1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2021

സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളെ പിരിച്ചുവിടുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യോഗ്യരായ വിദേശികളുണ്ടെന്ന കാരണത്താൽ സ്വദേശികൾക്കെതിരെ നടപടിയെടുക്കുന്നത് നിയമലംഘനമാണ്. സ്വദേശിയെ ഒഴിവാക്കുമ്പോൾ കാരണങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയിലെ സ്വദേശി നിയമനവും തൊഴിൽ കരാർ റദ്ദാക്കലും രേഖാമൂലമാകണമെന്നാണു നിയമം. ഏതു സാഹചര്യത്തിലായാലും ഒരാൾ സ്ഥാപനം വിടുംമുൻപ് നേരിട്ടോ ടെലിഫോണിലോ ആശയവിനിമയം നടത്തി വിശദ റിപ്പോർട്ട് തയാറാക്കണം.

സേവനം അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങൾ, തൊഴിൽ പുരോഗതിക്കു കമ്പനി നൽകിയ അവസരങ്ങൾ, കമ്പനിയുടെയും സഹജീവനക്കാരുടെയും സഹായങ്ങൾ, ജോലി സംബന്ധമായ അഭിപ്രായങ്ങൾ, ജോലിയുമായി ബന്ധപ്പെട്ടു ലഭിച്ച പരിശീലനങ്ങൾ, കമ്പനി നൽകിയ മറ്റ് ആനുകൂല്യങ്ങൾ (ആരോഗ്യ സുരക്ഷ, ശമ്പളത്തോടെയുള്ള അവധി ), തൊഴിലുപേക്ഷിക്കുന്നതു തടയാൻ സ്ഥാപനം സ്വീകരിച്ച മാർഗങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് തയാറാക്കേണ്ടത്.

മാനവവിഭവശേഷി ,സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്നു തൊഴിൽ പെർമിറ്റെടുത്താണ് സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. അകാരണമായി പിരിച്ചുവിട്ടാൽ ഇവർക്കു പരാതി നൽകാം. തൊഴിലുടമയ്ക്ക് നോട്ടീസ് അയച്ച് 5 ദിവസത്തിനു ശേഷം കേസ് കോടതിയിലേക്ക് മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.