സ്വന്തം ലേഖകൻ: പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഇരുന്നൂറു പേരെ പൂർണ്ണ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്റെ പുതിയ ഇൻസ്റ്റലേഷൻ. ശരീരത്തിൽ വെളുത്ത ചായം മാത്രം പൂശിയാണ് ഇവർ ചാവുകടലിനരികിലൂടെ നടന്ന് നീങ്ങുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഇൻസ്റ്റലേഷൻ ഒരുക്കിയത് എന്ന് സ്പെൻസർ …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് വികസനവും വ്യവസായ പാർക്ക‌് ഉൾപ്പെടെയുള്ള വൻകിട പദ്ധതികളും ലക്ഷ്യമിട്ട് ജമ്മു കശ്മീരിൽ ദുബായ് നിക്ഷേപം നടത്തുന്നു. ഉൽപന്ന വിപണനത്തിനു പുറമേ, ഗതാഗത മേഖലയിലെ പദ്ധതികൾ, സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, മെഡിക്കൽ കോളജ്, ഐടി ടവറുകൾ തുടങ്ങിയവയ്ക്കെല്ലാം ധാരണയായിട്ടുണ്ടെന്ന് ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണു പദ്ധതി. …
സ്വന്തം ലേഖകൻ: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. 10 സ്ഥാനങ്ങൾ കയറിയാണ് ഇൗ നേട്ടം. ജിസിസിയിൽ ബഹ്റൈനും ഖത്തറും യഥാക്രമം എട്ടാമതും പത്താമതുമാണ്. സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എച്ച്എസ്ബിസിയുടെ 14 -ാമതു വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ വിദേശത്തു താമസിക്കുകയും ജോലി …
സ്വന്തം ലേഖകൻ: രാജ്യത്തെ പുതിയ ഭിക്ഷാടന വിരുദ്ധ നിയമം 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ യാചനാ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച് നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി നിലവില്‍ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കുന്ന നടപടികള്‍ പുരോമഗിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമം …
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ സൗദിയിലെ ജ്വല്ലറി ഷോപ്പുകളില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാവില്ല. സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങളിലും ആഭരണ നിര്‍മാണ കേന്ദ്രങ്ങളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. ഇതുവഴി സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന തസ്തികകളില്‍ ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ജ്വല്ലറികളില്‍ …
സ്വന്തം ലേഖകൻ: കായിക പ്രേമികൾക്ക് സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിനായി ലോകാരോഗ്യസംഘനടയും ഖത്തറും ഫിഫയും കൈകോർക്കുന്നു. ഇതിൻറെ ഭാഗമായി ആവിഷ്‌കരിച്ച മൂന്ന് വർഷം നീളുന്ന സംയുക്ത പദ്ധതിയിൽ ലോകാരോഗ്യസംഘടനയും ഖത്തറും ഒപ്പുവെച്ചു. ആരോഗ്യപൂർണമായ ലോകകപ്പ് എന്ന പേരിലാണ് ഖത്തറും ലോകാരോഗ്യസംഘടനയും ചേർന്ന് സംയുക്ത പദ്ധതി നടപ്പാക്കുന്നത്. ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ലോകാരോഗ്യസംഘടനാ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് -19 പ്രതിരോധ ബൂസ്റ്റർ ഡോസ് എടുക്കാൻ മുന്നറിയിപ്പ് നൽകുന്നതിെൻറ ഭാഗമായി ‘ബി അവെയർ’ ആപ്പിലെ ഗ്രീൻ ഷീൽഡ് മഞ്ഞ ആയ യാത്രക്കാർക്ക് നിബന്ധനകളിൽ ഇളവുകൾ ലഭിക്കില്ല. ഇവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റും ക്വാറൻറീൻ രേഖയും ഹാജരാക്കണമെന്ന് എയർ ഇന്ത്യ …
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി ലഭിച്ചു. സ്വദേശികളെ അല്ലാതെ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് നിലനിന്നിരുന്ന വിലക്ക് പിന്‍വലിച്ചതായും 214 വ്യത്യസ്ത തസ്തികകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 57 ഡോക്ടര്‍മാര്‍, 131 നഴ്‌സിങ് സ്റ്റാഫ്, …
സ്വന്തം ലേഖകൻ: പ്രവാസികള്‍ പലര്‍ക്കും കുവൈറ്റില്‍ ഇനി വാഹനം ഓടിക്കാനാവില്ല. കാരണം ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുന്നത് തന്നെ കാരണം. തൊഴില്‍ വിസ മാറിയത് കാരണം തസ്തികയിലുണ്ടായ മാറ്റത്തിനനുസരിച്ച് മുന്‍ വിസയില്‍ നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. എന്നാല്‍ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുപ്രകാരം …
സ്വന്തം ലേഖകൻ: കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയ പശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് പ്രവാസി സംഘടനാ പ്രതിനിധികൾ കേരള ജനതയോടൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്. പ്രളയ ദുരന്തത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരാനും പുനർനിർമാണ പ്രക്രിയകളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും …