1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: ഖത്തറിലെ സ്‌കൂളുകളുടെ മധ്യകാല അവധി അടുത്തു വരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ്. ‘സ്‌കൂൾസ് ഔട്ട്’ എന്ന പേരിലുള്ള പാക്കേജിൽ കോവിഡ് വ്യാപനം കുറഞ്ഞ ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

ഇറ്റലി, യുകെ, തുർക്കി, ഒമാൻ, ദുബായ്, ജോർജിയ, മാലദ്വീപ് തുടങ്ങി ഒട്ടേറെ നഗരങ്ങളിലേക്ക് യാത്ര ചെയ്യാം. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം ഗ്രീൻ പട്ടികയിൽപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ പൗരന്മാർക്കും പ്രവാസി താമസക്കാർക്കും (11 വയസുള്ള വാക്‌സിനെടുക്കാത്ത കുട്ടികൾ ഉൾപ്പെടെ) യാത്രയ്ക്ക് മുൻപുള്ള പിസിആർ പരിശോധനയും ദോഹയിലെത്തുമ്പോഴുള്ള ഹോട്ടൽ ക്വാറന്റീനും ഇല്ല.

അതേസമയം സന്ദർശിക്കുന്ന രാജ്യം ഏതാണോ അവിടുത്തെ പ്രവേശന, യാത്രാ വ്യവസ്ഥകൾ പാലിക്കണം. വിമാനയാത്രാ ടിക്കറ്റും ഹോട്ടൽ താമസവും ഉൾപ്പെടെയാണ് പാക്കേജ്. എന്നാൽ എയർപോർട്ട് ട്രാൻസ്ഫർ, ഭക്ഷണം, യാത്രയ്ക്കുള്ള കാർ തുടങ്ങിയ അധിക സേവനങ്ങൾ യാത്രക്കാരന്റെ ആവശ്യപ്രകാരം ലഭിക്കും. പാക്കേജിന്റെ കൂടുതൽ വിവരങ്ങൾക്ക് https://www.qatarairwaysholidays.com/qa-en/offers/mid-term-holiday-deals/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.