1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ തൊഴില്‍ വിസ ഫീസ് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം; പ്രവാസികൾക്ക് തിരിച്ചടി
കുവൈത്തില്‍ തൊഴില്‍ വിസ ഫീസ് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജനസംഖ്യയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ പെര്‍മിറ്റിനുള്ള ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് അഞ്ചിരട്ടി വരെ വര്‍ധിപ്പിക്കാനാണ് നീക്കമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം …
കൊറോണ രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് ചൈനീസ് സർക്കാർ ജയിലിലടച്ച മാദ്ധ്യമ പ്രവർത്തക എവിടെ?
കൊറോണ രഹസ്യങ്ങൾ വെളിപ്പെടുത്തിയതിന് ചൈനീസ് സർക്കാർ ജയിലിലടച്ച മാദ്ധ്യമ പ്രവർത്തക എവിടെ?
സ്വന്തം ലേഖകൻ: ചൈനീസ് സർക്കാരിനെതിരെ നിരാഹാര സമരം തുടരുന്ന മാദ്ധ്യമ പ്രവർത്തകയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മാദ്ധ്യമ പ്രവർത്തകയുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻ അഭിഭാഷക കൂടിയായ ഷാംഗ് ഷാൻ എന്ന 38 കാരിയാണ് ഷിജിൻ പിംഗ് സർക്കാരിനെതിരെ ജയിലഴിയ്‌ക്കുള്ളിൽ ശക്തമായ നിരാഹാര സമരം തുടരുന്നത്. ദിവസങ്ങൾ നീണ്ട സമരത്തിന്റെ ഫലമായി ഷാന്റെ ഭാരം …
ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ; ആശംസ കളുമായി ബോറിസ്; സമ്മാന മായി ഗാന്ധിജിയുടെ നാണയം
ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ; ആശംസ കളുമായി ബോറിസ്; സമ്മാന മായി ഗാന്ധിജിയുടെ നാണയം
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. വെള്ളിയാഴ്ച ആരംഭിക്കുന്ന ദീപാവലി വെടിക്കെട്ട് വാരാന്ത്യം മുഴുവൻ നീണ്ടുനിൽക്കും. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ …
യുകെയിൽ കോവിഡ് ചികിത്സയ്ക്ക് ഗുളിക ഉപയോഗിക്കാൻ അനുമതി; ലോകത്ത് ആദ്യം
യുകെയിൽ കോവിഡ് ചികിത്സയ്ക്ക് ഗുളിക ഉപയോഗിക്കാൻ അനുമതി; ലോകത്ത് ആദ്യം
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ​ഗുളികക്ക് ലോകത്താദ്യമായി അനുമതി നൽകി ബ്രിട്ടൻ. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്നതാണ് ഗുളിക. നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഈ ഗുളിക നൽകാം. കോവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം …
സ്വവർഗാനുരാഗികളെ രാജ്യത്ത് നിന്ന് തുടച്ചുമാറ്റാൻ താലിബാൻ; പൊതുസ്ഥലത്ത് അതിക്രൂരമായ വധശിക്ഷ
സ്വവർഗാനുരാഗികളെ രാജ്യത്ത് നിന്ന് തുടച്ചുമാറ്റാൻ താലിബാൻ; പൊതുസ്ഥലത്ത് അതിക്രൂരമായ വധശിക്ഷ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിൽ അധികാരം കൈക്കലാക്കിയ താലിബാൻ ഇനി ലക്ഷ്യം വെയ്‌ക്കുന്നത് രാജ്യത്തെ സ്വവർഗാനുരാഗികളെയെന്ന് റിപ്പോർട്ട്. ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവർഗസ്‌നേഹികളെ തിരഞ്ഞുപിടിച്ച് വധിക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നതെന്നും ഇതിനായി കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊല പട്ടിക തയ്യാറാണെന്ന വിവരം ലഭിച്ചതോടെ രാജ്യത്ത് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് …
ഫെബ്രുവരിയോടെ യൂറോപ്പിൽ 5 ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായേക്കും; ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ്
