1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആര്യൻ ഖാന്‍ മയക്കുമരുന്ന് കേസിൽ ഉലഞ്ഞ് ബോളിവുഡ്; കസ്റ്റഡിയിൽ മലയാളിയും?
ആര്യൻ ഖാന്‍ മയക്കുമരുന്ന് കേസിൽ ഉലഞ്ഞ് ബോളിവുഡ്; കസ്റ്റഡിയിൽ മലയാളിയും?
സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാൻ കണ്ണട സൂക്ഷിച്ചിരുന്ന കെയ്സിൽനിന്നു ലഹരി വസ്തുക്കൾ കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. ആര്യനൊപ്പം അറസ്റ്റിലായ മറ്റുള്ളവരുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്നു സൂക്ഷിക്കുന്ന ബോക്സുകളിൽനിന്നും ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തതായും എൻസിബി വൃത്തങ്ങൾ പറഞ്ഞു. ആര്യന്റെ അറസ്റ്റിനു പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട്‌വാല …
സൗദിയിലേക്ക് മടങ്ങി വരുന്ന ഒരു ഡോസ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധം
സൗദിയിലേക്ക് മടങ്ങി വരുന്ന ഒരു ഡോസ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധം
സ്വന്തം ലേഖകൻ: ഒരു ഡോസ് വാക്സിൻ മാത്രമെടുത്ത് നാട്ടിലേക്ക് പോയവർക്ക് സൗദിയിൽ തിരികെ പ്രവേശിക്കാൻ ഹോട്ടൽ ക്വാറന്റെൻ നിർബന്ധമെന്ന് സൗദി എയർലൈൻസ്. തവക്കൽനാ ആപ്ലിക്കേഷനും സമാന രീതിയിൽ കഴിഞ്ഞ ദിവസം ഇതേ മറുപടി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സിവിൽ ഏവിയേഷൻ അതോറ്റിയുടെ അറിയിപ്പൊന്നും വിഷയത്തിൽ വന്നിട്ടില്ല. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കുലർ …
യുഎസിൽ കോവിഡ് മരണം ഏഴു ലക്ഷം കവിഞ്ഞു; ബൂസ്റ്റർ ഡോസ് വിതരണം തകൃതി
യുഎസിൽ കോവിഡ് മരണം ഏഴു ലക്ഷം കവിഞ്ഞു; ബൂസ്റ്റർ ഡോസ് വിതരണം തകൃതി
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കോവിഡ്-19 മൂലമുണ്ടാകുന്ന മരണങ്ങള്‍ വെള്ളിയാഴ്ചയോടെ 7 ലക്ഷമായി വര്‍ധിച്ചു. നിലവില്‍ പ്രായമായവര്‍ക്കും ഉയര്‍ന്ന അപകട സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ ജീവന്‍ സംരക്ഷിക്കാനായി ഉദ്യോഗസ്ഥര്‍ ബൂസ്റ്റര്‍ ഡോസിന്റെ കുത്തിവെപ്പുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ദിനംപ്രതി ശരാശരി 2000ത്തിലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം …
ദുബായ് എക്സ്പോ: മായാനഗരിയിൽ വിസ്മയങ്ങൾ കണ്ട് ചുറ്റിയടിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ് എക്സ്പോ: മായാനഗരിയിൽ വിസ്മയങ്ങൾ കണ്ട് ചുറ്റിയടിച്ച് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: ലോകം ഒരു കുടക്കീഴിൽ സമ്മേളിക്കുന്ന വേദിയിൽ വിസ്മയങ്ങൾ കാണാൻ സന്ദർശകർക്കൊപ്പം യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എത്തി. ഒന്നിലേറെ പവിലിയനുകൾ അദ്ദേഹം സന്ദർശിച്ചു. കിഴക്കും പടിഞ്ഞാറും ദുബായിൽ കണ്ടുമുട്ടുകയും അവർ ദുബായിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെന്ന് യു.എസ്., ചൈനീസ് പവിലിയനുകൾ സന്ദർശിച്ചശേഷം …
സൗദിയിൽ ഭക്ഷ്യമേഖലയിലും സൂപർ മാർക്കറ്റുകളിലും സ്വദേശിവത്​കരണം പ്രാബല്യത്തിൽ
സൗദിയിൽ ഭക്ഷ്യമേഖലയിലും സൂപർ മാർക്കറ്റുകളിലും സ്വദേശിവത്​കരണം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയിൽ റസ്​റ്ററൻറുകൾ, ക​ഫേകൾ, കാറ്ററിങ് സർവിസ്​​, സൂപർ – സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണ തീരുമാനം നടപ്പായി. ഈ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകളിൽ നിശ്ചിത ശതമാനം സൗദി പൗരന്മാർക്ക്​ മാറ്റിവെക്കണം. ഈ വർഷം ശഅ്​ബാൻ മാസത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ …
ഷഹീൻ ചുഴലിക്കാറ്റ് യുഎഇയിലും നാശം വിതച്ചേക്കും; മുന്നറിയിപ്പുമായി അധികൃതർ
ഷഹീൻ ചുഴലിക്കാറ്റ് യുഎഇയിലും നാശം വിതച്ചേക്കും; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് യുഎഇ കാലാവസ്ഥയെ ബാധിക്കുമെന്നതിനാൽ ബീച്ചുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ, പർവതപ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്ന് യുഎഇ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീന്‍ അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ അക്ഷാംശത്തിൽ 24.3 നോർഹ്, 60.9 കിഴക്ക് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യത്യസ്ത തീവ്രതയുള്ളതും ശക്തമായതുമായ മഴമേഘങ്ങൾക്കൊപ്പം വിവിധ തരം മേഘങ്ങൾ …
ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ ഇന്നും നാളെയും അവധി; വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും
ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ ഇന്നും നാളെയും അവധി; വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും
സ്വന്തം ലേഖകൻ: ഷഹീന്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഒമാന്‍. അതിശക്തമായ ചുഴലിക്കാറ്റ് മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ തീരത്തു നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം വടക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രേഖാംശം 59.3 കിഴക്കും അക്ഷാംശം 24.2 വടക്കുമാണെന്ന് നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ്‌സ് ഏര്‍ളി വാണിംഗ് സെന്റര്‍ അറിയിച്ചു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് …
ഖത്തറില്‍ ഇന്നു മുതല്‍ മുഴു വന്‍ കുട്ടികളും ക്ലാസ്സുകളില്‍; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല
ഖത്തറില്‍ ഇന്നു മുതല്‍ മുഴു വന്‍ കുട്ടികളും ക്ലാസ്സുകളില്‍; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല
സ്വന്തം ലേഖകൻ: ഖത്തറില്‍ ഇന്ന് ഞായറാഴ്ച മുതല്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ്സില്‍ ഹാജരാവണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച നാലാം ഘട്ട ഇളവുകളുടെ ഭാഗായാണിത്. കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ നേരത്തേ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പെരുമാറ്റച്ചട്ടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ …
ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു; മനാമയിൽ പ്രതിഷേധം
ബഹ്റൈനിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്തു; മനാമയിൽ പ്രതിഷേധം
സ്വന്തം ലേഖകൻ: ബഹ്റൈനിലെ ഇസ്രായേൽ എംബസി മനാമയിൽ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡും ചേർന്നാണ് എംബസി ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിലെ ഇസ്രായേൽ എംബസി ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചേർന്നാണു ഉദ്ഘാടനം ചെയ്തത്. ഇസ്രായേലും ബഹ്റൈനും തമ്മിലുള്ള സഹകരണം …
കുവൈത്തിൽ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ ഫീസ്; തീരുമാനം പിന്‍വലിക്കാൻ സാധ്യത
കുവൈത്തിൽ 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ ഫീസ്; തീരുമാനം പിന്‍വലിക്കാൻ സാധ്യത
സ്വന്തം ലേഖകൻ: 60 കഴിഞ്ഞവരും സര്‍വകലാശാലാ ബിരുദം ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി ലഭിക്കണമെങ്കില്‍ 2000 ദിനാര്‍ ഫീസ് അടയ്ക്കണമെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരി മുതലാണ് ബിരുദമില്ലാത്ത …