1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിലെ വിമാനത്താവളങ്ങളിൽ വീണ്ടും തിരക്കേറുന്നു; പ്രതീക്ഷയോടെ പ്രവാസികളും
സൗദിയിലെ വിമാനത്താവളങ്ങളിൽ വീണ്ടും തിരക്കേറുന്നു; പ്രതീക്ഷയോടെ പ്രവാസികളും
സ്വന്തം ലേഖകൻ: സൗദിയിലെ വിമാനത്താവളങ്ങൾ ഉടൻ തന്നെ പൂർണ ശേഷിയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവിസുകൾക്കായി ഉപയോഗിക്കാൻ നീക്കം. ഇതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാരും. വിമാനത്താവളങ്ങൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും വിമാന കമ്പനികൾ സർവിസ് ഓപറേഷൻ നടത്താനും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിർദേശം നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് പുതിയ മാറ്റം. സൗദി വിമാനത്താവളങ്ങളുമായി …
107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി
107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ച്  ഒമാന്‍ ഭരണാധികാരി
സ്വന്തം ലേഖകൻ: 328 തടവുകാര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിറക്കി. 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്കാണ് ജയില്‍ മോചനം അനുവദിച്ചിരിക്കുന്നത്. നബിദിനവും, തടവുകാരുടെ കുടുംബങ്ങളുടെ സ്ഥിതി കണക്കിലെടുത്താണ് മോചനം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തിവിട്ടത്. നബിദിനം പ്രമാണിച്ച് ഒമാനില്‍ ഒക്ടോബര്‍ …
മയക്കുമരുന്ന് ഉപയോഗിക്കുന്ന വർ ചികിത്സക്കായി എത്തിയാൽ കേസില്ല: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
മയക്കുമരുന്ന് ഉപയോഗിക്കുന്ന വർ ചികിത്സക്കായി എത്തിയാൽ കേസില്ല: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സക്കായി അധികൃതരെ സമീപിക്കുകയാണെങ്കിൽ അവര്‍ക്കെതിരെ ക്രിമിനൽ കേസുണ്ടാകില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്നിന് അടിമപ്പെട്ടവരെ ലഹരിമുക്തരാക്കുന്നതിനും,ചികിത്സിക്കുന്നതിനും മാനുഷിക പരിഗണന നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റിലെ മാധ്യമ, ബോധവത്കരണ വിഭാഗം ഉദ്യോഗസ്ഥൻ ഫസ്റ്റ് ലെഫ്. അബ്ദുല്ല ഖാസിം പറഞ്ഞു. രാജ്യത്ത് അപകടകരമായ രീതിയില്‍ ലഹരിക്ക് അടിമപ്പെട്ട് …
പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ന​വീ​ക​രി​ക്കാന്‍ ഒരുങ്ങി കുവൈത്ത്; ഇനി കൂടുതൽ സുരക്ഷ
പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ന​വീ​ക​രി​ക്കാന്‍ ഒരുങ്ങി കുവൈത്ത്; ഇനി കൂടുതൽ സുരക്ഷ
സ്വന്തം ലേഖകൻ: പാചക വാതക സിലിണ്ടറുകൾ നവീകരിക്കാനുള്ള പുതിയ തീരുമാനവുമായി കുവൈത്ത് രംഗത്ത്. കൂടുതൽ സുരക്ഷിതമായ സിലിണ്ടറുകൾ നല്‍കാന്‍ ആണ് പുതിയ തീരുമാനം. കുവൈത്തിലെ പാചക വാതക സിലിണ്ടറുകൾ തയാറാക്കുന്ന ഓയിൽ ടാങ്കേഴ്സ് കമ്പനിയാണ് സിലിണ്ടറുകൾ നവീകരിക്കാൻ നീക്കം ആരംഭിച്ചത്. എൽ.പി.ജി സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതമായ രീതിയിൽ തയാറാക്കാനായി അന്താരാഷ്ട്ര കമ്പനിയുമായി കെ.ഒ.ടി.സി കരാറിലേർപ്പെടുമെന്നാണ് അൽ …
ആര്യൻ ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി ; ജയിൽ ജീവിതവുമായി മല്ലിട്ട് താരപുത്രൻ
ആര്യൻ ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി ; ജയിൽ ജീവിതവുമായി മല്ലിട്ട് താരപുത്രൻ
സ്വന്തം ലേഖകൻ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ആര്യൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ആര്യൻ ഖാൻ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഇനി മുതൽ ആര്യൻ ഖാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാകും. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യൻ ഖാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ആര്യന് പുറമേ കേസിൽ അറസ്റ്റിലായ മറ്റുള്ളവരും …
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 28 ആയി; ബുധനാഴ്ചയോടെ മഴ കനക്കും; അണക്കെട്ടുകൾ നിറയുന്നു
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 28 ആയി; ബുധനാഴ്ചയോടെ മഴ കനക്കും; അണക്കെട്ടുകൾ നിറയുന്നു
സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇതുവരെ മരിച്ചത്​ 28 പേർ. സംസ്​ഥാനത്തെ പത്ത്​ ഡാമുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. ജലനിരപ്പ്​ ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട്​ ഷട്ടറുകളാണ്​ ഉയർത്തിയത്​. കേരള ഷോളയാർ ഡാം രാവിലെ പത്തിന്​ തുറന്നിട്ടുണ്ട്​. ചാലക്കുടിയിൽ വൈകീട്ട്​ നാല്​ മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു. ഇടുക്കി …
ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണം; യുകെ മലയാളി സമൂഹത്തിൻ്റെ സുഹൃത്ത് ഇനി ഓർമ്മ
ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണം; യുകെ മലയാളി സമൂഹത്തിൻ്റെ സുഹൃത്ത് ഇനി ഓർമ്മ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ എംപി ഡേവിഡ് അമെസിനെ (69) കുത്തിക്കൊന്ന സംഭവം ഭീകരാക്രമണമാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മതതീവ്രവാദ ബന്ധമുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി മെട്രോപ്പൊലിറ്റൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവ് (25) സൊമാലി വംശജനായ ബ്രിട്ടിഷ് പൗരനാണ്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യം ഇയാൾ തനിച്ചു ചെയ്തതാണെന്ന നിഗമനത്തിലാണു …
അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിച്ചവർക്ക് അബുദാബിയിൽ പൊതുസ്ഥലത്ത് പ്രവേശിക്കാം
അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ലഭിച്ചവർക്ക് അബുദാബിയിൽ പൊതുസ്ഥലത്ത് പ്രവേശിക്കാം
സ്വന്തം ലേഖകൻ: അബുദാബിയിലെ ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പ്രദർശന ഹാളുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻ പാസ് അനുമതി നിലവിൽ വന്നു. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കാത്ത ഒട്ടേറെ പേരെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ മടക്കി അയച്ചു. കോവിഡ് വാക്സീൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും ഇതര …
യുഎഇ പാസ് ആപ് ജനപ്രിയമാകുന്നു; സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ
യുഎഇ പാസ് ആപ് ജനപ്രിയമാകുന്നു; സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭിക്കുന്ന ‘യുഎഇ പാസ്’ അബുദാബിയിൽ വ്യാപകമാക്കുന്നു. കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും യുഎഇ പാസ് മാനദണ്ഡമാക്കി വരികയാണ്. സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം. എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) …
ബഹിരാകാശത്തെ ആദ്യ സിനമാ ഷൂട്ടിങിന് പാക്ക് അപ്പ്; റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി
ബഹിരാകാശത്തെ ആദ്യ സിനമാ ഷൂട്ടിങിന് പാക്ക് അപ്പ്; റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ബഹിരാകാശത്തു വെച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം പൂ‍ര്‍ത്തിയാക്കി റഷ്യൻ സംഘം ഭൂമിയിൽ പറന്നിറങ്ങി. ചിത്രീകരണത്തിൻ്റെ ഭാഗമായി 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടര്‍ന്ന ശേഷമാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ സംഘം കസാഖിസ്ഥാനിൽ പറന്നിറങ്ങിയത്. റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലിഗ് നോവിക്സി, നടിയായ യൂലിയ പെരസിൽഡ്് (37), നിര്‍മാതാവും സംവിധായകനുമായ കിം ഷിപെൻകോ (38) …