സ്വന്തം ലേഖകൻ: ആധാർ ഉപയോഗിച്ചുള്ള നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകാൻ നിയമം. നിയമലംഘനങ്ങളിൽ നടപടിയെടുക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് (യുഐഡിഎഐ) അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. ലംഘനങ്ങൾക്ക് ഒരു കോടി രൂപ വരെ പിഴയും തടവും ലഭിക്കാം. മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും 10,000 …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശന അനുമതി. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് …
സ്വന്തം ലേഖകൻ: മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ നിന്നും ഫ്രാന്‍സ് 48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിന് യുകെയുടെ മുന്നറിയിപ്പ്. എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. തങ്ങളുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കുന്നതിന് ആവശ്യമായുള്ള …
സ്വന്തം ലേഖകൻ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗത്തിൽ (കോപ്) സംസാരിക്കുകയായിരുന്നു മോദി. കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്. ഇതുൾപ്പെടെ …
സ്വന്തം ലേഖകൻ: യുഎഇയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ കോവിഡ് പ്രതിരോധത്തിനു യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്സിനായി ഫൈസർ. നേരത്തെ 3 വയസ്സിനു മുകളിലുള്ളവർക്കു സിനോഫാമും 12നു മുകളിലുള്ളവർക്കു ഫൈസർ വാക്സിനും നൽകാൻ അനുമതി ലഭിച്ചിരുന്നു. കൂടുതൽ കുട്ടികൾ വാക്സിൻ …
സ്വന്തം ലേഖകൻ: ചില സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി . ദ്രുതഗതിയിലുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ- മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു . സ്മാർട്ട് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ.സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയാണ് അരാംകോ. വമ്പന്‍ കമ്പനികളെ പിന്‍തള്ളിയാണ് അരാംകോ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എക്‌സോണ്‍ മൊബില്‍, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, ഐ.ടി കമ്പനികള്‍ ആണ് തെട്ടുപിറകെ. ഇന്ന് ലോകത്ത് ഏറ്റവും ലാഭമുള്ള കമ്പനിയായി സൗദി അരാംകോ മാറി. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് അരാംകോയെ …
സ്വന്തം ലേഖകൻ: സൗദിയിൽ സ്പോൺസർക്ക് കീഴിലല്ലാതെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നവർക്കെതിരെ പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം വരെ തടവും നേരിടേണ്ടി വരും. സ്വന്തമായി ജോലി ചെയ്യുന്ന വിദേശികൾക്കും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സ്പോൺസർക്ക് കീഴിലല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയോ സ്വന്തം നിലക്കോ …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അമിത് നാരങ് ഒൗദ്യോഗികമായി ചുമതലയേറ്റു. നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറിയതായി നാരങ് തെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണ് അംബാസഡർ വിദേശകാര്യമന്ത്രിയുടെ ഒാഫിസിലെത്തിയത്. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരങ് ഇന്ത്യൻ വിദേശകാര്യ …
സ്വന്തം ലേഖകൻ: ഖത്തർ നിരത്തുകളിൽ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകൾ സർവീസിനിറക്കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഇതിന്റെ മുന്നോടിയായി ഫുൾ ഓട്ടോമാറ്റിക് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. പരീക്ഷണം വിജയകരമായാൽ ഫിഫ അറബ് കപ്പിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിലെത്താൻ ഇ-മിനി ബസുകൾ ഏർപ്പെടുത്തും. ഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖത്തർ ഫുൾ ഓട്ടോമാറ്റിക് ഇലക്ട്രിക് മിനി …