സ്വന്തം ലേഖകൻ: അയർലൻഡിൽ പൊതുതിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 10 വരെ നടക്കും. രാജ്യത്തുടനീളം 650 സ്ഥാനാര്‍ഥികളുമായി 30 പാർട്ടികൾ മത്സരിക്കുന്നത്. ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പിറ്റേന്ന് ശനിയാഴ്ച രാവിലെ 9 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പുറത്തുവരും. മത്സരിക്കുന്ന 650 ൽ …
സ്വന്തം ലേഖകൻ: പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്. ടെക്സസിലെ …
സ്വന്തം ലേഖകൻ: തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർക്ക് 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്ത സമയങ്ങളിൽ 4 ദിർഹം തുടരും. പുലർച്ചെ ഒന്നുമുതൽ …
സ്വന്തം ലേഖകൻ: റിയാദ് മെട്രോ പദ്ധതി ഏറ്റവും വലുതും ഡിസൈനുകളിലും സാങ്കേതികവിദ്യകളിലും ഏറ്റവും ആധുനികമായും കണക്കാക്കപ്പെടുന്നുവെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. റിയാദ് നഗരവാസികൾക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിനും അതിനെ വിവിധ മേഖലകളിൽ ഒരു പ്രമുഖ സ്ഥാനത്തേക്ക് നയിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യും. വിഷൻ 2030 പരിപാടികളുടെ …
സ്വന്തം ലേഖകൻ: സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചതിന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് വന്‍ തുക പിഴയിട്ട് ഒമാന്‍ കോടതി. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. ബര്‍ക വിലായത്തിലെ അല്‍ ജനീന പ്രദേശത്ത് ഇന്ത്യന്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനായി കെട്ടിടവും …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 1.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബംഗ്ലാദേശി പൗരൻമാർ 9.8 ശതമാനവും ഇന്ത്യൻ പൗരൻമാർ 4.9 ശതമാനവും കുറഞ്ഞു. ഒമാനിലെ മൊത്തം പ്രവാസികളുടെ എണ്ണം 1,811,170 ആണ്. ബംഗ്ലാദേശി തൊഴിലാളികളിലാണ് ഏറ്റവും ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുള്ളത്. 9.8 ശതമാനമാണ് ബംഗ്ലാദേശ് തൊഴിലാളികളുടെ കുറവ്. ഇന്ത്യൻ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി. 2024 ലെ 114–ാം നമ്പർ അമിരി ഉത്തരവിൽ 7 അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 1959-ലെ നിയമത്തിലെ പോരയ്മകള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികളെ തരണം …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് സ്വദേശിനി. ബ്രിട്ടനിലെ ബർമിങ്ങാമിൽ കാസർകോട് നിന്നും കുടിയേറി താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമായ മുന ഷംസുദീനാണ് ചാൾസിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നത്. കഴിഞ്ഞ വർഷമായിരുന്നു മുന ഷംസുദീന്റെ നിയമനം നടന്നത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറി മലയാളിയാണെന്ന വിവരം ഇപ്പോഴാണ് വ്യാപകമായി …
സ്വന്തം ലേഖകൻ: പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് പാസാക്കി. മാസങ്ങള്‍ നീണ്ട പൊതു ചര്‍ച്ചയ്ക്കും തിരക്കേറിയ പാര്‍ലമെന്ററി പ്രക്രിയയ്ക്കും ശേഷം, ബില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ഒരാഴ്ചയ്ക്കുള്ളില്‍ പാസാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വര്‍ഷത്തിലെ അവസാന സിറ്റിംഗ് ദിവസമായ വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന്‍ സെനറ്റ് സോഷ്യല്‍ മീഡിയ …
സ്വന്തം ലേഖകൻ: തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണകേന്ദ്രത്തില്‍ വ്യാഴാഴ്ച വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ഹിസ്ബുള്ള-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന്റെ പിറ്റേന്നാണ് ആക്രമണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇരുകൂട്ടരും ആരോപിച്ചു. തെക്കന്‍മേഖലയിലേക്ക് വാഹനങ്ങളില്‍ മടങ്ങിയെത്തിയവര്‍ക്കുനേരേ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന മര്‍കബയിലാണ് സംഭവം. മടക്കം …