സ്വന്തം ലേഖകൻ: പൊതുമേഖലാ ജീവനക്കാരുടെ ഉപയോഗിക്കാത്ത അവധികൾക്ക് പകരം പണം നല്‍കാനുള്ള നിര്‍ദ്ദേശം പാർലമെൻറിന്‍റെ ലെജിസ്ലേറ്റിവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി തള്ളിക്കളഞ്ഞു. ഈ നിര്‍ദ്ദേശം അംഗീകരിച്ചാൽ ജീവനക്കാർ അവധിയെടുക്കാതെ ജോലി ചെയ്യുന്ന സാഹചര്യമുണ്ടാകും ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സമിതി ഈ തീരുമാനം എടുത്തിരിക്കുന്നത്. സിവിൽ സർവിസ് നിയമത്തിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശത്തു നിന്നുള്ള റിക്രൂട്‌മെന്റ് പുനരാരംഭിക്കാൻ ഒരുങ്ങി മാൻപവർ അതോറിറ്റി. വിസ വിതരണം പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തൊഴിൽ പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള നടപടികൾ പുനരാരംഭിക്കുന്നത്. വർക്ക് പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ …
സ്വന്തം ലേഖകൻ: 60 തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഫീസ് നിർബന്ധമാക്കും. വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ 60 തികഞ്ഞ മുഴുവൻ വിദേശികൾക്കും ഇൻഷുറൻസ് ബാധകമാക്കുന്ന തീരുമാനം മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചേക്കും. ബിരുദമില്ലാത്ത 60 തികഞ്ഞ വിദേശികളുടെ ഇഖാമ പുതുക്കുന്ന നടപടിയുടെ ഭാഗമായാണിത്. ഇഖാമ പുതുക്കുന്നത് അവസാനിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഫത്‌വ- നിയമനിർമാണ …
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോപ് 26 ഉച്ചകോടിക്കിടെ വൈറലായി യു.എസ് പ്രസിഡൻറ് ജോ ബൈഡന്‍റെ ഉറക്കം. പ്രസംഗത്തിനിടെ കസേരയിൽ ബൈഡൻ കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടറാണ് ആദ്യം വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. കേൾവിക്കാരനായി കസേരയിൽ ബൈഡൻ ഇരിക്കുന്നത് വിഡിയോയിൽ കാണാം. പ്രസംഗം തുടങ്ങുന്നതോടെ …
സ്വന്തം ലേഖകൻ: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി. സ്വപ്‌ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികള്‍ക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്‌ന അടക്കമുള്ളവര്‍ ജയില്‍ മോചിതരാകും. സ്വര്‍ണക്കടത്തില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുഖ്യപ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷിന് പുറമേ പി.എസ്. സരിത്ത്, കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവരാണ് കേസിലെ …
സ്വന്തം ലേഖകൻ: കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഉണ്ടായ സംഘര്‍ഷത്തില്‍ നടൻ ജോജു ജോർജിനെതിരെ ആക്രമണം നടത്തിയവരില്‍ ചിലരെ താരം തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണര്‍. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. ജോജുവിന്‍റെ വാഹനം തകർത്തതിന് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും അറസ്റ്റു ചെയ്യുകയെന്നും കാറ് തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും …
സ്വന്തം ലേഖകൻ: ആഗോള താപനം നേരിടാനുള്ള പദ്ധതികൾക്ക് രൂപം നൽകാനുള്ള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 26) ഔപചാരിക തുടക്കം. ഈ മാസം 12വരെ നീളുന്ന ഉച്ചകോടിയിൽ ഇരുന്നൂറോളം രാജ്യങ്ങൾ പങ്കെടുക്കും. ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ഇന്നും നാളെയും നടക്കും. കോവിഡ് മൂലം മരിച്ചവർക്കുവേണ്ടി ഒരു നിമിഷം മൗനം ആചരിച്ചാണു സമ്മേളനം ആരംഭിച്ചത്. ബേസിക് രാജ്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന …
സ്വന്തം ലേഖകൻ: ജി 20 രാജ്യങ്ങളുടെ 16–ാം ഉച്ചകോടി റോമില്‍ സമാപിച്ചു.നേതാക്കളുടെ ഇടയില്‍ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ശക്തമായ സൂചന നല്‍കിയാണ് രാഷ്ട്രത്തലവന്മാര്‍ പിരിഞ്ഞത്.ഭൂമിയുടെ രക്ഷയ്ക്കായി ആഗോള താപവര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന് ലോകനേതാക്കള്‍ തീരുമാനിച്ചു. അതേസമയം വ്യാവസായികവും വളര്‍ന്നുവരുന്നതുമായ രാജ്യങ്ങള്‍ കാലാവസ്ഥാ സംരക്ഷണത്തില്‍ ഏറ്റവും കുറഞ്ഞ സമവായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചു. ആദ്യ ദിവസത്തിലെ ചര്‍ച്ചയില്‍ …
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിനെ ഓസ്ട്രേലിയ അംഗീകരിച്ചു. ഇനിമുതൽ ഈ വാക്‌സിൻ എടുത്ത ഇന്ത്യക്കാർക്ക് ഓസ്‌ത്രേല്യയിലേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ അംഗീകൃത മരുന്നുകളുടെ ഔദ്യോഗിക പട്ടികയിൽ കൊവാക്സിൻ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റ് പ്രധാന വാക്‌സിനായ കോവിഷീൽഡ് ഓസ്ട്രേലിയ അംഗീകരിച്ചിരുന്നു. സെപ്റ്റംബറിൽ …
സ്വന്തം ലേഖകൻ: ജപ്പാനിൽ ബാറ്റ്മാൻ സീരീസിലെ ‘ജോക്കർ’ എന്ന കഥാപാത്രത്തിന്‍റെ വേഷത്തിലെത്തിയ അക്രമി റെയിൽവേ സ്റ്റേഷനിൽ 17 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഹാലോവിൻ ആഘോഷത്തിനായി പുറപ്പെട്ട ആളുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട 24 കാരൻ ട്രെയിനിന് തീയിട്ടു. പ്രതി അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെയോ എക്സ്പ്രസ് ലൈനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ദ്രാവകം ഒഴിച്ചാണ് …