സ്വന്തം ലേഖകൻ: 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കണമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണമെങ്കില്‍ പുതിയ വിസയില്‍ തിരികെയെത്താമെന്ന് അധികൃതര്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുടുംബ സമേതം കുവൈത്തില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന …
സ്വന്തം ലേഖകൻ: കൊല്ലം ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധിയാണ് ഇനി അറിയാനുള്ളത്. സൂരജിന് എന്താണ് ശിക്ഷ വിധിക്കുകയെന്ന് ഈ മാസം 13ന് അറിയാം. ഉത്ര കൊല്ലപ്പെട്ട് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ …
സ്വന്തം ലേഖകൻ: നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരം നെടുമുടി വേണു അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ കൂടിയായിരുന്നു നെടുമുടി വേണു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. നിരവധി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം പേർ. കോവിഡ് പ്രതിസന്ധി കാരണം ആയിരക്കണക്കിന് ലേണർ ഡ്രൈവർമാരാണ് ടെസ്റ്റുകൾ എടുക്കാൻ കഴിയാതെ വലയുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ കാത്തിരിക്കുന്നവരുടെ എണ്ണൽ 440,000 കടന്നിരുന്നു. ആറു മാസത്തിലധികമാണ് ടെസ്റ്റിനായി ലേണർ ഡ്രൈവർമാർക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഡ്രൈവർ വെഹിക്കിൾ ആൻഡ് സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) അനുസരിച്ച് …
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്. അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ …
സ്വന്തം ലേഖകൻ: യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അളവിൽ ഓക്സിജൻ ചൊവ്വയിൽ കണ്ടെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ചൊവ്വയുടെ വടക്കൻ ഭാഗങ്ങളിൽ നിന്ന് ഹോപ് പ്രോബ് എടുത്ത ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഹോപ് പ്രോബിൽ നിന്ന് …
സ്വന്തം ലേഖകൻ: സൗദിയിൽ പുറത്തിറങ്ങാൻ ഇനി കോവിഡ് വാക്സിൻ രണ്ട് ഡോസെടുക്കൽ നിർബന്ധം. പുതിയ നിയമം പ്രാബല്യത്തിലായി. ഇന്ന് (ഞായറാഴ്ച) മുതൽ രാജ്യത്ത് സ്വദേശികൾക്കും വിദേശികൾക്കുമുള്ള വ്യക്തിവിവര ആപ്പായ ‘തവക്കൽനാ’യിലെ ആരോഗ്യ സ്റ്റാറ്റസിലുണ്ടായ പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളും പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ഖത്തറിലെ റോഡുകളില്‍ വന്‍ തിരക്ക്. അതോടൊപ്പം സ്‌കൂളുകള്‍ കൂടി തുറന്നതോടെ രാവിലെയും വൈകുന്നേരങ്ങളിലും പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തിരക്കേറിയ റോഡുകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ് ജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് …
സ്വന്തം ലേഖകൻ: 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. കുവൈത്തില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുത്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇനി മുതല്‍ 18ന് മുകളിലുള്ളവര്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിനേഷന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ട് ബുക്ക് ചെയ്യാമെന്നു അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് …
സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർപ്ലാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 13ന് അവതരിപ്പിക്കും. വലിയ മാറ്റം രാജ്യത്തു കൊണ്ടുവരാനാകുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നതർ അവകാശപ്പെടുന്ന പദ്ധതി, അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യമിടുന്നത്. 2025 വരെയുള്ള കണക്ടിവിറ്റി പദ്ധതികൾക്കായി കേന്ദ്രസർക്കാരിന്റെ 16 വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കും. 16 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ …