സ്വന്തം ലേഖകൻ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ 11 മണിയോടെയാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. ഇപ്പോൾ മൂന്ന് ഷട്ടറുകളും 70 സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കേരളത്തിൽ സ്കുളുകള്‍ തുറക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള …
സ്വന്തം ലേഖകൻ: പുസ്തക രൂപത്തിലുള്ള റേഷൻ കാർഡ് എടിഎം കാർഡിന്റെ വലുപ്പത്തിലുള്ള പിവിസി–പ്ലാസ്റ്റിക് കാർഡ് ആക്കാൻ സർക്കാർ അനുമതി. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡും ഇ–റേഷൻ കാർഡും അസാധുവാകാത്തതിനാൽ ആവശ്യമുള്ളവർ മാത്രം പിവിസി–പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതി. കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴി അപേക്ഷിക്കണം. സോഫ്റ്റ്‌വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ പൊതുവിതരണ ഡയറക്ടർക്ക് സർക്കാർ നിർദേശം …
സ്വന്തം ലേഖകൻ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന് പിന്തുണയര്‍പ്പിച്ച് ആരാധകര്‍. ആര്‍തര്‍ ജയില്‍ മുതല്‍ ആര്യന്റെ ബംഗ്ലാവ് വരെയുള്ള വഴികളില്‍ ആര്യന് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡുകളുമായി ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. “കരുത്തനായിരിക്കു ആര്യന്‍, എല്ലാ പ്രശ്‌നങ്ങളും ഉടന്‍ അവസാനിക്കും“ എന്നായിരുന്നു ഒരു ആരാധകന്‍ ഉയര്‍ത്തിപ്പിടിച്ച പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്യന്‍ തെറ്റൊന്നും …
സ്വന്തം ലേഖകൻ: യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്ന് എല്ലാ രാജ്യങ്ങളെയും ഒഴിവാക്കി. നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യും. ഇതോടെ ഇക്വഡോര്‍, ഡോമിനിക്കന്‍ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം ബ്രിട്ടനിൽ എത്തുന്നവര്‍ക്ക് ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ട ആവശ്യമില്ല. എന്നാല്‍ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകൻ: പുകവലി നിർത്താൻ ഇ-സിഗരറ്റ് നിർദ്ദേശിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസി അംഗീകാരത്തിനായി ഉൽപ്പന്നങ്ങൾ സമർപ്പിക്കാൻ ഇ സിഗരറ്റ് നിർമ്മാതാക്കളെ ക്ഷണിച്ചതായി സ്ഥിരീകരിച്ചു. അതേസമയം ഈ ആവശ്യത്തിനായി ഇ-സിഗരറ്റ് ഉപയോഗിക്കണമോ എന്നതിനെക്കുറിച്ച് വർഷങ്ങളായി ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. ഇ-സിഗരറ്റുകൾ പൂർണ്ണമായും അപകടരഹിതമല്ല എന്നതാണ് പ്രധാന വിമർശനം. …
സ്വന്തം ലേഖകൻ: യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 31 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്‍റര്‍ സമയം ക്രമീകരിക്കുന്നത്. നടപ്പു വര്‍ഷത്തില്‍ڔ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്. ജര്‍മനിയിലെ ബ്രൗണ്‍ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിനാണ് (പി.റ്റി.ബി.) ഈ സമയമാറ്റ …
സ്വന്തം ലേഖകൻ: ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ടു ദിവസമായാണ് സമ്മേളനം. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുമായും മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവും സമ്മേളനത്തിൽ പ്രധാന ചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ …
സ്വന്തം ലേഖകൻ: അഭ്യൂഹങ്ങൾക്ക് വിട നൽകി ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമ ബ്രാൻഡുകളുടെ മാതൃ കമ്പനിയുടെ പേരിൽ മാറ്റം. “മെറ്റ“ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാർക് സുക്കർബർഗാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ‘മെറ്റ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്കു പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം നൽകണമെന്ന് മാത്രം. സമയപരിധി കഴിഞ്ഞാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാകില്ല. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി …