സ്വന്തം ലേഖകൻ: നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കം. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി അന്താരാഷ്ട്ര പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കുവൈറ്റ് നോവലിസ്റ്റും എഴുത്തുകാരനുമായ താലിബ് അല്‍ രിഫായിക്ക് കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ദേശീയപതാകദിനം ബുധനാഴ്ച ആചരിക്കും. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പതാകദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 2013 മുതലാണ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. റോയൽ …
സ്വന്തം ലേഖകൻ: കര, വ്യോമ ഗതാഗത മേഖലയിൽ ഒമാനും സൗദി അറേബ്യയും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഒമാനി സംഘത്തിന്‍റെ സൌദി സന്ദർശനത്തിന്‍റെ ഭാഗമായിയാണ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. റോഡ് ഗതാഗത കരാറിൽ ഒമാൻ ഗതാഗത, വാർത്താ വിനിമയ,വിവര സാങ്കേതിക മന്ത്രി എൻജിനിയർ സൈദ് ഹമൗദ് അൽമാവലിയും സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനിയർ സാലിഹ് നാസർ അൽജാസറുമാണ് കരാറിൽ …
സ്വന്തം ലേഖകൻ: ഗ്ലാസ്‌ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെ നയതന്ത്ര വേദിയാക്കി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. വിവിധ രാഷ്ട്രത്തലവന്‍മാരുമായും നേതാക്കളുമായും കൂടികാഴ്ച നടത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയിലെത്തിയ ഖത്തര്‍ അമീറിനെ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് പീറ്റര്‍ മക്കാര്‍ത്തിയാണ് വരവേറ്റത്. മുതിര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ സംഘവും …
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ സേവനങ്ങൾക്ക് പണമടക്കാൻ ഇനി മൊബൈൽ ആപ്ലിക്കേഷൻ . ധനമന്ത്രാലയമാണ് ഇ സ്റ്റാമ്പ് എന്ന പേരിൽ ആപ്പ് തയ്യാറാക്കിയത് . ആദ്യഘട്ടത്തിൽ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജുക്കേഷൻ എന്നിവയിലാണ് ഇ സ്റ്റാമ്പ് പേയ്‌മെന്‍റ് സംവിധാനം നടപ്പാക്കുന്നത്. സർക്കാർ സേവനങ്ങൾക്കും ഇടപാടുകൾക്കുമുള്ള ഫീസ് കെ.നെറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ അടക്കാൻ സഹായിക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ ഇനി മുൻകൂർ അപ്പോയിന്‍മെന്‍റ് ആവശ്യമില്ല .സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയാക്കിയവർക്ക് മിഷ്‌രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്നും കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിന്‍റെ ഭാഗമായാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു . ഓക്സ്ഫോർഡ് , …
സ്വന്തം ലേഖകൻ: കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്ത എണ്ണൂറോളം ജീവനക്കാരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് എയർ കാനഡ. ഏറ്റവും വലിയ കനേഡിയൻ എയർലൈനാണ് എയർ കാനഡ. എയർ കാനഡയുടെ എല്ലാ ജീവനക്കാരും സർക്കാരിന്റെ കൊറോണ മാർഗനിർദ്ദേശമനുസരിച്ച് പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റസ്സോ പറഞ്ഞു. “ഞങ്ങളുടെ ജീവനക്കാർ കൊറോണയ്‌ക്കെതിരായ …
സ്വന്തം ലേഖകൻ: കന്നഡ സിനിമയുടെ രാജകുമാരൻ ‘പവർസ്റ്റാർ’ പുനീത് രാജ്കുമാർ അകാലത്തിൽ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് ആരാധകർ. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന, ഫിറ്റ്നസിൽ ശ്രദ്ധാലുവായ താരത്തിന്റെ മരണത്തോടെ പൊടുന്നനെ ആശുപത്രികളിൽ തിരക്കേറി. ആശുപത്രികളിൽ ഹൃദയസംബന്ധമായ പരിശോധനകൾ വർധിച്ചെന്നാണു റിപ്പോർട്ട്. ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായാണ് ഇത്രയധികം ആൾക്കൂട്ടമെന്ന് അധികൃതർ …
സ്വന്തം ലേഖകൻ: സ്‌കോട്‌ലന്‍ഡില്‍ തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്. വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് …