സ്വന്തം ലേഖകൻ: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവി. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു. ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയിലെ നഴ്‌സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി. ഡിക്കൊപ്പമാണ് …
സ്വന്തം ലേഖകൻ: ദുബായിൽ രക്തബന്ധമുള്ളവരെ കൊണ്ടുവരാനുള്ള ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ വാടക കരാർ നിർബന്ധം. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും മടക്ക ടിക്കറ്റും നിർബന്ധമാണെന്ന എമിഗ്രേഷൻ തീരുമാനം കഴിഞ്ഞ ദിവസം മനോരമ ഒാൺലൈനാണ് ആദ്യമായി റിപ്പോർട് ചെയ്തത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക് ഡിസംബർ രണ്ട്, മൂന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടർന്ന് ഡിസംബർ നാല്, ബുധൻ മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാർജ മാനവ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് തുടങ്ങുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് തുടങ്ങും. തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത മാസം സർവീസ് തുടങ്ങും. മെട്രോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഉടൻ പ്രഖ്യാപനം വരും. ഇരുപത് മുതൽ മുപ്പത് ശതമാനം …
സ്വന്തം ലേഖകൻ: ദുബായിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ബഹ്റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെത്തിയവർ കുടുങ്ങി. ദുബായിലേക്ക് തിരിച്ചുപോകാനാകാതെ ഇങ്ങനെ നിരവധിപേർ ബഹ്റൈൻ വിമാനത്താവളത്തിൽ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. സന്ദർശക വിസ കാലാവധി കഴിഞ്ഞവർ, എക്സിറ്റ് അടിച്ച് ബഹ്റൈനടക്കമുള്ള രാജ്യങ്ങളിലെത്തി വീണ്ടും പുതിയ വിസ എടുത്ത് യു.എ.ഇയിലേക്ക് …
സ്വന്തം ലേഖകൻ: മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് യുക്രൈന്റെ മുന്‍ മിലിട്ടറി കമാന്‍ഡന്റ് മേധാവി വലേറി സലൂനി. ഒരു അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞതായി വലേറി അഭിപ്രായപ്പെട്ടത്. ബ്രിട്ടണിലെ യുക്രൈന്റെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ വലേറി. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാനും രൂക്ഷമാവാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് യുദ്ധത്തിലെ റഷ്യന്‍ സഖ്യകക്ഷികളുടെ ഇടപെടലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി.യുടെ കരുത്തില്‍ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ബി.ജെ.പി.യ്ക്കാണ് ലീഡ്. ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍.സി.പി. അജിത് …
സ്വന്തം ലേഖകൻ: വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. മൂന്ന് ലക്ഷത്തിലധികം …
സ്വന്തം ലേഖകൻ: വിമാനം വൈകുമ്പോള്‍ യാത്രക്കാർക്ക് സൗകര്യം ഒരുക്കിനല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. വിമാനക്കമ്പനികള്‍ കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സേവനങ്ങള്‍ നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകുകയാണെങ്കില്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കണം. രണ്ട് മുതല്‍ നാലുമണിക്കൂര്‍ വരെ വൈകുകയാണെങ്കില്‍ ചായയോ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് …