സ്വന്തം ലേഖകൻ: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു വിതരണം ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച മരക്കാർ-അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവിയറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം റിജി നായരും ഏറ്റുവാങ്ങി. ഇക്കുറി നിരവധി …
സ്വന്തം ലേഖകൻ: ഇറ്റലിയിലെ റോമില്‍ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് വെള്ളിയാഴ്ച വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഈ മാസം 28 ന് റോമിലേയ്ക്ക് യാത്ര തിരിക്കും. ഒക്‌ടോബർ 30, …
സ്വന്തം ലേഖകൻ: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനും സായുധസംഘത്തിൻ്ഥെ നേതാവുമായ ഡയറോ അൻ്റോണിയോ ഉസൂഗ പോലീസിൻ്റെ പിടിയിൽ. സൈന്യവും വ്യോമസേനയും പോലീസും ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ശനിയാഴ്ച ഓട്ടോണിയൽ എന്നറിയപ്പെടുന്ന ഡയറോ അൻ്റോണിയോ ഉസൂഗയെ പിടികൂടിയതെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്. മുൻപ് ഇദ്ദേഹത്തെപ്പറ്റി വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 60 കോടി രൂപ …
സ്വന്തം ലേഖകൻ: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജയായ യുവതി മെക്സിക്കോയിൽ വെടിയേറ്റ് മരിച്ചു. കാലിഫോർണിയയിൽ താമസിക്കുന്ന അഞ്ജലി റയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ ഒരു ജർമ്മൻ വംശജയായ സ്ത്രീയും വെടിവയ്പിൽ മരിച്ചു. പിറന്നാൾ ആഘോഷിക്കാനായി ബുധനാഴ്ച രാത്രി 10.30 ഓടെ തുളുമിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലി. വിനോദ സഞ്ചാരികൾക്കൊപ്പം …
സ്വന്തം ലേഖകൻ: ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ് ഇല്ലാത്തത് കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു. പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാനാണ് സാധ്യതയെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലും …
സ്വന്തം ലേഖകൻ: ലോകത്തിന്റെ ഏതു കോണിലിരുന്നും യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാവുന്ന ‘വെർച്വൽ ലൈസൻസ്’ പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സർവീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓർഗനൈസേഷൻ, മാനേജ്മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികളുടെ പറുദീസയാവാന്‍ ദുബായിലെ ഹത്ത ഒരുങ്ങുന്നു. പുതിയ ബീച്ചും തടാകവും പര്‍വത റെയില്‍വേയുമൊക്കെയായി വന്‍ പദ്ധതിക്ക് കാതോര്‍ത്തിരിക്കുകയാണ് ദുബായിലെ ഹത്ത പട്ടണം. നിലവില്‍ സാഹസിക ടൂറിസത്തിന് പേരുകേട്ട ഹത്തയുടെ ടൂറിസം വികസനത്തിനുള്ള വന്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമാ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം …
സ്വന്തം ലേഖകൻ: കാർബൺ ബഹിർഗമനം 2060 ഓടെ പൂജ്യത്തിലെത്തിക്കുമെന്ന് സൗദി അറേബ്യയുടെ പ്രഖ്യാപനം. ഇതിനായി 700 ബില്യൺ റിയാലിന്റെ പദ്ധതി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ആഗോള താപനം തടയാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി കോടിക്കണക്കിന് വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്കും തുടക്കമായി. എണ്ണ വിപണി സ്ഥിരത ഉറപ്പുവരുത്തിക്കൊണ്ട് ഒപെക് അംഗമായ സൗദി അറേബ്യ …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് നല്‍കുന്ന റെസിഡന്റ് കാര്‍ഡിന്റെ പരമാവധി കാലാവധി മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കാലാവധി. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റാറ്റസ് നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണിത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും 10 വയസ്സ് തികഞ്ഞ് 30 ദിവസത്തിനകം തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും പുതിയ നിയമഭേദഗതി അനുശാസിക്കുന്നുണ്ട്. കാര്‍ഡിന്റെ …
സ്വന്തം ലേഖകൻ: താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയത് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. ആരോഗ്യ ചികിത്സ സേവനങ്ങളുമായി ബന്ധപ്പെട്ട 2021ലെ 22ാം നമ്പർ നിയമം അടിസ്ഥാനമാക്കിയാണ് സന്ദർശകരുൾപ്പെടെ എല്ലാ പ്രവാസികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയത്. ഇതുവഴി ൈപ്രമറി ഹെൽത്ത് കെയർ …