സ്വന്തം ലേഖകൻ: സൗദിയിൽ വിഗദ്ധ തൊഴിലാളികൾക്കുള്ള തൊഴിൽ പരീക്ഷ മൂന്നാംഘട്ടം ആരംഭിച്ചു. വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് അവ നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള തൊഴിൽ നൈപുണ്യ പരീക്ഷയാണിത്. മൂന്നാംഘട്ടത്തിൽ 50 മുതൽ 499 തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഇതിലും കൂടുതൽ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായിരുന്നു പരീക്ഷ. പരീക്ഷക്കായി രാജ്യത്തിെൻറ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതുക്കിയ യാത്രാ, പ്രവേശന നയങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിലാകും. സന്ദർശക വീസയിലെത്തുന്ന വാക്‌സിനെടുക്കാത്ത കുട്ടികൾക്കും ഇനി രാജ്യത്തു പ്രവേശിക്കാം. ഇന്ന് ഉച്ചയ്ക്ക് 2 മുതലാണ് പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്നത്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകർക്കൊപ്പം വാക്‌സിനെടുക്കാത്ത 11 വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമുണ്ട്. എല്ലാ യാത്രക്കാരും …
സ്വന്തം ലേഖകൻ: ഗൾഫിൽനിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ ജനിതകമാറ്റം വന്ന വൈറസിെൻറ പരിശോധനക്കും വിധേയരാകണമെന്ന കേരള സർക്കാറിെൻറ അറിയിപ്പ് പ്രവാസികളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയത്. യു.കെയിൽനിന്ന് വരുന്ന യാത്രക്കാർക്ക് ഒക്ടോബർ നാല് മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള തൊഴിലാളികൾക്ക് വിസ, തൊഴിൽ പെർമിറ്റ് എന്നിവ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണത്തിൽനിന്ന് ഭക്ഷ്യമേഖലയെ ഒഴിവാക്കിയത്. ഭക്ഷ്യസംസ്കരണം, ഭക്ഷ്യോൽപന്നങ്ങളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് എൻട്രി വിസ, സന്ദർശന വിസ, തൊഴിൽ പെർമിറ്റ് എന്നിവ അനുവദിക്കാനാണ് …
സ്വന്തം ലേഖകൻ: യൂറോപ്പിലെ 16 പ്രമുഖ എയര്‍ലൈനുകള്‍ അവരുടെ ഫ്ളൈറ്റ് റദ്ദാക്കിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കും. യൂറോപ്യന്‍ കമ്മിഷനും ദേശീയ സംരക്ഷണ അതോറിറ്റികളുമായുള്ള ചര്‍ച്ചകളിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. അതുപോലെ തന്നെ എയര്‍ലൈനുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പ്രതിജ്ഞാബദ്ധമാണന്നും കമ്പനികള്‍ അറിയിച്ചു. ഈജിയന്‍ എയര്‍ലൈന്‍സ്, അലിറ്റാലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, …
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കാനും പ്രവചനം നടത്താനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയ മൂന്ന് ശാസ്ത്രജ്ഞർ 2021 ലെ ഭൗതികശാസ്ത്ര നൊബേലിന് അർഹരായി. സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് ജേതാക്കൾ. നൊബേൽ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ പകുതി സുക്കൂറോ മനാബ, …
സ്വന്തം ലേഖകൻ: കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം …
സ്വന്തം ലേഖകൻ: ആർടൺ കാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സിൽ ഏറ്റവും കൂടുതൽ ഉയർന്ന മൊബിലിറ്റി സ്കോർ നേടി യു.എ.ഇ പാസ്പോർട്ട്. 152 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് യു.എ.ഇയുടേത്. 199 രാജ്യങ്ങളുടെ പാസ്പോർട്ട് വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്. 98 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രിയും 54 രാജ്യങ്ങൾ വിസ ഓൺ അറൈവൽ വിസയും യു.എ.ഇ …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് നിയന്ത്രണ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയണമെങ്കില്‍ പൂര്‍ണമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ 10 മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുപ്രകാരം ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും എടുത്തവര്‍ക്കു …
സ്വന്തം ലേഖകൻ: സൗദിയിൽ ഫ്രീ വിസയിൽ വന്ന് സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികളുടെ സ്പോൺസർമാർക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും അമ്പതിനായിരം റിയാൽ പിഴയും ഈടാക്കുമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചത്. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ചാകും പിഴ ചുമത്തുക. സൗദിയിൽ വിവിധ സ്ഥാപനങ്ങൾക്ക് നിശ്ചിത എണ്ണം വിസ അനുവദിക്കാറുണ്ട്. …