സ്വന്തം ലേഖകൻ: മുംബൈ പോലീസ് ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തെ ഒന്നരമണിക്കൂർ കുരങ്ങുകളിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ താരമായ അശ്വഘോഷ് സൈന്ധവിനെ പോലെയാകണം ഓരോരുത്തരുമെന്ന് കേരള പോലീസ്. നിരന്തരം വാർത്തകൾ വന്നിട്ടും പിന്നെയും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബോധവത്കരണ തന്ത്രവുമായി പോലീസ് രംഗത്തെത്തിയത്. ഇത്തരമൊരു കോൾ നിങ്ങൾക്കും വരാം. ഡിജിറ്റൽ അറസ്റ്റ് എന്നൊരു …
സ്വന്തം ലേഖകൻ: പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ജോർജിയയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിനിടെയാണ് തെലങ്കാന സ്വദേശിയായ ആര്യൻ റെഡ്ഢി മരിച്ചത്. നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു ആര്യൻ. ആഘോഷം നടന്നുകൊണ്ടിരിക്കെ ആര്യൻ തന്റെ പക്കലുണ്ടായിരുന്ന തോക്ക് വൃത്തിയാക്കാൻ പോയി. അതിൽനിന്ന് അബദ്ധത്തിൽ …
സ്വന്തം ലേഖകൻ: കൗണ്‍സില്‍ ഭവനങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഈ വീടുകള്‍ വാങ്ങുന്നതിന് നല്‍കിയിരുന്ന അവകാശങ്ങള്‍ക്ക് നിയന്ത്രണം വരുമെന്ന് ഉപപ്രധാനമന്ത്രിയും, ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചെല റെയ്‌നര്‍. ഈ വീടുകള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്നവരുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്താനുള്ള കണ്‍സള്‍ട്ടേഷനുകള്‍ ആരംഭിക്കുമെന്ന് ഹൗസിംഗ് സെക്രട്ടറി വ്യക്തമാക്കി. കൗണ്‍സില്‍ വീടുകള്‍ വാങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാക്കി മാറ്റിക്കൊണ്ടാണ് മന്ത്രിമാര്‍ സോഷ്യല്‍ ഹൗസിംഗ് …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ സെക്രട്ടറി പീറ്റര്‍ കൈലേയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാത്തിന്റെയും രേഖകള്‍ കയ്യിലുണ്ടെന്നും തനിക്ക് ആദ്യം കൂടുതല്‍ തെളിവുകള്‍ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളിലെ സോഷ്യല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്‍റ് അഥവാ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ റജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് വഹിക്കേണ്ടത് കെട്ടിട ഉടമയെന്ന് സൗദിയിലെ വാടക സേവനങ്ങൾക്കായുള്ള ഈജാർ പ്ലാറ്റഫോം. ഇതുമായി ബന്ധപ്പെട്ട് വാടകക്കാരിൽ ഒരാൾ ഉയർത്തിയ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വാടക കരാർ അടക്കേണ്ടത് കെട്ടിട ഉടമയാണോ അതോ വാടകക്കാരനാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചോദ്യം ഉന്നയിച്ചത് …
സ്വന്തം ലേഖകൻ: അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ. അധ്യാപകരുടെ നിലവിലെ കരാർ തുടരാനും പുതിയ കരാറിൽ പ്രവേശിക്കാനും ഇനി മുതൽ ലൈസൻസ് നിർബന്ധമാണ്. മുതിർന്ന അധ്യാപകർക്ക് ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. ലൈസൻസ് ഉള്ള അധ്യാപകർക്ക് നിരവധി മുൻഗണനകളും പ്രഖ്യാപനത്തിലുണ്ട്. വർഷത്തിൽ രണ്ടു തവണയായി ലൈസൻസ് എടുക്കാൻ അവസരം ലഭ്യമാക്കും. 2026 ഫെബ്രുവരി ഒന്നിനുള്ളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സെക്ടറുകളിൽ സർവിസ് വർധിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ദിനേനെ ഇരട്ട സർവിസുകൾ നടത്താനാണ് ഒരുങ്ങുന്നത്. ഡൽഹിയിലേക്കുള്ള സർവിസ് ഡിസംബർ എട്ടിനും മുംബൈയിലേക്ക് 17നും തുടങ്ങുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. ഈ സെക്ടറിലെ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനും വർധിച്ചുവരുന്ന ആവശ്യകതയും പരിഗണിച്ചാണ് പുതിയ …
സ്വന്തം ലേഖകൻ: ആർട്ടിക്കിൾ 18 വീസയിൽ കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക് സ്വകാര്യ കമ്പനികളിൽ പങ്കാളിയായോ മാനേജിങ് പങ്കാളിയായോ പ്രവർത്തിക്കുന്നതിന് താല്‍കാലിക നിരോധനം. കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം ആർട്ടിക്കിൾ 19 എന്നറിയപ്പെടുന്ന മറ്റൊരു വീസാ വിഭാഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ ഇല്ലാത്തതാണ്. ആർട്ടിക്കിൾ 18 …
സ്വന്തം ലേഖകൻ: കുവൈത്തിലെ 87 ശതമാനം പ്രവാസികളും ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗ് നയെഫ് അല്‍ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31വരെ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അവസാനത്തോട് അടുക്കും തോറും ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് …