സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാന്‍ സൗദിയും തീരുമാനമെടുത്തു. ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് …
സ്വന്തം ലേഖകൻ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചവര്‍ക്കു മാത്രമാണ് നിലവില്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അറിയിപ്പ് ലഭിച്ചവര്‍ അവസരം പാഴാക്കാതെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്തംബര്‍ 15 മുതലാണ് ഖത്തറില്‍ ബൂസ്റ്റര്‍ …
സ്വന്തം ലേഖകൻ: ലോകകപ്പ് ആവേശം നിറച്ച് 2022 ലേക്ക് മിഴിതുറന്ന് ഖത്തറിന്റെ അൽതുമാമ സ്‌റ്റേഡിയം. ഗാലറികളിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെട്ട 40,000ത്തോളം വരുന്ന ഫുട്‌ബോൾ കാണികളുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്. ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോൾ മാമാങ്കമായ 49-ാമത് അമീർ കപ്പ് ഫൈനലിനോട് …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റൽ രൂപത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡിയുടെ മാതൃകയിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും മാറ്റാനാണ് ആലോചന. കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷന്‍ ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് സമാനരൂപത്തിൽ ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ കാർഡും ഡിജിറ്റലാക്കാൻ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പരിസ്ഥിതി നിയമം കര്‍ശനമാക്കുന്നു. പരിസ്ഥിതിക്ക് നാശം വരുത്തുകയും കടലോരങ്ങള്‍ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍ കടുത്ത ശിക്ഷക്ക് വിധേയരാക്കും. ഇതു സംബന്ധിച്ച് പരിസ്ഥിതി വകുപ്പും പോലീസും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി പോലീസ് ഇത്തരം സ്ഥലങ്ങളില്‍ സദാ നിരീക്ഷണം നടത്തി കുറ്റക്കാരെ പിടികൂടും. അതോടൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മനുഷ്യരുടെ ആയൂർദൈർഘ്യത്തേയും ബാധിച്ചുവെന്ന് പഠന റിപ്പോർട്ട്. മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പോപ്പുലേഷൻ ഡീസീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്കാരുടെ ജീവിത ദൈർഘ്യം രണ്ട് വർഷമായി കുറച്ചുവെന്നും പഠനത്തിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ട് പബ്ലിക്ക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. പുതുതായി ജനിക്കുന്ന ഒരാൾ എത്ര വയസ്സുവരെ ജീവിക്കും എന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം നടന്നു. യുക്രൈയിനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വിവാഹം ചെയ്തു.സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹമാണ് ഇരുവരുടേയും. പുനലൂർ ഇളമ്പൽ സ്വദേശി ജീവൻ കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ധന്യാമാർട്ടിനും തമ്മിലായിരുന്നു വിവാഹം. രജിസ്ട്രാർ ആയ ടിംഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. …
സ്വന്തം ലേഖകൻ: മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം യുകെയിൽ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷം കവിഞ്ഞു. പ്രതിദിനം അമ്പതിനായിരവും കടന്ന് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ മരണനിരക്ക് താഴ്ന്നു നിൽക്കുന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ തണുപ്പുകാലം ശക്തി പ്രാപിക്കുന്നതോടെ കോവിഡ് കേസുകൾ പ്രതിദിനം ഒരുലക്ഷത്തിനു മുകളിലെത്തുമെന്നാണ് വിദഗ്ധരുടെയും ഹെൽത്ത് സെക്രട്ടറിയുടെയും വെളിപ്പെടുത്തൽ. ഇതോടെ സ്വാഭാവികമായും മരണനിരക്കും …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാര ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. നൂറോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്കൂളുകളും അടച്ചു. ഇന്ന് വ്യാപകമായ പരിശോധനകളാണ് രാജ്യത്ത് നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ റിപ്പോർട്ടിനിടെ അബദ്ധത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ടി.വി ചാനൽ. വാഷിങ്ടണിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. കാലാവസ്ഥാ നിരീക്ഷകയായ മിഷേൽ ബോസ് വാരാന്ത്യത്തിൽ മിതമായ താപനിലയിൽ നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിശദീകരിക്കുന്നതിനിടെയാണ് പശ്ചാത്തലത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. 13 സെക്കൻഡ് …