സ്വന്തം ലേഖകൻ: ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയും ജപ്പാനും ന്യൂസിലൻഡും …
സ്വന്തം ലേഖകൻ: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ ധമനിയിൽ സിറിഞ്ചിൽ വായു നിറച്ച് കുത്തിവെച്ച് കൊലപ്പെടുത്തിയ ‘സൈക്കോ കില്ലർ’ കുറ്റക്കാരനെന്ന് കോടതി. 37കാരനായ വില്ല്യം ജോർജ് ഡേവിസ് എന്ന നഴ്സാണ് പ്രതി. തെറ്റായ സ്ഥലത്ത് തെറ്റായ സമയം നഴ്സ് ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഇയാൾക്കെതിരെ കേസെടുക്കാൻ കാരണമെന്ന് വില്ല്യമിന് വേണ്ടി ഹാജരായവർ വാദിച്ചു. എന്നാൽ വില്ല്യം ഒരു സീരിയൽ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ജൂനിയർ വനിതാ വോളിബോൾ താരത്തെ താലിബാൻ ഭീകരർ കഴുത്തറുത്ത് കൊന്നതായി റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മഹ്ജബീൻ ഹക്കിമിയെന്ന വനിതാ താരത്തെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. വോളിബോൾ ടീമിന്റെ കോച്ച് പേർഷ്യൻ ഇൻഡിപെന്റന്റിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ …
സ്വന്തം ലേഖകൻ: ബഹുരാഷ്ട്ര കമ്പനികൾ 15 ശതമാനം കോർപറേറ്റ് നികുതി നൽകണമെന്ന ആഗോള കരാർ യു.എ.ഇ കർശനമായി നടപ്പാക്കുമോയെന്ന് ട്രസ്റ്റുകൾക്കും കമ്പനികൾക്കും ആശങ്ക. യു.എ.ഇയുടെ ലളിതമായ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ദുബായിലും അബുദാബിയിലും ഇന്റർമീഡിയറി കമ്പനികൾ തുടങ്ങിയ സമ്പന്നരായ ബിസിനസുകാരാണ് ആശങ്കയിലായിരിക്കുന്നത്. നിയമ-നികുതി നിയന്ത്രണ നടപടികളിൽ കുടുങ്ങാതിരിക്കാൻ നിരവധി കമ്പനികൾ നികുതി ഉപദേശക സ്ഥാപനങ്ങളുടെ …
സ്വന്തം ലേഖകൻ: ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വൈജ്ഞാനിക കൈമാറ്റം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിന് യു.എ.ഇ ബഹിരാകാശ ഏജൻസിയും ഇസ്രായേൽ ബഹിരാകാശ ഏജൻസിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. യു.എ.ഇ അഡ്വാൻസ്ഡ് ടെക്നോളജി കാര്യ സഹമന്ത്രിയും ബഹിരാകാശ ഏജൻസി അധ്യക്ഷയുമായ സാറ ബിൻത് യൂസുഫ് അൽ അമീരിയും ഇസ്രായേൽ ഇന്നവേഷൻ, സയൻസ്, ടെക്നോളജി മന്ത്രി ഓറിത് ഫർകാഷും തമ്മിലാണ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ–ലേണിങ് തുടരും. ഈ വിഭാഗത്തിലെ കുട്ടികൾ ഈ മാസം 31ന് സ്കൂളിൽ നേരിട്ടെത്താനിരിക്കെയാണ് പ്രഖ്യാപനം. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമ പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇ–ലേണിങ് തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാസം 31ന് ക്ലാസുകൾ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഡോസ് എടുക്കുന്നതിന് സ്വിഹത്തി, തവക്കൽന ആപ്ലിക്കേഷനുകൾ വഴി തിയ്യതി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രണ്ട് ഡോസ് പൂർത്തിയാക്കി ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസായ മൂന്നാമത്തേത് സ്വീകരിക്കാൻ അനുമതി …
സ്വന്തം ലേഖകൻ: ഖത്തറിൽ മുഴുവൻ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഗസറ്റ് വിജ്ഞാപനം വന്ന് ആറു മാസം തികയുന്നതോടെ പുതിയ നിയമം പ്രാബല്ല്യത്തിൽ വരുമെന്നും, അതിനുള്ളിൽ എല്ലാ താമസക്കാരും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്നുമാണ് നിർദേശം. രാജ്യത്തെ പൊതുജനാരോഗ്യ മേഖല കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിൻെറ ഭാഗമായാണ് നടപടി. രാജ്യത്തെ ആരോഗ്യ പരിപാലന …
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള സംവിധാനങ്ങളോടെ ഖത്തറിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യാന്തര യാത്രാമാർഗങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് പരിഷ്കരിച്ചിരിക്കുന്നത്. ഖത്തര് എയര്വേസ് അയാട്ട ട്രാവൽ പാസായ ഡിജിറ്റൽ പാസ്പോർട്ട് മൊബൈൽ ആപ്, യൂറോപ്യൻ യൂനിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഖത്തറിെൻറ വാക്സിനേഷൻ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 24 മുതൽ പൂർണതോതിൽ പ്രവർത്തിക്കും. ഇതിനുവേണ്ട ക്രമീകരണങ്ങൾ വരുത്താൻ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നമുറക്ക് പൂർണ തോതിൽ പ്രവർത്തിക്കാൻ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ പ്രതിദിനം 10,000 ഇൻകമിങ് യാത്രക്കാൻ എന്ന നിയന്ത്രണത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. ഇൗ നിയന്ത്രണം നീക്കുന്നതോടെ …