സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ വിരാമമായി. കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാം. ആരോഗ്യ ഇന്‍ഷൂറന്‍സും 500 ദിനാര്‍ വാര്‍ഷിക ഫീസുമാണ് നിബന്ധന. കുവൈത്ത് വ്യവസായ, വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അതോറിറ്റിയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് ഇതുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കക്ഷി ചേരാൻ ജോജു ഹർജി നൽകി. കേസിൽ പ്രതിയായ പി.ജി ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായുള്ള ഹർജി പരിഗണിക്കുന്നതിന് മറുപടിയായാണ് കേസിൽ കക്ഷി ചേരാൻ ഹർജി നൽകിയത്. കൊച്ചിയിലെ സംഭവത്തിൽ വ്യക്തിപരമായ അധിക്ഷേപം നേരിട്ടുവെന്ന് ജോജു ഹർജിയിൽ പറയുന്നു. വിഷയത്തിൽ കോടതി ഇടപെടണം. പൊതുജനങ്ങൾ മണിക്കൂറുകൾ …
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിര്‍ത്തിയിൽ നുഴഞ്ഞു കയറി ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി സ്ഥിരീകരിച്ച് യുഎസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യൻ മാധ്യമങ്ങള്‍ അടക്കം പുറത്തു വിട്ട റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങളാണ് പെൻ്റഗൺ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിൽ ഇരു സൈന്യങ്ങളും തമ്മിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ റിപ്പോര്‍ട്ട്. 100 …
സ്വന്തം ലേഖകൻ: ഇന്ത്യയിെല ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി സ്ഥിര താമസത്തിനായി ലണ്ടൻ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ലണ്ടനിലെ സ്‌റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ താമസം മാറുന്നതായാണ് വിവരം. ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടൻ സ്‌റ്റോക് പാർക്കിലെ …
സ്വന്തം ലേഖകൻ: യുകെയിൽ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. ഏപ്രില്‍ മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിലാവുക. സർക്കാർ ശൈത്യകാലത്തിന് മുന്നോടിയായി കൊണ്ടുവരാൻ ലക്ഷ്യമിടുന്ന കോവിഡ് പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ 92 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും ഇതിനകം വാക്‌സിനേഷന്‍ നേടിയതിനാല്‍ വാക്‌സിന്‍ നിബന്ധന …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശീയ കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച് ഡബ്ല്യൂഎച്ച്ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിന് അടിയന്തിര ഉപയോഗം നടത്താനുള്ള അനുമതിയായിരുന്നു ലോകാരോഗ്യ സംഘടന നൽകിയത്. ഒരു വാക്‌സിൻ കൂടി അടിയന്തിര ഉപയോഗ അനുമതി നേടിയിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: സ്മരണാദിനം, അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിനുള്ള പിസിആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ല്‍ നിന്ന് 96 …
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. പുതിയ നിയമഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. എന്നാൽ വ്യാജ ഒപ്പിടുന്നത് ഉൾപ്പെടെയുള്ളവ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും. ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിനും …
സ്വന്തം ലേഖകൻ: സൗദിയിൽ എട്ടു മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അധികവേതനം നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്. ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ …
സ്വന്തം ലേഖകൻ: സൗദിയിലുള്ളവരുടെ ഇഖാമ ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷീറിൽ ഇതിനുള്ള ലിങ്ക് നൽകി. പുതിയ രീതിയനുസരിച്ച് സൗദിയിലെ താമസ രേഖകൾ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാം. തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും അബ്ഷീറിൽ പുതുതായി സജ്ജീകരിച്ചു. സൗദിയിൽ ഓരോ വർഷവും തൊഴിലാളികളുടെ …