സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയിലെ ആശങ്കയിലാഴ്ത്തി ആകാശത്ത് അന്തരീക്ഷ നദിയും ‘ബോംബ് ചുഴലി’ക്കാറ്റും രൂപപ്പെടുന്നു. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഉപഗ്രഹ ചിത്രത്തിലാണ് ഭീമാകാരമായ ചുഴലി രൂപപ്പെടുന്ന ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്. നിലവില്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരത്താണ് കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് ചുഴലിക്കാറ്റ്’ എന്ന് പേരിലുള്ള ശക്തമായ കൊടുങ്കാറ്റും ഒപ്പം, ഒരു അന്തരീക്ഷ നദിയും കണ്ടെത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുക്രെയ്നെതിരായ ആക്രമണത്തിനിടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍(ഐസിബിഎം) വിക്ഷേപിച്ച് റഷ്യ. ആയിരക്കണക്കിന് ശ്രേണികളുള്ള ഇത്തരമൊരു ശക്തവും ആണവശേഷിയുള്ളതുമായ ആയുധം യുദ്ധത്തില്‍ ആദ്യമായി ഉപയോഗിച്ചതായി കൈവിന്റെ വ്യോമസേന അറിയിച്ചു. കിലോമീറ്ററുകള്‍. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച രാവിലെ മധ്യയുക്രേനിയന്‍ നഗരമായ ജിനിപ്രോയില്‍ മോസ്‌കോ ആക്രമണം നടത്തി. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാനും ആണവ …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. സൗരോര്‍ജ കരാറുകള്‍ …
സ്വന്തം ലേഖകൻ: മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. …
സ്വന്തം ലേഖകൻ: യുകെയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഞ്ഞു വീഴ്ച തുടരുന്നു. ഇതേ തുടർന്ന് യുകെയുടെ താഴ്ന്ന പ്രദേശങ്ങളിൽ 4 ഇഞ്ചിലേറെ കനത്തിൽ മഞ്ഞടിഞ്ഞു കഴിഞ്ഞു. യുകെയിലെമ്പാടും രാത്രി സമയങ്ങളിൽ താപനില മൈനസിലേക്ക് നീങ്ങുകയാണ്. മൈനസ് 2 മുതൽ 4 വരെയാണ് ശരാശരി താപനില. അതേസമയം സ്കോട്ലൻഡിലെ ഹൈലാൻഡിൽ മൈനസ് 12 വരെയായി …
സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നു ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും …
സ്വന്തം ലേഖകൻ: ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ഇതുസംബന്ധമായി ട്രാവൽ ഏജൻസികൾക്ക് ദുബായ് ഇമിഗ്രേഷൻ അറിയിപ്പ് നൽകി. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കാൻ വൈകിയേക്കുമെന്നും …
സ്വന്തം ലേഖകൻ: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശിവത്കരണ ലക്ഷ്യം പൂർത്തീകരിക്കാനുള്ള സമയപരിധി ഡിസംബർ 31ഓടെ അവസാനിക്കുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം ഓർമിപ്പിച്ചു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്നാണ് നിർദേശം. 14 പ്രത്യേക സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്ന 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷർ വഴി ഒക്ടോബർ മാസത്തിൽ 63 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി റിപ്പോർട്ട് . ഈ ഇടപാടുകളിൽ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടുന്നു സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഐഡന്‍റിറ്റി വെരിഫിക്കേഷൻ, ദേശീയ ഐഡി കാർഡുകളുടെ ഇലക്ട്രോണിക് പുതുക്കൽ, ഫാമിലി റജിസ്ട്രേഷൻ …
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 10.30 മണി മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും. 11.30-ന് സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക, ലേബര്‍, കോണ്‍സുലര്‍ വിഭാഗം മേധാവിമാര്‍ അടക്കം പരാതികള്‍ സ്വീകരിക്കും. കുവൈത്ത് റോഡുകളിൽ അശ്രദ്ധമായും നിയമങ്ങൾ ലംഘിച്ചും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. അവരെ പിടികൂടി …