സ്വന്തം ലേഖകൻ: യുകെയില്‍ മഞ്ഞിനും, ഐസിനുമുള്ള ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തേക്ക് തണുത്ത കാലാവസ്ഥ അരിച്ചിറങ്ങിയതോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴ്ന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ വ്യാഴാഴ്ച രാവിലെ 9 വരെ നീണ്ടുനില്‍ക്കും. മെറ്റ് ഓഫീസ് രണ്ട് വ്യത്യസ്ത മഞ്ഞ ജാഗ്രതാ …
സ്വന്തം ലേഖകൻ: യു എ ഇ യിലെ ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ നുവെഞ്ചേഴ്‌സ് സെൻ്റർ ഫ്രീ സോൺ (ANCFZ) രണ്ട് മാസത്തിനുള്ളിൽ ആകർഷിച്ചത് 450 ലധികം കമ്പനികളെ. യുഎഇയിൽ ഏകദേശം 47-48 ഫ്രീ സോണുകളുണ്ടെങ്കിലും, സേവനങ്ങൾ നൽകുന്നതിലെ വേഗതയും ചെലവ് കുറവുമാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത്രയേറെ കമ്പനികളെ ആകർഷിക്കാൻ സാധിച്ചതെന്ന് അജ്മാൻ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാണിജ്യ ഉല്‍പ്പന്നങ്ങള്‍, …
സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റിന് ഇന്ന് 54–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്നപ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കി. സുല്‍ത്താന്റെ ഛായകള്‍ ആലേഖനം ചെയ്ത് നാടും നാട്ടുകാരും നഗരങ്ങളും …
സ്വന്തം ലേഖകൻ: കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈത്ത് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. വീസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, …
സ്വന്തം ലേഖകൻ: യുക്രെയ്ന് യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ അനുമതി നൽകി പ്രസിഡന്‍റ് ജോ ബൈഡൻ. ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇതുവരെയുണ്ടായിരുന്ന നിയന്ത്രണമാണ് നീക്കിയത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ ഉപയോഗിക്കാനാണ് അനുമതി. റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഇടപെടൽ. എന്നാൽ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് …
സ്വന്തം ലേഖകൻ: കലാപം തുടരുന്ന മണിപ്പുരിൽ, ജനപ്രതിനിധികളുടെ വീടുകൾക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒൻപത് ബി.ജെ.പി എം.എൽ.എമാരുടേത് ഉൾപ്പടെ ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകൾ അക്രമികൾ തകർത്തു. ഞായറാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങൾക്കും തീവെപ്പുകൾക്കും ശേഷമായിരുന്നു സംഭവം. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺഗ്രസ് നിയമസഭാംഗം …
സ്വന്തം ലേഖകൻ: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് ആവേശം വാനോളം. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി …
സ്വന്തം ലേഖകൻ: ഓര്‍ഗാനിക് കാരറ്റില്‍ ഇ കോളി ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസില്‍ ജാഗ്രതാ നിര്‍ദേശം. അമേരിക്കയിലെ 18 സ്‌റ്റേറ്റുകളിലും കാരറ്റില്‍ നിന്നുള്ള അണുബാധ കണ്ടെത്തിയതിന് പിന്നാലെയാണ് നിര്‍ദേശം. ഇകോളി ബാക്ടീരിയയുടെ സാന്നിധ്യമൂലം 39 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി അസുഖ ബാധിതരായത്. ഒരാള്‍ മരിക്കുകയും ചെയ്തതോടെയാണ് അമേരിക്കയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം …