സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമെന്ന് ട്രാഫിക് വിഭാഗം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യം പരിശോധിച്ച് 500 റിയാൽ വരെ ട്രാഫിക് വിഭാഗം പിഴയീടാക്കിത്തുടങ്ങി. കുട്ടികൾ വാഹനത്തിലുണ്ടാകുമ്പോൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കാത്തവർക്കാണ് പിഴ ചുമത്തുന്നത്. കുട്ടികളെ പിൻസീറ്റിലേ കുട്ടികളെ ഇരുത്താവൂ. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ നിര്‍ണായക നേട്ടവുമായി സൗദി അറേബ്യ. 35 ദശലക്ഷം വരുന്ന സൗദി ജനസംഖ്യയുടെ 70 ശതമാനത്തിലേറെ പേര്‍ പൂര്‍ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. ഇതിലൂടെ സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ സൗദിക്ക് സാധിച്ചു. എന്നാല്‍ കൊവിഡ് മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഒരു തരത്തിലുള്ള …
സ്വന്തം ലേഖകൻ: മാനിലെ ഇന്ത്യൻ സ്കൂളുകൾ പൂർണമായി തുറക്കുന്നു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ക്ലാസുകൾ തുറക്കാനുള്ള അനുവാദം നേരത്തെ നൽകിയിരുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച കോവിഡ് മാനദണ്ഡം പൂർണമായി പാലിക്കണമെന്നാണ് ഡയറക്ടർ ബോർഡ് നൽകിയ നിർദേശം. ഇതനുസരിച്ച് പല സ്കൂളുകളും പൂർണമായി പ്രവർത്തിച്ചു തുടങ്ങി. പലതും അടുത്ത ആഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. …
സ്വന്തം ലേഖകൻ: 10 ലക്ഷം ഡോളര്‍, സ്വകാര്യ ജെറ്റില്‍ മാലിദ്വീപിലേക്ക് സ്വപ്‌ന യാത്ര, ബ്രാന്‍ഡ് ന്യൂ പോര്‍ഷെ കാര്‍… ഇവയൊക്കെയാണ് ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാരെ കാത്തിരിക്കുന്ന സമ്മാനങ്ങള്‍. ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ചേര്‍ന്ന് മികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഖത്തര്‍ എയര്‍വെയ്‌സ് സംഘടിപ്പിക്കുന്ന ‘ഫ്ളൈ ആന്‍ഡ് വിന്‍’ കാപെയിനില്‍ പങ്കെടുക്കുന്ന …
സ്വന്തം ലേഖകൻ: ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്തയാളിന് പൗച്ചിനോടൊപ്പം കിട്ടിയത് ഒറിജിനൽ പാസ്സ്‌പോർട്ട്. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് ആമസോണിൽ നിന്ന് പാസ്പോർട്ട് ലഭിച്ചത്. ഒക്ടോബർ 30 നാണ് മിഥുൻ ബാബു ആമസോണിൽ പാസ്പോർട്ട് പൗച്ച് ഓർഡർ ചെയ്തത്. നവംബർ ഒന്നിന് പൗച്ച് കൈയ്യിലെത്തി. പൗച്ച്പരിശോധിച്ചപ്പോഴാണ് അതിൽ തൃശ്ശൂർ സ്വദേശിയുടെ ഒറിജനൽ പാസ്പോർട്ട് …
സ്വന്തം ലേഖകൻ: റുവാണ്ടയിലെ സാൻസിമാൻ എല്ലിയെ എല്ലാവർക്കും പരിചയം കാണും. കുറച്ചു നാളുകൾക്ക് മുമ്പാണ് സാൻസിമാൻ എല്ലി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യഥാർഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന സാൻസിമാൻ കാട്ടിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ സാൻസിമാന്റെ പുതിയ ഒരു ചിത്രമാണ് വൈറലാകുന്നത്. സ്യൂട്ട് ധരിച്ച് സ്കൂളിൽ പോകുന്ന ചിത്രമാണിത്. 1999–ൽ ജനിച്ച സാൻസിമാന് മൈക്രോസെഫാലി എന്ന രോഗം …
സ്വന്തം ലേഖകൻ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തി. രജൗരി ജില്ലയിലെ നൗഷേരയിലാണ് അദ്ദേഹം എത്തിയത്. രാവിലെ 10.30 ഓടെ പ്രദേശത്ത് എത്തിയ മോദി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. സുരക്ഷാ സന്നാഹങ്ങൾ ഒന്നും തന്നെയില്ലാതെയാണ് നരേന്ദ്ര മോദി കശ്മീരിലെത്തിയത്. …
സ്വന്തം ലേഖകൻ: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്‌വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്‌ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ മധ്യത്തോടെ …
സ്വന്തം ലേഖകൻ: അമേരിക്കയിൽ അഞ്ച് മുതൽ പതിനൊന്ന് വരെ പ്രായമുള്ള കുട്ടികളിൽ കൊറോണ പ്രതിരോധ വാക്‌സിനായ ഫൈസർ വാക്‌സിൻ നൽകുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ കൊറോണയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തിലെ വഴിത്തിരിവാണ് ഇതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാക്‌സിന് എഫ്.ഡി.എ അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ 28 …