സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വെയില്‍സില്‍ നിയന്ത്രണങ്ങള്‍ തിരിച്ചെത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഫസ്റ്റ് മിനിസ്റ്റര്‍. കോവിഡ് പാസുകളും, വര്‍ക്ക് ഫ്രം ഹോമും ഉള്‍പ്പെടെയുള്ളവ തിരിച്ചെത്തുമെന്നാണ് മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് വ്യക്തമാക്കിയത്. ആശുപത്രി അഡ്മിഷനുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് വിലക്കുകള്‍ തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. വെയില്‍സില്‍ കൊറോണാ വൈറസ് സൃഷ്ടിക്കാന്‍ ഇടയുള്ള അപകടം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് …
സ്വന്തം ലേഖകൻ: എൻഎച്ച്എസിൽ കൂട്ട വിരമിക്കൽ ജിപിമാരുടെ ക്ഷാമം രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ്. നിലവിലെ പ്രതിസന്ധിയുടെ ആഴം കൂട്ടി നാലില്‍ ഒരു ജിപി വീതം റിട്ടയര്‍മെന്റിലേക്ക് നീങ്ങുകയാണ്. കൂടാതെ ജീവനക്കാരുടെ ക്ഷാമവും, ഫാമിലി ഡോക്ടര്‍മാരുടെ ചികിത്സയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും കൂടി അവസ്ഥ മോശമാക്കുകയാണെന്ന് മുന്നറിയിപ്പ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ ഫാമിലി ഡോക്ടര്‍മാരില്‍ 23 ശതമാനവും 55 …
സ്വന്തം ലേഖകൻ: പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം. പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍നിന്ന് മടങ്ങി. മാര്‍പാപ്പയുമായി …
സ്വന്തം ലേഖകൻ: യുഎസിൽ അഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിന് അനുമതി. ഫൈസർ വാക്‌സിനാണ് പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് നൽകാൻ സർക്കാർ അനുമതി നൽകിയത്. ഇതോടു കൂടി അമേരിക്കയിൽ 2.8 കോടി കുട്ടികൾക്കു കൂടി കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകും കോവിഡ് വാക്‌സിൻ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലാണ് കുട്ടികളിൽ വാക്‌സിനേഷൻ …
സ്വന്തം ലേഖകൻ: വ്യാജ ഇന്‍ഷുറന്‍സ് തട്ടിപ്പുകളില്‍ അകപ്പെടുന്നത് നിരവധി പേര്‍. യു.എ.ഇയിലെ വിസ സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെയാണ് തട്ടിപ്പ് സംഘങ്ങള്‍ ഈ മേഖലയിലും വിലസുന്നത്. വിസ സ്റ്റാമ്പിങ്ങിന് സമര്‍പ്പിക്കുമ്പോള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് വ്യാജ ഇന്‍ഷുറന്‍സ് പോളിസി ഉപയോഗപ്പെടുത്തുകയാണ് ചിലര്‍ ചെയ്യുന്നത്. എന്നാല്‍, അപകടം അടക്കമുള്ള അടിയന്തര സംഭവങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലാകുമ്പോഴാണ് പോളിസിയുടെ ഉടമസ്ഥര്‍ …
സ്വന്തം ലേഖകൻ: യുഎഇയിലെ ഏതെങ്കിലും ആശുപത്രിയെ കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ എളുപ്പ വഴിയൊരുക്കി ആരോഗ്യ മന്ത്രാലയം. ഈ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ ഇലക്ട്രോണിക് സംവിധാനത്തിലൂടെ എളുപ്പത്തില്‍ പരാതി അറിയിക്കാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ലൈസന്‍സ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ രംഗത്തെ …
സ്വന്തം ലേഖകൻ: സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം കെട്ടിടങ്ങൾക്ക് ഇതിനോടകം അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വൻതുക ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. ഹോട്ടലുകളല്ലാത്ത കെട്ടിടങ്ങളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: കൊവിഡിനെ പിടിച്ച് കെട്ടാന്‍ അവസാനത്തെ അടവും പുറത്തെടുത്ത് എത്തിയിരിക്കുകയാണ് ഒമാന്‍. വൈറസ് പിടിപ്പെടാൻ ഏറ്റവും സാധ്യതയുള്ള ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഒമാന്‍ അനുമതി നല്‍കി. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ആര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് എന്നത് സംബന്ധിച്ച പദ്ധതി ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ …
സ്വന്തം ലേഖകൻ: കൊവിഡ് മഹമാരി കാരണം നിരവധി പ്രവാസികള്‍ ആണ് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇവര്‍ക്ക് കെെതാങ്ങായി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് നോര്‍ക്ക. നിക്ഷേപ സാധ്യതകളെ കുറിച്ചും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടി സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് നോര്‍ക്ക ആരംഭിച്ചു. നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ആണ് പരിപാടി …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനയാത്രക്കാരുടെ എണ്ണവും വിമാന സർവിസുകളും വർധിച്ചു. വിമാനത്താവള പ്രവർത്തന ശേഷി പൂർണതോതിലാക്കാൻ അനുമതി നൽകിയ ശേഷമുള്ള അഞ്ചുദിവസത്തിൽ 65,759 പേർ യാത്ര ചെയ്തു. നേരത്തേ പ്രതിദിനം 10,000 യാത്രക്കാർ എന്നതായിരുന്നു പരിധി. യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ട്. അതേസമയം, പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഇനിയും …