ നേതാക്കളെ യു.പി പൊലീസ് തടയുകയാണ്. കോണ്‍ഗ്രസ് നേതാവ് പ്രയങ്ക ഗാന്ധിയേയും സമാജ് വാദി …