സ്വന്തം ലേഖകൻ: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നില്‍ യുഎഇ എന്ന് സര്‍വേ. ജോര്‍ജ്ടൗണ്‍ സര്‍വകലാശാല നടത്തിയ ദി വിമിന്‍, പീസ് ആന്റ് സെക്യൂരിറ്റി ഇന്‍ഡക്‌സിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധത്തോടെ ജീവിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ യുഎഇ ഒന്നാമതെത്തിയത്. 15 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ അവരുടെ രാത്രി സഞ്ചാര സുരക്ഷയെ കുറിച്ചായിരുന്നു പ്രധാനമായും …
സ്വന്തം ലേഖകൻ: ചികിത്സാര്‍ഥം വരുന്നവര്‍ക്കായി പ്രത്യേക വിസകള്‍ ലഭ്യമാക്കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. ചികില്‍സയ്‌ക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നാലു തരം വിസകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗികള്‍ക്ക് പേഷ്യന്റ് എന്‍ട്രി പെര്‍മിറ്റും കൂടെ നില്‍ക്കുന്നവര്‍ക്ക് പേഷ്യന്റ് കംപാനിയന്‍ എന്‍ട്രി പെര്‍മിറ്റുമാണ് അനുവദിക്കുക. അതേസമയം, യുഎഇയിലേക്ക് പൗരന്‍മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. രാജ്യത്തെ മികച്ച ആരോഗ്യ …
സ്വന്തം ലേഖകൻ: ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. സ്വന്തം സ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്. ഇങ്ങനെയുള്ളവർ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴിൽ കരാറിൽ ഏർപ്പെട്ടിരിക്കണമെന്നും വ്യക്തമാക്കി. ഇത്തരക്കാരുടെ ഇൻഷൂറൻസ് തുക കമ്പനിയാണ് വഹിക്കേണ്ടത്. ഇതേസമയം ജോലിക്കാരല്ലാത്ത ഗോൾഡൻ വിസക്കാർ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കാന്‍ യുഎഇ തീരുമാനം. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്യ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് കാലയളവില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ …
സ്വന്തം ലേഖകൻ: സൗദി പ്രവാസികളുടെ ഇഖാമ ലെവി ഒറ്റത്തവണയായി അടക്കുന്നതിന് പകരം പല തവണകളായി അടക്കാന്‍ സംവിധാനം പ്രാബല്യത്തില്‍. ഇതിനുള്ള സജ്ജീകരണം ബാങ്കുകള്‍ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ മാത്രമുള്ള തുക അടക്കുന്നതിനുള്ള സംവിധാനമാണ് വരുന്നത്. നിലവില്‍ ഓരോ വര്‍ഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് രീതി. ഇതിനാണ് ഇപ്പോള്‍ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഈ വര്‍ഷത്തെ അക്കാദമിക കലണ്ടറില്‍ മാറ്റങ്ങളൊന്നും ഇല്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകളും ക്ലാസ്സുകളും നടക്കും. അവയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. 2021- 2022ലെ അക്കാദമിക കലണ്ടറിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഈ …
സ്വന്തം ലേഖകൻ: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി കുവൈത്ത് ടവറിൽ ഇന്ത്യയുടെയും കുവൈത്തിെൻറയും ദേശീയപതാകയുടെ നിറമണിയിച്ചു. ആറുപതിറ്റാണ്ടായി ഉൗഷ്മളമായ സൗഹൃദബന്ധമാണ് ഇന്ത്യക്കും കുവൈത്തിനുമിടയിൽ ഉള്ളതെന്നും 2021 വർഷം ഇൗ ബന്ധത്തിൽ നാഴികക്കല്ലാണെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രതികരിച്ചു. പരസ്പര വിശ്വാസം, മനസ്സിലാക്കൽ, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ചു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. വിദേശികള്‍ക്കു വിസ അനുവദിക്കുന്നത് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സേവനങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ …
സ്വന്തം ലേഖകൻ: മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന …
സ്വന്തം ലേഖകൻ: ദേശീയപാത ഉപരോധ സമരത്തോട് രൂക്ഷമായി പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. സമരം അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് പൂർണമായി തകർന്നു. സമരത്തെ തുടർന്നുള്ള ഗതാഗത കുരിക്കിൽ ആംബുലൻസുൾപ്പെടെ കുടുങ്ങിക്കിടന്ന സാഹചര്യത്തിലായിരുന്നു സമരത്തിനെതിരെ രോഷാകുലനായി ജോജു ജോർജ് പ്രതികരിച്ചത്. വാഹനത്തിൽ …