സ്വന്തം ലേഖകൻ: ഖത്തർ ഇന്ത്യൻ എംബസിയുടെ ഒക്ടോബർ മാസത്തെ ഓപൺ ഹൗസ് 31 ഞായറാഴ്ച നടക്കും. പ്രവാസി തൊഴിൽ പ്രശ്നങ്ങളും കോൺസുലാർ പരാതികളും എംബസി അധികൃതർ മുമ്പാകെ അവതരിപ്പിക്കാനുള്ള അവസരമാണിത്. ഞായറാഴ്ച മൂന്നു മുതൽ അഞ്ചു മണി വരെ നടക്കുന്ന ഓപൺഹൗസിൽ നേരിട്ടും ഓൺലൈനായും ഫോൺവഴിയും പങ്കെടുക്കാം. മൂന്നു മുതൽ നാലു വരെയാണ് എംബസിയിൽ പരാതി …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ മൂന്നു മുതൽ 11 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടു ഡോസ് സിനോഫാം വാക്സിൻ നൽകുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. ദേശീയ വാക്സിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇൗ വിഭാഗത്തിലുള്ള എല്ലാ കുട്ടികൾക്കും ബുധനാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. മറ്റ് രോഗങ്ങളുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ മൂന്നു …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇനി വാഹനത്തിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാം. ഡ്രൈവ് ഇൻ സിനിമ ശാലയ്ക്ക് സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. നവംബർ ഒന്ന് മുതൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ വികസന ഫണ്ട് പ്രയോജനപ്പെടുത്തി സുബിയ ഏരിയയിൽ പത്തുലക്ഷം ചതുരശ്രമീറ്റർ ഭൂമി ഡ്രൈവ് ഇൻ സിനിമ …
സ്വന്തം ലേഖകൻ: ആറു മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. ജയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’ ആണ് ആദ്യമെത്തുന്ന ചിത്രം. ഇതോടൊപ്പം ടോം ഹാർഡി നായകനായെത്തുന്ന ‘വെനം: ലെറ്റ് ദേർ ബി കാർനേജും’ ഇന്ന് കേരളത്തിലെ സിനിമാ ശാലകളിൽ പ്രദർശനത്തിനുണ്ട്. മലയാള സിനിമകളുടെ റിലീസിങ് അനിശ്ചിതത്വം ചര്‍ച്ച ചെയ്യാൻ …
സ്വന്തം ലേഖകൻ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മേൽനോട്ട സമിതിയോട് റിപ്പോർട്ട് തേടിയിരുന്നു. കേരളവും തമിഴ്‌നാടുമായി ഇന്നലെ ചേർന്ന യോഗത്തിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് തീരുമാനമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്നും ബാക്കി വെള്ളം …
സ്വന്തം ലേഖകൻ: യുകെയിൽ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വകയില്ല. എനര്‍ജി ബില്ലുകളില്‍ വാറ്റ് വെട്ടിക്കുറയ്ക്കാനാവില്ലെന്ന് റിഷി സുനാക്. ഗ്യാസ് വില വര്‍ദ്ധിച്ചതോടെ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കാണ് ഇതോടെ ബജറ്റില്‍ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത്. നികുതി കുറയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നെങ്കിലും പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നതിന് പകരം ഇത് ധനിക കുടുംബങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് …
സ്വന്തം ലേഖകൻ: താലിബാൻ ഭരണകൂടവുമായി ചൈനയുടെ ബന്ധം കൂടുതൽ ശക്തമാ കുന്നു. സാമ്പത്തിക വാണിജ്യമേഖലയിൽ അഫ്ഗാനിലെ സ്ഥിതി പരിഹരിക്കാൻ വേണ്ട എല്ലാ സഹായവാഗ്ദ്ദാനങ്ങളും ചൈന മുന്നോട്ടു വെച്ചതായാണ് സൂചന. താലിബാന്റെ മുതിർന്ന നേതാവും ഉപ പ്രധാനമന്ത്രിയുമായ മുല്ലാ ബരാദറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഈ യുമാണ് ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്. “അഫ്ഗാനിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വനിതാ ജീവനക്കാർ പൊതുനിരത്തിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചു. ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയിൽ ജോലി ചെയ്തിരുന്ന ജിവനക്കാരികളാണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. അമ്പത് വിമാന ജോലിക്കാരികൾ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറ്റലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഒക്ടോബർ 14നാണ് സർവീസ് നിർത്തലാക്കിയത്. …
സ്വന്തം ലേഖകൻ: പോൺഹബ്ബുകൾ വഴി കണക്ക് പഠിപ്പിച്ച് കോടികൾ സമ്പാദിച്ച് ഗണിതശാസ്ത്ര അദ്ധ്യാപകൻ. തായ്‌വാനിലെ 34കാരനായ ഗണിത ശാസ്ത്ര അദ്ധ്യാപകൻ ചാങ്ഷുവാണ് ഈ വേറിട്ട വഴിയിലൂടെ വർഷം തോറും കോടികൾ സമ്പാദിച്ച് കൂട്ടുന്നത്. പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ചാങ്ഷുവിന്റെ വീഡിയോയ്‌ക്ക് ഉള്ളത്. പ്രതിവർഷം രണ്ട് കോടിയിലധികം രൂപയാണ് പോൺഹബ്ബിലെ ഗണിതശാസ്ത്ര ക്ലാസുകളിൽ നിന്നും ഇയാൾക്ക് ലഭിക്കുന്നത്. …
സ്വന്തം ലേഖകൻ: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസികൾ പറയുന്നു. കോവിഡ് മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ്. ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച …