1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സ്കൂൾസ് ഔട്ട്“ അവധിക്കാല പാക്കേജുമായി ഖത്തർ എയർവേയ്‌സ്; ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം
“സ്കൂൾസ് ഔട്ട്“ അവധിക്കാല പാക്കേജുമായി ഖത്തർ എയർവേയ്‌സ്; ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം
സ്വന്തം ലേഖകൻ: ഖത്തറിലെ സ്‌കൂളുകളുടെ മധ്യകാല അവധി അടുത്തു വരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ്. ‘സ്‌കൂൾസ് ഔട്ട്’ എന്ന പേരിലുള്ള പാക്കേജിൽ കോവിഡ് വ്യാപനം കുറഞ്ഞ ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇറ്റലി, യുകെ, തുർക്കി, ഒമാൻ, ദുബായ്, ജോർജിയ, മാലദ്വീപ് തുടങ്ങി ഒട്ടേറെ …
ഖത്തറിലേക്ക് സിസിടിവി കാമറകള്‍ കൊണ്ടുവരാനും സ്ഥാപിക്കാനും ഇനി മുൻകൂർ അനുമതി വേണം
ഖത്തറിലേക്ക് സിസിടിവി കാമറകള്‍ കൊണ്ടുവരാനും സ്ഥാപിക്കാനും ഇനി മുൻകൂർ അനുമതി വേണം
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സിസിടിവി) കാമറകള്‍ കൊണ്ടുവരുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി സിസ്റ്റംസ് ഡിപാര്‍ട്ട്മെന്റിന്റെ (എസ്എസ്ഡി) മുന്‍കൂര്‍ അനുമതി വേണമെന്ന് അധികൃതര്‍ അറിയിച്ചു. കാമറകള്‍ വയ്ക്കാന്‍ അനുവാദമുള്ള കമ്പനികളിലും സ്ഥാപനങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ഇറക്കുമതി ചെയ്യുന്ന സിസിടിവി കാമറയുടെ വിശദാംശങ്ങള്‍ എസ്എസ്ഡിയുടെ പരിശോധനാ വിഭാഗത്തില്‍ …
കുവൈത്ത് വിട്ട 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കാൻ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
കുവൈത്ത് വിട്ട 60 കഴിഞ്ഞ പ്രവാസികൾക്ക് വിസ പുതുക്കാൻ വിലക്ക്; മലയാളികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കാന്‍ ബിരുദം വേണമെന്ന നിബന്ധന പിന്‍വലിച്ചതിന്റെ ആനുകൂല്യം നിലവില്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന നിയമം ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്നതിന് ശേഷം വിസ പുതുക്കാനാവാതെ …
ലണ്ടന്‍ – കൊച്ചി വിമാനത്തിൽ ജനിച്ച കുഞ്ഞ് കേരളത്തിലേക്ക്; അടിയന്തിര പാസ്പോർട്ട് ലഭിച്ചു
ലണ്ടന്‍ – കൊച്ചി വിമാനത്തിൽ ജനിച്ച കുഞ്ഞ് കേരളത്തിലേക്ക്; അടിയന്തിര പാസ്പോർട്ട് ലഭിച്ചു
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിക്ക് അടിയന്തര പാസ്‌പോര്‍ട്ട് അനുവദിച്ച് ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. യാത്രയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുട്ടിയും കുടുംബവും ഉടന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കേരളത്തിലേക്ക് പറക്കും. ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് …
ഗൂഗിൾ മാപ്പിൽ അടിമുടി മാറ്റങ്ങൾ; ഇനി പരിസ്ഥിതി സൗഹൃദ റൂട്ട് പറഞ്ഞുതരും
ഗൂഗിൾ മാപ്പിൽ അടിമുടി മാറ്റങ്ങൾ; ഇനി പരിസ്ഥിതി സൗഹൃദ റൂട്ട് പറഞ്ഞുതരും
സ്വന്തം ലേഖകൻ: ഏറ്റവും പരിസ്ഥിതി സൗഹൃദ റൂട്ട് ഏതെന്നും ഇനി ഗൂഗിൾ മാപ് നമ്മളെ അറിയിക്കും. അമേരിക്കയിലാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്. ‘പച്ചപ്പും ഹരിതാഭയും’ ഉള്ള വഴിയിലൂടെ നയിക്കുമെന്നല്ല, ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴിയാണ് ഗൂഗിൾ മാപ് പറഞ്ഞുതരുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും യുഎസ് ഊർജ വകുപ്പിൽനിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെയാണിത്. ഏറ്റവും വേഗമേറിയ റൂട്ട്, ഏറ്റവും …
ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക്ക് ക്രിക്കറ്റിൻ്റെ കഥ കഴിയും! തുറന്നു പറഞ്ഞ് റമീസ് രാജ
ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക്ക് ക്രിക്കറ്റിൻ്റെ കഥ കഴിയും! തുറന്നു പറഞ്ഞ് റമീസ് രാജ
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തുനിഞ്ഞിറങ്ങിയാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) കഥ തന്നെ തീരുമെന്ന് പിസിബി ചെയർമാനും മുൻ പാക്കിസ്ഥാൻ താരവുമായ റമീസ് രാജ. പാക്കിസ്ഥാനിലെ സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിലായിരുന്നു രാജയുടെ തുറന്നു പറച്ചിൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബിസിസിഐയിൽനിന്നാണെന്ന് …
ശൈത്യകാലത്തെ കോവിഡ് പ്രതിരോധം: യുകെയിലെ സ്കൂളുകളിൽ വീണ്ടും മാസ്ക് നിർബന്ധമാൻ ആലോചന
ശൈത്യകാലത്തെ കോവിഡ് പ്രതിരോധം: യുകെയിലെ സ്കൂളുകളിൽ വീണ്ടും മാസ്ക് നിർബന്ധമാൻ ആലോചന
സ്വന്തം ലേഖകൻ: ശൈത്യകാലത്തെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യുകെയിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ആലോചന. വിദ്യാഭ്യാസ സെക്രട്ടറി നദീം സഹാവിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നിലവിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ല. മാസ്ക് ധരിക്കാൻ അധ്യാപകർ കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. ഇതു മാറ്റി സ്കൂളുകളിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കാനാണ് ആലോചന. സ്കൂളുകളും …
നയതന്ത്ര സമ്മർദ്ദം ഫലം കണ്ടു; കോവിഷീൽഡ് എടുത്തവർക്ക് യുകെയിൽ തിങ്കളാഴ്ച മുതൽ ക്വാറന്റീനില്ല
നയതന്ത്ര സമ്മർദ്ദം ഫലം കണ്ടു; കോവിഷീൽഡ് എടുത്തവർക്ക് യുകെയിൽ തിങ്കളാഴ്ച മുതൽ ക്വാറന്റീനില്ല
സ്വന്തം ലേഖകൻ: ഓക്സ്ഫെഡ് വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിരുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഒഴിവാക്കി. ഈമാസം 11ന് പുലർച്ചെ നാലു മുതൽ ബ്രിട്ടന്റെ തീരുമാനം പ്രാബല്യത്തിലാകും. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ സമാനമായ രീതിയിൽ ബ്രിട്ടന്റെ ആസ്ട്ര സെനിക്ക വാക്സീൻ എടുത്തവർക്ക് ഇന്ത്യയും പത്തു ദിവസത്തെ ഹോം …
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയിൽ ഇയു ആധിപത്യം; ജർമ്മനി മുന്നിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയിൽ ഇയു ആധിപത്യം; ജർമ്മനി മുന്നിൽ
സ്വന്തം ലേഖകൻ: ആഗോള പൗരത്വവും താമസ ഉപദേശക സ്ഥാപനവുമായ ഹെന്‍ലി & പാര്‍ട്ണേഴ്സ് ലോകത്തിലെ ഏറ്റവും അഭിലഷണീയമായ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു. റാങ്കിംഗിന്റെ മുകളിലുള്ള ജപ്പാന്‍, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് വീസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയും. 2021ലെ അവസാന പാദത്തില്‍ …
ദുബായ് ഭരണാധികാരി പെഗാ സസ് ഉപയോഗിച്ചു മുൻ ഭാര്യയുടെ ഫോൺ ചോ‍ര്‍ത്തി യതായി യുകെ കോടതി
ദുബായ് ഭരണാധികാരി പെഗാ സസ് ഉപയോഗിച്ചു മുൻ ഭാര്യയുടെ ഫോൺ ചോ‍ര്‍ത്തി യതായി യുകെ കോടതി
സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് …