1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ കോവിഡ് വ്യാപനം 50% കുറഞ്ഞതായി പഠനം; ആശങ്കയായി ശൈത്യകാലം
യുഎസിൽ കോവിഡ് വ്യാപനം 50% കുറഞ്ഞതായി പഠനം; ആശങ്കയായി ശൈത്യകാലം
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് വ്യാപനം 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെൽറ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബർ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞു വരികയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ വൈറസ് വ്യാപനം ഉണ്ടായ ഫ്ലോറിഡ, ജോർജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളിൽ …
യുഎഇയിൽ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ജാഗ്രത തുടരാൻ നിർദേശം
യുഎഇയിൽ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ജാഗ്രത തുടരാൻ നിർദേശം
സ്വന്തം ലേഖകൻ: യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് ഒഴിവാക്കാറായിട്ടില്ല. ഈ മാസം 21 മുതൽ 100ൽ താഴെ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുൻകരുതൽ നടപടികൾ എടുക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് …
അബുദാബി ഡയലോഗ്: പ്രവാസി തൊഴിലാളി ക്ഷേമത്തിന് ഊന്നൽ നൽകാൻ ധാരണ; യാത്ര സുഗമമാകും
അബുദാബി ഡയലോഗ്: പ്രവാസി തൊഴിലാളി ക്ഷേമത്തിന് ഊന്നൽ നൽകാൻ ധാരണ; യാത്ര സുഗമമാകും
സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതലചർച്ച ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക ഊന്നൽനൽകികൊണ്ടായിരുന്നു ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറ് രാജ്യങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത അബുദാബി …
44 ബഹുരാഷ്ട്ര കമ്പനി മേഖലാ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക്; ലക്ഷ്യം പ​ത്ത്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 480 ക​മ്പ​നി​ക​ൾ
44 ബഹുരാഷ്ട്ര കമ്പനി മേഖലാ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക്; ലക്ഷ്യം പ​ത്ത്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ 480 ക​മ്പ​നി​ക​ൾ
സ്വന്തം ലേഖകൻ: 44 അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ പ്രാ​ദേ​ശി​ക ആ​സ്ഥാ​നം റി​യാ​ദി​ലേ​ക്ക് മാ​റ്റു​ന്നു. രാ​ജ്യാ​ന്ത​ര പ​ങ്കാ​ളി​ത്ത​ത്തോ​ടെ റി​യാ​ദി​ൽ ന​ട​ന്ന ഭാ​വി നി​ക്ഷേ​പ സം​രം​ഭ​ത്തി​െൻറ അ​ഞ്ചാ​മ​ത്​ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത്ര​യും ക​മ്പ​നി​ക​ൾ​ക്ക് അ​വ​രു​ടെ പ്രാ​ദേ​ശി​ക ആ​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ലൈ​സ​ൻ​സും കൈ​മാ​റി. നി​ക്ഷേ​പ​മ​ന്ത്രി എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ്, റി​യാ​ദ് സി​റ്റി റോ​യ​ൽ …
സൗദിയിൽ മദ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമെന്ന് ടൂറിസം മന്ത്രാലയം
സൗദിയിൽ മദ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജമെന്ന് ടൂറിസം മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിലെ പ്രത്യേക ടൂറിസം കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം. ഇത്തരമൊരു കാര്യത്തെ കുറിച്ച് സൗദി അറേബ്യ ആലോചിച്ചിട്ടുപോലുമില്ല. സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെ സർവേയിലും പരാതികളുണ്ടായിരുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയിൽ പ്രത്യേകം നിശ്ചയിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ വിദേശികളെ അനുവദിക്കുമെന്ന തരത്തിലാണ് വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഈ റിപ്പോർട്ടുകൾ ടൂറിസം …
കൊവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍; രണ്ട് ഡോസും എടുത്തവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട
കൊവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍; രണ്ട് ഡോസും എടുത്തവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന്‍ അംഗീകാരം നല്‍കി ഒമാന്‍. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കോവിഡ് വാക്സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്സിനും ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍ ഏവിയേഷന്‍ ബുധനാഴ്ച്ച പുറത്തിറക്കി. ഇതോടെ കൊവാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാം. ഇനി മുതല്‍ കോവാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ച് …
ഖത്തറില്‍ പൗരത്വ നിയമ ഭേദ ഗതിയ്ക്ക് അമീറിന്റെ അനുമതി; എല്ലാ ജനവിഭാഗങ്ങളേയു ഉൾക്കൊള്ളിക്കും
ഖത്തറില്‍ പൗരത്വ നിയമ ഭേദ ഗതിയ്ക്ക് അമീറിന്റെ അനുമതി; എല്ലാ ജനവിഭാഗങ്ങളേയു ഉൾക്കൊള്ളിക്കും
സ്വന്തം ലേഖകൻ: ഖത്തറില്‍ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പൗരത്വനിയമം ഭേദഗതി ചെയ്യാനും അതിന് വേണ്ട നിയമനിര്‍മാണം നടത്താനുമുള്ള ഖത്തര്‍ അമീറിന്റെ ഉത്തരവിന്‍ മേല്‍ നടപടികള്‍ ആരംഭിച്ചു. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം ലഭിക്കുന്ന രീതിയില്‍ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജനാധിപത്യ …
കുവൈത്ത് ആഭ്യന്തര മന്ത്രി, ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച: പ്രവാസി പ്രശ്നങ്ങൾ ചർച്ചയായി
കുവൈത്ത് ആഭ്യന്തര മന്ത്രി, ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച: പ്രവാസി പ്രശ്നങ്ങൾ ചർച്ചയായി
സ്വന്തം ലേഖകൻ: ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾ, വാക്സിനേഷൻ പ്രശ്നങ്ങൾ എന്നിവ ചർച്ചയായി. കുവൈത്തിലെ നിയമങ്ങൾ, ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽ‌പ്പെടുത്തി. കുവൈത്തിലെ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സൂക്ഷ്മതയെ ആഭ്യന്തരമന്ത്രി പ്രശംസിച്ചതായി സ്ഥാനപതി പറഞ്ഞു. നീറ്റ് പരീക്ഷയിൽ …
ഇന്ത്യ, കുവൈത്ത് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടൻ പ്രാബല്യത്തിൽ
ഇന്ത്യ, കുവൈത്ത് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടൻ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടൻ തന്നെ പ്രാബല്യത്തിലാകുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് . ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഉൾപ്പെടെ കുവൈത്ത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികൾ പൂർത്തിയായതായും അംബാസഡർ വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്‍റെ കുവൈത്ത് …
ജീവനക്കാർക്ക് ലോകത്ത് എവിടേക്കും 2 വിമാന ടിക്കറ്റും 10,000 ഡോളറും പ്രഖ്യാപിച്ച് ഷേയ്പ് വെയർ കമ്പനി
ജീവനക്കാർക്ക് ലോകത്ത് എവിടേക്കും 2 വിമാന ടിക്കറ്റും 10,000 ഡോളറും പ്രഖ്യാപിച്ച് ഷേയ്പ് വെയർ കമ്പനി
സ്വന്തം ലേഖകൻ: ജീവനക്കാർക്ക് ലോകത്ത് എവിടേക്കും 2 വിമാന ടിക്കറ്റും 10,000 ഡോളറും പ്രഖ്യാപിച്ച് പ്രമുഖ ഷേയ്പ് വെയർ കമ്പനിയായ സ്പാങ്‌സ്. ബ്ലാക്ക്‌സ്‌റ്റോണിൽനിന്ന് കമ്പനിക്ക് 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപ ഓഫർ ലഭിച്ചതിനെതുടർന്ന് അത് ആഘോഷമാക്കാനാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകയുമായ സാറ ബ്ലേക്ക്‌ലി ജീവനക്കാർക്ക് വൻആനുകൂല്യം പ്രഖ്യാപിച്ചത്. 20 വർഷം മുമ്പ് വീടുതോറും ഫാക്‌സ് …