
സ്വന്തം ലേഖകൻ: പാചക വാതക സിലിണ്ടറുകൾ നവീകരിക്കാനുള്ള പുതിയ തീരുമാനവുമായി കുവൈത്ത് രംഗത്ത്. കൂടുതൽ സുരക്ഷിതമായ സിലിണ്ടറുകൾ നല്‍കാന്‍ ആണ് പുതിയ തീരുമാനം. കുവൈത്തിലെ പാചക വാതക സിലിണ്ടറുകൾ തയാറാക്കുന്ന ഓയിൽ ടാങ്കേഴ്സ് കമ്പനിയാണ് സിലിണ്ടറുകൾ നവീകരിക്കാൻ നീക്കം ആരംഭിച്ചത്. എൽ.പി.ജി സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതമായ രീതിയിൽ തയാറാക്കാനായി അന്താരാഷ്ട്ര കമ്പനിയുമായി കെ.ഒ.ടി.സി കരാറിലേർപ്പെടുമെന്നാണ് അൽ അൻബ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
25 കിലോ, 12 കിലോ, 5കിലോ, സിലിണ്ടറുകളാണ് ഇപ്പോള്‍ കെ.ഒ.ടി.സിയുടെ ശുഐബ, ഉമ്മുൽ ഐശ് ഫില്ലിങ് സ്റ്റേഷനുകളിൽ തയാറാകുന്നത്. കാലപ്പഴക്കമുള്ള സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതില്‍ വലിയ അപകട സാധ്യതകള്‍ ഉള്ളതിനാല്‍ സുരക്ഷിതമായ രീതിയിൽ സിലിണ്ടറുകൾ പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പഴയ സിലിണ്ടറുകളുടെ അറ്റകുറ്റപണികള്‍ കരാറിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂന്ന് അന്താരാഷ്ട്ര കമ്പനികളാണ് ടെൻഡർ സമർപ്പിച്ചിരിക്കുന്നത്.
സിലിണ്ടറുകളുടെ കാലപ്പഴക്കം ഉൾപ്പെടെയുള്ള കാരണങ്ങൾ അപകട സാധ്യത ഉയർത്തുന്നതിനാലാണ് കൂടുതൽ സുരക്ഷിതമായ രീതിയിൽ സിലിണ്ടറുകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. പഴയ സിലിണ്ടറുകളുടെ പ്രഷർ പരിശോധന, റീപെയിൻറിങ്, സീലിങ് തുടങ്ങിയ പ്രവൃത്തികളും കരാറിൽ ഉൾപ്പെടുമെന്നാണ് സൂചന.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല