1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ജപ്പാനിൽ ബാറ്റ്​മാൻ സീരീസിലെ ‘ജോക്കർ’ എന്ന കഥാപാത്രത്തിന്‍റെ വേഷത്തിലെത്തിയ അക്രമി റെയിൽവേ സ്​റ്റേഷനിൽ 17 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഹാലോവിൻ ആഘോഷത്തിനായി പുറപ്പെട്ട ആളുകൾക്ക്​ നേരെ ആക്രമണം അഴിച്ചുവിട്ട 24 കാരൻ ട്രെയിനിന്​ തീയിട്ടു.

പ്രതി അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കെയോ എക്​സ്​പ്രസ്​ ലൈനിൽ ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. ദ്രാവകം ഒഴിച്ചാണ്​ പ്രതി ട്രെയിനിന്​ തീയിട്ടതെന്ന്​ ദൃക്​സാക്ഷികൾ സൂചിപ്പിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ്​ ഭാഗികമായി നിർത്തിവെച്ചു.

ആക്രമണത്തിൽ പരിക്കേറ്റ 65കാരന്‍റെ നില ഗുരുതരമാണ്​. ​ട്രെയിനിൽ നിന്ന്​ ആളുകൾ ഭയന്ന്​ നിലവിളിച്ചോടുന്നതിന്‍റെയും തീ ഉയരുന്നതിന്‍റെയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കൊലക്കയർ ലഭിക്കാനായി​ തനിക്ക്​ ജനങ്ങളെ കൊല്ലണമെന്ന്​ പ്രതി പൊലീസിനോട്​ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.