സ്വന്തം ലേഖകൻ: മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മെയ്ത്തികള്‍. 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടി ഉണ്ടാകണമെന്നാണ് മെയ്ത്തി സംഘടനകള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ശനിയാഴ്ച വൈകിട്ട് ആള്‍കൂട്ടം മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചെത്തിയിരുന്നു. കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും …
സ്വന്തം ലേഖകൻ: എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സിനിമ- ബിഗ് ബോസ് താരവുവും സുഹൃത്തും പിടിയിൽ. മിനി സ്ക്രീൻ, ചലച്ചിത്ര താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പി എസ് ഫരീദ്ദുദീൻ (31) ഇയാളുടെ സുഹൃത്തായ വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) …
സ്വന്തം ലേഖകൻ: വാടകക്കാരെ പുറത്താക്കാനുള്ള നിയമം മാറുമെന്ന് ഉറപ്പായതോടെ പലയിടങ്ങളിലും വീട്ടുടമകള്‍ വാടകക്കാരെ ഒഴിപ്പിക്കുന്ന തത്രപ്പാടിലാണ്. വാടക നിയമത്തില്‍, വാടകക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 21 മാറ്റുവാനാണ് ലേബര്‍ സര്‍ക്കാര്‍ തുനിയുന്നത്. ഈ വാര്‍ത്ത പരന്നതോടെ ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിലായി 8,425 കുടുംബങ്ങള്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീഷ് ലഭിച്ചതെന്ന് നീതിന്യായകാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. ഇതേ കാലയളവില്‍ …
സ്വന്തം ലേഖകൻ: പ്രമുഖ പാർട്ടികളെയെല്ലാം നിഷ്പ്രഭമാക്കി ചരിത്ര വിജയവുമായി ശ്രീലങ്കയിൽ പുതുയുഗത്തിനു തുടക്കം കുറിക്കുകയാണ് അനുര ദിസനായകെ. ശ്രീലങ്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമാണ് ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത്. ഇടതുപക്ഷ നിലപാടുള്ള ദിസനായകെ അടുത്ത കാലം വരെ ശ്രീലങ്ക രാഷ്ട്രീയത്തിൽ ആരുമല്ലായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 42% വോട്ടു മാത്രം ലഭിച്ച …
സ്വന്തം ലേഖകൻ: വിമാന എഞ്ചിനുകളുടെയും മറ്റ് പല പാര്‍ട്‌സുകളുടെയും ദൗര്‍ലഭ്യം കാരണം അടുത്ത വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയും വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നത് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതിനോടകം തന്നെ പല വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായ വിമാനക്കമ്പനികളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും ഉള്‍പ്പെടുന്നു. റോള്‍സ് റോയ്‌സ് ട്രെന്റ് …
സ്വന്തം ലേഖകൻ: 2025ല്‍ യുഎഇയിലെ മൊത്തത്തിലുള്ള ശമ്പളം എല്ലാ ബിസിനസ്, വ്യവസായ മേഖലകളിലും നാലു ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം. അതോടൊപ്പം രാജ്യത്തെ നാലിലൊന്ന് (28.2 ശതമാനം) സ്ഥാപനങ്ങളും അടുത്ത വര്‍ഷം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, എൻജിനീയറിങ്, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സമഗ്ര ആരോഗ്യ സര്‍വേയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദിന്റെ നേതൃത്വത്തില്‍ കുവൈത്ത് നാഷണല്‍ പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വേയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിശാലമായ വികസന തന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ സംരംഭം കുവൈത്തിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: നൈജീരിയ, ബ്രസീൽ, ഗയാന രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പതിന് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയായിൽ എത്തുന്നത്. തുടർന്ന് ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. റഷ്യ യുക്രെയ്ൻ സംഘർഷം, …
സ്വന്തം ലേഖകൻ: ലോകമെമ്പാടും കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 10.3 ദശലക്ഷം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. 2022മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്തായി വേണ്ടത്ര പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തതാണ് പെട്ടെന്നുള്ള ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പനി, ചുമ, …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതൽ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നൽകാൻ ലക്ഷ്യമിടുന്ന ഡിജിറ്റൽ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികൾ തുടങ്ങുന്നത്. പഠനം പൂർത്തിയായി വിശദപദ്ധതിരേഖ തയ്യാറാക്കുകയാണിപ്പോൾ. നിലവിൽ വിവിധ പോർട്ടലുകളെ ആശ്രയിക്കുന്ന സംവിധാനത്തിനുപകരം എല്ലാ സർക്കാർസേവനങ്ങൾക്കുമായി ഒറ്റ പോർട്ടലിനെയോ ആപ്ലിക്കേഷനെയോ ആശ്രയിച്ചാൽ …