സ്വന്തം ലേഖകൻ: യുകെയിലെ ശരാശരി വീട് വില മൂന്നു ലക്ഷം പൗണ്ടിനടുത്തായതായി യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ ഹാലിഫാക്സ് പറയുന്നു. നവംബറില്‍ വീടിന്റെ വിലയില്‍ ഉണ്ടായത് 1.3 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു എന്നും ഇവര്‍ വിലയിരുത്തുന്നു. കോവിഡ് പ്രതിസന്ധിക്കും ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിന്റെ പ്രതിസന്ധിക്കും, മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിന്റെ ഇടിവിനും ശേഷം, നിങ്ങള്‍ പ്രതീക്ഷിക്കുന്നത് അഞ്ച് വര്‍ഷം …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനത്തിനായി പ്രഖ്യാപിച്ച സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 27 വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പുതിയ സർക്കുലറിലുള്ളത്. നേരത്തേ അവസാന തീയതി നവംബർ 30 ആയിരുന്നു. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവ മുഖേനയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. …
സ്വന്തം ലേഖകൻ: ദേശീയ പേയ്‌മെന്റ് സംവിധാനമായ മാദ മുഖേനയുള്ള സാംസങ് പേ പേയ്‌മെന്റ് സേവനത്തിന് സൗദി സെൻട്രൽ ബാങ്ക് (സമ) തുടക്കമിട്ടു. സൗദി വിഷൻ 2030 ന് അനുസൃതമായി രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സ്മാർട് ഉപകരണങ്ങൾ വഴിയുള്ള സാങ്കേതിക പരിഹാരങ്ങൾ, രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ വർധിപ്പിക്കുക, ഏറ്റവും പുതിയ പേയ്‌മെന്റ് …
സ്വന്തം ലേഖകൻ: രാജ്യം ദേശീയ ദിനാഘോഷത്തിന്റെ മെറൂൺ അലങ്കാരങ്ങളിലേക്ക്. ഖത്തറിന്റെ ദേശീയദിന പരിപാടികളുടെ വിളംബരമായി ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച ദർബ് അൽ സാഇയിൽ കൊടിയേറ്റം. ദേശീയ ദിനമായ ഡിസംബർ 18 വരെയാണ് ഉംസലാലിലെ ദർബ് അൽ സാഇ വേദിയിൽ ആഘോഷങ്ങൾ സജീവമാകുന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് …
സ്വന്തം ലേഖകൻ: കുവൈത്ത് ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികൾക്ക് ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാൻ അവസരം നൽകുമെന്ന് പ്രഖ്യാപിച്ച് ബാങ്ക് അധികൃതർ. കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരെ ബാങ്ക് അധികൃതർ കേരളാ പൊലീസിന് പരാതി നൽകിയ സാഹചര്യത്തിൽ വായ്പ എടുത്തവർക്ക് ബാങ്കിന്റെ പുതിയ തീരുമാനം കൂടുതൽ ആശ്വാസമാകും. ഒറ്റത്തവണ അടച്ചു …
സ്വന്തം ലേഖകൻ: സിറിയയില്‍ അല്‍ അസദ് വീണതിനുശേഷം മനുഷ്യരുടെ അറവുശാലയായി കുപ്രസിദ്ധി നേടിയ സായ്ദ്‌നായ ജയിലില്‍ നിന്ന് തടവുകാര്‍ സ്വതന്ത്രരാക്കപെടുകയാണ്. രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, അസദ് കുടുംബത്തെ ചോദ്യം ചെയ്തവര്‍, മാറ്റത്തിനായി വാദിച്ചവര്‍ തുടങ്ങി നിരവധി പേരെയാണ് ഈ കുപ്രസിദ്ധ ജയിലിലടച്ചിരുന്നത്. പതിറ്റാണ്ടുകളായി സിറിയന്‍ മിലിട്ടറി പോലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്നാണ് സെയ്ദ്നയ ഭരിച്ചിരുന്നത്. 1987 …
സ്വന്തം ലേഖകൻ: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തയതിനു പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 48 മണിക്കൂറിനുള്ളിൽ 250-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് അവകാശവാദം. സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ …
സ്വന്തം ലേഖകൻ: കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ. 1815-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ രൂപീകൃതമായ ഈ ഡിബൈറ്റിങ് സൊസൈറ്റി, ലോകത്തിലെ ഏറ്റവും പഴക്കംചെന്നതും ആദരണീയവുമായ സംവാദ സമൂഹമാണ്. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജ തിരഞ്ഞെടുക്കപ്പെടുന്നത്. 126 വോട്ടുകള്‍ക്കാണ് സൊസൈറ്റിയുടെ ഈസ്റ്റര്‍ 2025 ടേമിലേക്ക് 20-കാരിയായ …
സ്വന്തം ലേഖകൻ: പുതിയ നൂറ് എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ. വൈഡ് ബോഡി വിമാനമായ എ 350 പത്തെണ്ണവും നാരോ ബോഡി വിമാനങ്ങളായ എ 320 കുടുംബത്തില്‍ പെട്ട 90 വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. എ321 നിയോയും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത …
സ്വന്തം ലേഖകൻ: ഐ.ടി നഗരം എന്നു കേൾക്കുന്ന ഏതൊരാളുടേയും മനസിലേക്ക് ആദ്യമെത്തുന്ന ചിത്രം ബെംഗളൂരുവിന്റേതായിരിക്കും. കാരണം ബെംഗളൂരുവും ഐ.ടി മേഖലയും അത്രയേറെ ഇഴുകിച്ചേർന്നുകിടക്കുന്നു. ഈ നഗരത്തെ ഇങ്ങനെയൊരു നേട്ടത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്കുവഹിച്ചത് അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിലാണ് ബെംഗളൂരു ഐ.ടി രംഗത്ത് അതിവേഗം വളര്‍ന്നത്. കർണാടകയുടെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ബെംഗളൂരുവിനെ ഐ.ടി നഗരമാക്കുന്നതിനായി …