ഫെബ്രുവരിയോടെ യൂറോപ്പിൽ 5 ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായേക്കും; ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യൂറോപ്പിൽ വീണ്ടും വര്‍ദ്ധിക്കുന്ന കോവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നു. വരുന്ന വര്‍ഷം ആദ്യത്തോടെ ഈ മേഖലയിൽ അഞ്ചലക്ഷത്തോളം മരണമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യഴാഴ്ചയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലുള്ള 53 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലാണ് കോവിഡിന്റെ ഭീഷണിയുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. …
കോവിഡ് അതിജീവനത്തിൽ ലോകത്ത് യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നിൽ അയർലന്റും സ്‌പെയിനും
കോവിഡ് അതിജീവനത്തിൽ ലോകത്ത്  യുഎഇ മൂന്നാം സ്ഥാനത്ത്; മുന്നിൽ അയർലന്റും സ്‌പെയിനും
സ്വന്തം ലേഖകൻ: കോവിഡ് അതിജീവനത്തിൽ യുഎഇ ആഗോളതലത്തിൽ മൂന്നാംസ്ഥാനത്ത്. ബ്ലൂംബെർഗിന്റെ കോവിഡ് റിസൈലൻസ് റാങ്കിങിലാണ് യു എ ഇ മുൻനിരയിൽ സ്ഥാനം പിടിച്ചത്. അയർലന്റും സ്‌പെയിനുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങൾ. കോവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും സാമൂഹിക, സാമ്പത്തിക മേഖലകളിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ മൂന്നാമതെത്തിയത്. പട്ടികയിലെ …
സൗദിയിൽ മാസ്‌ക് ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം; പൊതുപരിപാടികളിൽ നിർബന്ധം
സൗദിയിൽ മാസ്‌ക് ഇളവ് പൊതു സ്ഥലങ്ങളിൽ മാത്രം; പൊതുപരിപാടികളിൽ നിർബന്ധം
സ്വന്തം ലേഖകൻ: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തതവരുത്തി. പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രവേശനത്തിന് പ്രത്യേക ക്രമീകരണങ്ങളോ, മേൽനോട്ടമോ ഇല്ലാത്ത പൊതു പാർക്കുകൾ, നടപ്പാതകൾ പോലുള്ള തുറസ്സായ പൊതു സ്ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് …
സൗദിയിൽ തൊഴിൽ നൈപു ണ്യ പരീക്ഷക്ക് ഹാജരാകുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടമാകില്ല
സൗദിയിൽ തൊഴിൽ നൈപു ണ്യ പരീക്ഷക്ക് ഹാജരാകുന്ന തൊഴിലാളികൾക്ക് വേതനം നഷ്ടമാകില്ല
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ നൈപുണ്യ പരീക്ഷക്ക് പോകുന്നവർക്ക് ആ ദിവസത്തെ ശമ്പളം ഒഴിവാക്കരുതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ജീവനക്കാർ ഇതിനായി സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതി തേടണം. രാജ്യത്ത് തൊഴിൽ സാഹചര്യവും ഗുണമേന്മയും മെച്ചപ്പെടുത്താനാണ് പരീക്ഷ നടപ്പാക്കിയത്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ വേതനത്തോടു കൂടിയ അവധിക്ക് അവകാശമുണ്ടെന്നാണ് മാനവശേഷി, സാമൂഹിക …
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇനി ഇലക്ട്രോണിക് ബില്ലുകൾ മാത്രം; പേപ്പർ ബില്ലിന് പിഴ
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇനി ഇലക്ട്രോണിക് ബില്ലുകൾ മാത്രം; പേപ്പർ ബില്ലിന് പിഴ
സ്വന്തം ലേഖകൻ: സൗദിയില്‍ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിസംബർ നാലു മുതൽ പരിശോധന ശക്തമാക്കും. പേപ്പർ ബില്ലുകൾക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളിൽ ക്വു.ആർ കോഡും നിർബന്ധമാണ്. സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം. വ്യാപാര രംഗത്തെ നികുതി …