സ്വന്തം ലേഖകൻ: 2022 ലോകകപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ 13 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ‘വതന്‍’ സൈനിക പരിശീലനം വരുന്ന മാസം ഖത്തറില്‍ നടക്കും. 2022 ലോകകപ്പ് ഫുട്ബോളിന് കുറ്റമറ്റ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് വതന്‍ എന്ന പേരില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സൈനിക പരിശീലനം സംഘടിപ്പിപ്പിക്കുന്നത്. …
സ്വന്തം ലേഖകൻ: 500 ദിവസത്തിലേറെ നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഏറെക്കുറെ മുക്തരായതിന്റെ ആഹ്ലാദത്തിലാണ് കുവൈറ്റിലെ ജനങ്ങളും വ്യാപാര വ്യവസായ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും. പൊതു ഇടങ്ങളില്‍ ജീവിതം സാധാരണ നിലയിലായതിന്റെ പ്രതീതി. ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരം കൊവിഡിന് മുമ്പുള്ള കാലത്തെ അനുസ്മരിപ്പിക്കും വിധം സജീവമായി. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്ത് മന്ത്രി …
സ്വന്തം ലേഖകൻ: യു.എസിലെ ദുരൂഹമരണങ്ങൾക്കു കാരണം ഇന്ത്യയിൽനിന്നുള്ള ഒരു പെർഫ്യൂം ആണെന്നു പ്രാഥമിക നിഗമനം. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ടനനുസരിച്ചു വൻകിട റീട്ടെയിൽ ശംഖലയായ വാൾമാർട്ട് അടക്കം പെർഫ്യൂം വിപണിയിൽനിന്നു പിൻവലിച്ചിട്ടുണ്ട്. മെലിയോയിഡോസിസ് എന്ന രോഗം പകർത്തുന്ന അപൂർവവും മാരകവുമായ ബാക്ടീരിയയുടെ സാന്നിധ്യമാണ് പെർഫ്യൂമിൽ കണ്ടെത്തിയിരിക്കുന്നതെന്നാണു ബ്ലുംബെർഗ് അടക്കമുള്ള രാജ്യാന്തര …
സ്വന്തം ലേഖകൻ: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പണം ഉണ്ടാക്കുന്നതാണ് പുതിയ ട്രെൻഡ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇൻഫ്‌ളൂവൻസറായും മറ്റും ജോലി ചെയ്തും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. കൊച്ചുകുട്ടികൾ വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രമോഷനായി രംഗത്ത് വരാറുണ്ടെങ്കിലും കൈക്കുഞ്ഞുങ്ങൾ അത്തരത്തിൽ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യത വിരളം മാത്രം. എന്നാൽ അടുത്തിടെ ഒരു വയസ് പൂർത്തീകരിച്ച സാമൂഹികമാദ്ധ്യമങ്ങളിൽ വലിയ സാധ്വീനമുള്ള …
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഡംബരക്കപ്പൽ ലഹരിപ്പാർട്ടി കേസിൽ പുതിയ വെളിപ്പെടുത്തൽ. കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം …
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് കേസുകള്‍ വീണ്ടും കുതിയ്ക്കുകയും ആശുപത്രി അഡ്മിഷനുകള്‍ ഉയരുകയും ചെയ്യുമ്പോഴും ലോക്ക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. പകരം ബൂസ്റ്റര്‍ ഡോസ് വിതരണത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ബൂസ്റ്റര്‍ വാക്‌സിന്‍ ബ്രിട്ടനെ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്നതില്‍ നിന്നും തടയുമെന്ന് ചാന്‍സലര്‍ റിഷി സുനാകും വ്യക്തമാക്കുന്നു. വൈറസിനെ നിയന്ത്രിക്കാന്‍ …
സ്വന്തം ലേഖകൻ: ചൈന ആക്രമിക്കാൻ ശ്രമിച്ചാൽ തായ്വാന് സംരക്ഷണം നൽകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു യു.എസ് ഇതുവരെ. ദീർഘകാലമായി യു.എസ് പിന്തുടരുന്ന വിദേശകാര്യ നയം തിരുത്തേണ്ടി വന്നാലും തായ്വാന് സംരക്ഷണം നൽകണമെന്നാണ് ബൈഡെൻറ നിലപാട്. എന്നാൽ, തായ്വാൻ വിഷയത്തിൽ യു.എസ് നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായെങ്കിലും സംസ്ഥാനത്തെ ബാങ്ക് ശാഖകളിലെ പ്രവാസി നിക്ഷേപം നടപ്പു സാമ്പത്തികവര്‍ഷം (202122) ആദ്യ പാദത്തില്‍ 7.71 ശതമാനം വര്‍ധിച്ചു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2021 ജൂണ്‍ അവസാനം വരെയുള്ള എന്‍.ആര്‍.ഐ. നിക്ഷേപം 2,36,496.24 കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ …
സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം വന്നതോടെ പകർച്ചപ്പനി വ്യാപകമാകുന്നു. കടുത്ത പനി, ചുമ, ജലദോഷം, ശ്വാസംമുട്ടൽ എന്നിവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി. കൂടുതൽ പേർ താമസിക്കുന്ന ബാച്ചിലേഴ്സ് ഫ്ലാറ്റുകളിൽ അതിവേഗം രോഗം പടരുന്നു. പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് സുരക്ഷിതമെന്നും കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്നു കരുതി ഇതൊഴിവാക്കരുതെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു. കുത്തിവയ്പെടുത്താൽ രോഗം …
സ്വന്തം ലേഖകൻ: ടി20 മത്സരത്തിൽ ഇന്ത്യ-പാക്ക് മത്സരച്ചൂടിലാണ് യുഎഇ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നാളെ വൈകിട്ട് ആറിനാണ് ഇരുടീമുകളും മാറ്റുരയ്ക്കുന്നത്. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി ട്വന്റി20യിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് 5 വർഷത്തിനു ശേഷം. ഈഡൻ ഗാർഡൻസിൽ 2016 മാർച്ച് 19നാണ് ഇന്ത്യ- പാക്ക് മത്സരം അവസാനമായി നടന്നത്. അന്ന് ആറു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ …