1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രാൻസ്ജെൻഡർമാർ സൈന്യ ത്തിൽ വേണ്ട; സുപ്രധാന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ്; 15,000 പേരെ ബാധിക്കും
ട്രാൻസ്ജെൻഡർമാർ സൈന്യ ത്തിൽ വേണ്ട; സുപ്രധാന ഉത്തരവ് നടപ്പിലാക്കാൻ ട്രംപ്; 15,000 പേരെ ബാധിക്കും
സ്വന്തം ലേഖകൻ: ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ ഉത്തരവ് നിലവിൽ …
ദുബായ് സന്ദർശക വീസ നിയമം: പ്രതിസന്ധിയിലായി വീസ മാറ്റത്തിനായി ഒമാനിൽ എത്തിയവർ
ദുബായ് സന്ദർശക വീസ നിയമം: പ്രതിസന്ധിയിലായി വീസ മാറ്റത്തിനായി ഒമാനിൽ എത്തിയവർ
സ്വന്തം ലേഖകൻ: ദുബായിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ, വീസ മാറ്റത്തിനായി ഒമാനിലെത്തിയവർ പ്രതിസന്ധിയിലായി. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി ഒമാനിലെത്തിയ നിരവധിപേരാണ് തിരിച്ചുപോവാനാവാതെ കുടുങ്ങിയത്. ടൂറിസ്റ്റ്, സന്ദർശക വീസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്‌ലോഡ് ചെയ്യണമെന്നാണ് ദുബായ് ഇമിഗ്രേഷൻ അധികൃതരുടെ നിർദേശം. ക്യു.ആർ കോഡുള്ള …
ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴയിൽ ഇളവ്; കാലാവധി അവസാനിക്കാൻ ഇനി 5 ദിവസം
ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് പിഴയിൽ ഇളവ്; കാലാവധി അവസാനിക്കാൻ ഇനി 5 ദിവസം
സ്വന്തം ലേഖകൻ: ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ജൂൺ 1 മുതൽ പ്രഖ്യാപിച്ച ഇളവ് കാലാവധിയാണ് നവംബർ 30ന് അവസാനിക്കുന്നത്. നേരത്തെ ഓഗസ്റ്റിലായിരുന്ന സമയപരിധിയാണ് നവംബർ 30 വരെ …
കുവൈത്തില്‍ ചെറുകിട സംരംഭങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീസ മാറ്റാം
കുവൈത്തില്‍ ചെറുകിട സംരംഭങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീസ മാറ്റാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രയോജനകരമായ തീരുമാനവുമായി അധികൃതര്‍. രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളില്‍ (എസ്എംഇ) ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു സംരംഭത്തിലേക്ക് വീസ മാറ്റം അനുവദിക്കുന്ന പുതിയ തീരുമാനം കൈക്കൊണ്ടതോടെയാണിത്. ചെറുകിട, ഇടത്തരം വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കാര്യമായ …
ഇടവേളകളിൽ സ്ക്രീൻഷോട്ട്! ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ AI
ഇടവേളകളിൽ സ്ക്രീൻഷോട്ട്! ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ AI
സ്വന്തം ലേഖകൻ: ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന ഒരു എഐ സോഫ്റ്റ്‌വെയറിന്റെ വരവില്‍ ഞെട്ടിയിരിക്കുകയാണ് ടെക്കികളടക്കമുള്ളവര്‍. ‘ഡിസ്റ്റോപ്പിയന്‍’ എന്ന് പേരുള്ള ഈ പ്രൊഡക്റ്റിവിറ്റി മോണിറ്ററിങ് എഐ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുവേണ്ടിയും അവരെ എങ്ങനെ ഒഴിവാക്കാമെന്ന നിര്‍ദേശങ്ങൾ വെക്കാനും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. ഒരു റെഡിറ്റ് ഉപയോക്താവാണ് ഇത്തരമൊരു …
ഇസ്രയേല്‍ നാവികത്താവളത്തിനു നേര്‍ക്ക് 160 മിസൈലുകൾ തൊടുത്ത് ഹിസ്ബുള്ള; 11 പേര്‍ക്ക് പരിക്ക്
ഇസ്രയേല്‍ നാവികത്താവളത്തിനു നേര്‍ക്ക് 160 മിസൈലുകൾ തൊടുത്ത് ഹിസ്ബുള്ള; 11 പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികത്താവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഏകദേശം 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലെ ”സൈനിക ലക്ഷ്യ”ത്തിനു നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള …
എന്‍എച്ച്എസ് നഴ്സുമാരുടെ പുതുക്കിയ ശമ്പളനിരക്കുകൾ ഇങ്ങനെ; 5.5% വർധന; എല്ലാ ബാൻഡുകൾക്കും ബാധകം
എന്‍എച്ച്എസ് നഴ്സുമാരുടെ പുതുക്കിയ ശമ്പളനിരക്കുകൾ ഇങ്ങനെ; 5.5% വർധന; എല്ലാ ബാൻഡുകൾക്കും ബാധകം
സ്വന്തം ലേഖകൻ: റെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷം എന്‍എച്ച്എസ് നഴ്സുമാരുടെ 2024/25 വര്‍ഷത്തെ പുതുക്കിയ ശമ്പളം നിശ്ചയിച്ചു. ഇതില്‍ ഏറ്റവുമധികം പ്രത്യേകതയുള്ളത് പുതുക്കിയ ശമ്പള നിരക്ക് പല വിദഗ്ധരും പ്രവചിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണ് എന്നതാണ്. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. വ്യാപകമായി 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. …
യുകെയിൽ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ ബെര്‍ട്ട് കൊടുങ്കാറ്റ്; വിമാനത്താവളങ്ങള്‍ അടച്ചിട്ടു; ജാഗ്രതാ നിർദേശം
യുകെയിൽ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ ബെര്‍ട്ട് കൊടുങ്കാറ്റ്; വിമാനത്താവളങ്ങള്‍ അടച്ചിട്ടു; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: യുകെയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് വിൻചെസ്റ്ററിന് സമീപം എ 34 ൽ കാറിൽ മരം വീണ് 60 വയസുള്ള ഒരാൾ മരിച്ചതായി ഹാംഷെയർ പൊലീസ് …
മുളക് അച്ചാറും കൊപ്രയും നെയ്യും വേണ്ട! യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം
മുളക് അച്ചാറും കൊപ്രയും നെയ്യും വേണ്ട! യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം
സ്വന്തം ലേഖകൻ: ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണം. ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജിൽ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല. കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതും കൊപ്ര …
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ; ഏജന്റുമാ രുടെ ചൂഷണത്തിന് തടയിടാൻ ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ; ഏജന്റുമാ രുടെ ചൂഷണത്തിന് തടയിടാൻ ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമങ്ങളിലൊന്ന്. സ്വദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് …